അക്ഷരക്കൂട്ടം: ചാന്ദ്രദിനം Page 2 🎑
അക്ഷരക്കൂട്ടം ഓൺലൈൻ
ചാന്ദ്രദിനം Page 2 🎑 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചാന്ദ്രദിനം Page 2 🎑 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20 ജൂലൈ 2025

ചാന്ദ്രദിനം Page 2 🎑

ആകാശഗോളമാണ് ചന്ദ്രന്‍


ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളമാണ് ചന്ദ്രന്‍.


ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രന്‍ തന്നെയാണ് മനുഷ്യന്‍റെ പാദസ്പര്‍ശമേറ്റ ഒരേയൊരു ആകാശഗോളവും.


ഇതൊക്കെ നമുക്കെല്ലാം അറിയാവുന്ന കാര്യങ്ങളാണ്.


എന്നാല്‍ ചന്ദ്രനെപ്പറ്റി അധികമാര്‍ക്കും അറിയാത്ത ചില കൗതുകവിശേഷങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.


നീൽ ആംസ്സ്ട്രോങ്ങിനെയും എഡ്വിൻ ആൾഡ്രിനെയും യൂറി ഗഗാറിനെയും വാലന്റീന തെരഷ്കോവയെയുമെല്ലാം എല്ലാവർക്കുമറിയാം.


എന്നാൽ കോൺസ്റ്റാന്റിൻ ത്‌സിയാൽകോഫ്സ്കിയോ സെർഗീ കൊറെലേഫോ ഫൊൺ ബ്രൗണോ ആരാണെന്നറിയുന്നവർ ഏറെയുണ്ടാവില്ല.


ആദ്യം പറഞ്ഞ കൂട്ടരെ നാം അവരുടെ സാഹസികതയുടെയും ധീരതയുടെയും പേരിൽ തീർച്ചയായും ഓർക്കേണ്ടതുതന്നെ.


എന്നാൽ ബഹിരാകാശ യാത്ര സാധ്യമായത് രണ്ടാമത്തെ കൂട്ടരുടെ ഭാവനയും സാങ്കേതികമികവും കൊണ്ടാണ്.


അവരെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും കൂടുതൽ അറിയാൻ നമുക്ക് ശ്രമിക്കാം.


(Continue Page 3)