അക്ഷരക്കൂട്ടം: (39) സംഭവിക്കുന്നതെല്ലാം നല്ലതിന് 🌀
അക്ഷരക്കൂട്ടം ഓൺലൈൻ

(39) സംഭവിക്കുന്നതെല്ലാം നല്ലതിന് 🌀

 സംഭവിക്കുന്നതെല്ലാം നല്ലതിന്


ഒരു രാജാവ് അദ്ദേഹത്തിന്റെ ഉപദേശകന്റെ കൂടെ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു.


 യാത്രയ്ക്കിടയിൽ ദാഹമകറ്റാൻ മൂർച്ചയേറ്റിയ കഠാര കൊണ്ട് ഒരു കരിക്ക്  ചെത്തിയപ്പോൾ  രാജാവിന്റെ കൈ വിരൽ തുമ്പ് അറ്റുപോയി.


 വേദന കൊണ്ട് പുളയുന്ന രാജാവിനോട് ഉപദേശകൻ പറഞ്ഞു - 


"സാരമില്ല പ്രഭോ,

എല്ലാം നല്ല തിനായിരിയിക്കുമെന്ന് അങ്ങ് കരുതുക."


ഉപദേശകൻ ആശ്വസിപ്പിച്ചു -


രാജാവിന് ഉപദേശകന്റെ  വാക്കുകൾ തീരെ ഇഷ്ടപ്പെട്ടില്ല.


 കോപം കൊണ്ട്  വിറച്ച രാജാവ് ഉപദേശകനെ അടുത്തു കണ്ട പൊട്ടക്കിണറ്റിൽ തള്ളിയിട്ടു.


 എന്നിട്ട്  കാട്ടിലേക്ക് കയറിപ്പോയി.


അടുത്ത ദിവസം രാജാവ് കൊടുംകാട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.


 ആ സമയത്ത് ഒരു സംഘം പ്രാകൃതരായ കാട്ടാളന്മാർ അദ്ദേഹത്തെ പിടികൂടി.


 നരബലിക്കായി ഒരാളെ തേടി നടക്കുകയായിരുന്നു അവർ.


അവർ രാജാവിനെ പിടികൂടി ഒരു മരത്തിൽ കെട്ടിയിട്ടു.


 ഉടനെ അവർ എത്തി രാജാവിനെ അടിമുടി പരിശോധിച്ചു.


 നരബലിക്കായി കൊണ്ടുവന്നവന്റെ കൈവിരൽ അറ്റുപോയിരിക്കുന്നത് അവർ കണ്ടു.


വൈകല്യം ഉള്ള ഒരാളെ നരബലിക്ക് യോജിക്കില്ലെന്ന് കാട്ടാളന്മാരുടെ തലവനായ

"മൂപ്പൻ"

പറഞ്ഞത് പ്രകാരം അവർ രാജാവിനെ വെറുതെ വിട്ടു.


 പെട്ടന്നാണ് രാജാവിന് തന്റെ ഉപദേശകന്റെ വാക്കുകൾ ഓർമ്മയിൽ തെളിഞ്ഞത്.


ഉടനെ രാജാവ് ആ പൊട്ടകിണറിന്റെ അരികിലെത്തി.


 ഉപദേശകനെ രക്ഷപ്പെടുത്തി.


 ഉണ്ടായ സംഭവമെല്ലാം ഉപദേശകനോട് വിവരിച്ച ശേഷം മാപ്പു പറഞ്ഞു. 


പക്ഷെ ഉപദേശകന്റെ മറുപടി ഇപ്രകാരമായിരുന്നു.


"അങ്ങ് എന്നോട് മാപ്പു ചോദിക്കേണ്ട കാര്യമൊന്നുമില്ല പ്രഭോ,

ഒരു കണക്കിന് അങ്ങ് എന്നെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടത് നന്നായി,

അല്ലെങ്കിൾ അവർ എന്നെ നരബലിക്ക് തെരഞ്ഞെടുക്കുമായിരുന്നു."


ഓർക്കുക


ജീവിതത്തിൽ വരാനുള്ളത് വഴിയിൽ തങ്ങില്ല,

നടക്കാനുള്ളത് തീർച്ചമായും നടക്കും.


നടക്കാൻ പാടില്ലാത്തത്, നടക്കില്ല.


 സംഭവിക്കുന്നതെല്ലാം നല്ലതിന്.


🥎🥎🥎🥎🤞🥎🥎🥎🥎

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗