AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

20 ജൂലൈ 2025

ചാന്ദ്രദിനം Page 2 🎑

ആകാശഗോളമാണ് ചന്ദ്രന്‍


ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍.


ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും.


ഇതൊക്കെ നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്.


എന്നാല്‍ ചന്ദ്രനെപ്പറ്റി അധികമാര്‍ക്കും അറിയാത്ത ചില കൗതുകവിശേഷങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.


നീൽ ആംസ്സ്ട്രോങ്ങിനെയും എഡ്വിൻ ആൾഡ്രിനെയും യൂറി ഗഗാറിനെയും വാലന്റീന തെരഷ്കോവയെയുമെല്ലാം എല്ലാവർക്കുമറിയാം.


എന്നാൽ കോൺസ്റ്റാന്റിൻ ത്‌സിയാൽകോഫ്സ്കിയോ സെർഗീ കൊറെലേഫോ ഫൊൺ ബ്രൗണോ ആരാണെന്നറിയുന്നവർ ഏറെയുണ്ടാവില്ല.


ആദ്യം പറഞ്ഞ കൂട്ടരെ നാം അവരുടെ സാഹസികതയുടെയും ധീരതയുടെയും പേരിൽ തീർച്ചയായും ഓർക്കേണ്ടതുതന്നെ.


എന്നാൽ ബഹിരാകാശ യാത്ര സാധ്യമായത് രണ്ടാമത്തെ കൂട്ടരുടെ ഭാവനയും സാങ്കേതികമികവും കൊണ്ടാണ്.


അവരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും കൂടുതൽ അറിയാൻ നമുക്ക് ശ്രമിക്കാം.


(Continue Page 3)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗