അക്ഷരക്കൂട്ടം: ചാന്ദ്രദിനം Page 1 🎑
അക്ഷരക്കൂട്ടം ഓൺലൈൻ

20 ജൂലൈ 2025

ചാന്ദ്രദിനം Page 1 🎑

ചാന്ദ്രദിനം


ചാന്ദ്രദിനം ജൂലൈ 21-നാണ് ആഘോഷിക്കുന്നത്.


1969-ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ സ്മരണാർത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. 

1969 ജൂലൈ 20-ന് നീൽ ആംസ്ട്രോങ്ങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരടങ്ങുന്ന അപ്പോളോ 11 ബഹിരാകാശ പേടകത്തിലെ യാത്രികർ ചന്ദ്രനിൽ ഇറങ്ങി ചരിത്രം കുറിച്ചു.


ഇതിൻ്റെ ഓർമക്കായിട്ടാണ് എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്.


ഐക്യരാഷ്ട്രസഭയുടെ തീരുമാനപ്രകാരം, 2021 മുതൽ ഇത് അന്താരാഷ്ട്ര ചാന്ദ്രദിനമായി ആചരിക്കുന്നു. 


ശാസ്ത്രത്തിന്റെ ചിറകിലേറിയാണ് ആംസ്ട്രോങ്ങും ആൾഡ്രിനും പറന്നിറങ്ങിയത് എന്നതാണ് പ്രധാന കാര്യം.


റൈറ്റ് സഹോദരന്മാർ ആദ്യമായി വിമാനം ✈️ പറത്തിയത് 1903-ലായിരുന്നു എന്നോർക്കുമ്പോഴാണ് എത്ര വേഗമാണ് മനുഷ്യൻ തന്റെ ജീവിതചക്രവാളം മാറ്റി വരച്ചത് എന്നു നാം അത്ഭുതപ്പെടുക.


1903 ൽ നിന്ന് 1969 ലേക്കുള്ള ദൂരം എത്ര ചെറുതാണ് !


വൈദ്യുതി ⚡ കണ്ടെത്തിക്കഴിഞ്ഞ് ഒരു വൈദ്യുത ബൾബ് 💡 ജനിക്കാൻ ഏതാണ്ട് ഒന്നര നൂറ്റാണ്ട് എടുത്തു എന്നതുമായി ഇതിനെ താരതമ്യം ചെയ്തു നോക്കൂ.


(Continue Page 2)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗