AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

കണ്ണൂർ 🟡 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കണ്ണൂർ 🟡 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

14 ഒക്‌ടോബർ 2025

കണ്ണൂർ 🟡

🟡🟡🟡

🟡🟡

🟡

കണ്ണൂർ

കരകൗശല വസ്തുക്കൾ, നാടൻ കലകൾ, തെയ്യം എന്നിവയ്ക്ക് പ്രസിദ്ധമായ ജില്ലയാണ് കണ്ണൂർ. ഇവിടെയുള്ള തലശ്ശേരി ബിരിയാണി വളരെ പ്രസിദ്ധമാണ്.

കണ്ണൂർ ജില്ല എന്ന പേര് ജില്ലയുടെ ഹൃദയഭാഗമായ കണ്ണൂരിൽ നിന്നാണ് ലഭിച്ചത്. കണ്ണൂർ എന്ന പേര് പുരാതന ഗ്രാമമായ കാനത്തൂരിൽ നിന്ന് ഉത്ഭവിച്ചതാണ്. ഇപ്പോഴും കണ്ണൂർ നഗര സഭയിലെ ഒരു വാർഡിനു കാനത്തൂർ എന്ന പേരുണ്ട്. കണ്ണന്റെ (കൃഷ്ണൻ) ഊര് എന്നത് ലോപിച്ചു കണ്ണൂർ ആയതാണെന്നും ഭാഷ്യമുണ്ട്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം കടലായി കോട്ടയിലെ പ്രതിഷ്ഠ ആണ് എന്നത് ഈ നിർവചനത്തിനു ഊന്നൽ നൽകുന്നു

"ചരിത്രം"

നവീനശിലായുഗ കാലഘട്ടത്തിലെ റോക് കട്ട് ഗുഹകളും മഹാ ശിലാനിർമ്മിതമായ ശവകുടീരവുമാണ് ജില്ലയിൽ മനുഷ്യവാസത്തിനുള്ള ഏറ്റവും പഴക്കമുള്ള തെളിവുകൾ. തളിപ്പറമ്പ്-കണ്ണൂർ-തലശ്ശേരി പ്രദേശത്ത് പാറക്കൂട്ടങ്ങൾ, പുരാതനമായ ശവകുടീരം, ശവക്കല്ലറ എന്നിവ ധാരാളമായുണ്ട്. ഇത് എല്ലാം മഹാ ശിലാനിർമ്മിതമായ ശവകുടീരവും ആണ്. ചേര രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. നൂറ്റാണ്ടുകൾ പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും അറേബ്യയിലും പേർഷ്യയുമായും വ്യാപാരബന്ധം പുലർത്തിയിരുന്ന കൊളാട്ടിരി രാജന്മാരുടെ തലസ്ഥാനമായിരുന്നു കണ്ണൂർ.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും ദൈർഘ്യമേറിയതും രക്തരൂഷവുമായ പ്രതിരോധം കണ്ണൂർ ജില്ല സാക്ഷ്യം വഹിച്ചു.  ജില്ലയുടെ എല്ലാ ഭാഗങ്ങളെയും ഒരു യുദ്ധത്തിന്റെ തലത്തിലേക്  എത്തിച്ചത് 1792-1806 ലെ പഴശ്ശിരാജ നയിച്ച ഈ സമരമായിരുന്നു.


സെന്റ് ആഞ്ജലോ കോട്ട 1505 ൽ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഡൊം ഫ്രാൻസിസ്കോ ഡി അൽമേഡയാണ് കോട്ട നിർമ്മിച്ചത്. കണ്ണൂർ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ ലക്ഷദ്വീപ് സീയുടെ അടുത്താണ്  സെന്റ് ആഞ്ജലോ കോട്ട    സ്ഥിതി ചെയ്യുന്നത്. 


1507-ൽ ഒരു തദ്ദേശീയ ഭരണാധികാരി കോട്ട ആക്രമിച്ചു. പോർട്ടുഗീസ് ഭരണം 158 വർഷം നീണ്ടുനിൽക്കുകയും പിന്നീട് ഡച്ച് കൈവഷത്തിലാവുകയും ചെയ്തു. കോട്ടയുടെ ഉടമസ്ഥത പലകൈ മാറിയിട്ടുണ്ട്. കോട്ടയെ അതിന്റെ ഇപ്പോഴത്തെ സ്ഥിതിയിലാക്കിയത് ഡചുകാര്‍ ആണ്. ഡച്ചുകാർ ഈ കോട്ടയെ അറക്കൽ രാജകുടുംബത്തിലേക്ക് 1772 ൽ വിറ്റു. ഈ കാലഘട്ടത്തിൽ അറക്കൽ സുൽത്താനേറ്റ് നാണയങ്ങൾ പുറത്തിറക്കാൻ തുടങ്ങി. ബ്രിട്ടീഷുകാർ 1790 ൽ കീഴടക്കുകയും മലബാർ തീരത്ത് അവരുടെ പ്രധാന സൈനിക സ്റ്റേഷനുകളിൽ ഒന്നായി ഉപയോഗിക്കുകയും ചെയ്തു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകമായി ഇത് സംരക്ഷിക്കപ്പെടുന്നു. ആമ്സ്റ്റ്ര്‍ഡാമിലെ രിജിക്സ് മ്യുസിയത്തില്‍ ഫോര്‍ട്ടും മത്സ്യ ബന്ദന തുറമുഖവും പശ്ചാത്തലമാക്കി ഒരു പെയിന്റിംഗ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുഞ്ഞാലി മറക്കാരുടെ ശിരസ്ചേദം ചെയ്ത് ഈ കോട്ടയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പതിനേഴാം നൂറ്റാണ്ടിൽ അറക്കൽ എന്ന പേരിൽ അറിയപ്പെടുന്ന ഏക മുസ്ലിം സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കണ്ണൂർ. ബ്രിട്ടീഷുകാരുടെ കാലത്ത് വടക്കൻ മലബാറിലെ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു കണ്ണൂർ.

🟡

🟡🟡

🟡🟡🟡