അക്ഷരക്കൂട്ടം: ആർക്കാനുമില്ല 👣
അക്ഷരക്കൂട്ടം ഓൺലൈൻ
ആർക്കാനുമില്ല 👣 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആർക്കാനുമില്ല 👣 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

09 ഓഗസ്റ്റ് 2025

താൻ ചത്ത് മീൻ പിടിച്ചാൽ തനിക്കുമില്ല, ആർക്കാനുമില്ല👣

താൻ ചത്ത് മീൻ പിടിച്ചാൽ തനിക്കുമില്ല, ആർക്കാനുമില്ല 🤠



ഒരിടത്ത് ഒരു കർഷകൻ  താമസിച്ചിരുന്നു.


 അയാളുടെയടുക്കൽ ഒരിക്കൽ  വിശന്നു വലഞ്ഞ സുഹൃത്തുക്കളായ മൂന്ന് പാറ്റകൾ ഇത്തിരി ഭക്ഷണം അപേക്ഷിച്ചു ചെന്നു.


കർഷകൻ അവർക്ക് വിശപ്പകറ്റാൻ ആവശ്യമായ ഭക്ഷണം നൽകി.


 ഭക്ഷണത്തിൽ ഒരു പങ്ക് അവർ തങ്ങളുടെ വീട്ടിലുള്ളവർക്ക് നൽകുവാനായി കൈയ്യിലെടുക്കയും ചെയ്തു. 


അവർ പോകാനായി ഇറങ്ങിയപ്പോൾ കർഷകൻ അവരോട് പറഞ്ഞു.


"നിങ്ങൾ ഇങ്ങനെ ഭക്ഷണം യാചിച്ചു കഴിക്കുന്നതിനു പകരം നിങ്ങൾക്ക് എന്തെങ്കിലും  ജോലി ചെയ്ത് ഭക്ഷണം സമ്പാദിച്ചാൽ എന്താണ് ? തയ്യാറെങ്കിൽ നിങ്ങൾക്ക് ഞാൻ ജോലി നൽകാം. നല്ല ശമ്പളവും, ഭക്ഷണവും മാത്രമല്ല,  നിങ്ങളുടെ കുടുംബത്തിന് എന്താവശ്യമുണ്ടെങ്കിലും ഞാൻ സഹായത്തിനുണ്ടാവും".


"എന്തു ജോലിയാണ് ഞങ്ങൾക്കു നൽകുക? എത്രയാണ് ശംബളം?" പാറ്റകൾ ഏക സ്വരത്തിൽ ചോദിച്ചു.


ഇപ്പോൾ എൻ്റെ കൃഷിയിടത്തിൽ നാല് ജോലി ഒഴിവുകൾ ഉണ്ട്.


 ഓരോ ജോലിക്കും വ്യത്യസ്ത ശംബളവുമാണു്. അതിൽനിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.


ആദ്യത്തെ ജോലി ഇതാണ്. " ഭക്ഷണം റെഡിയാകുമ്പോൾ എൻ്റെ ഫാമിലുള്ള കോഴികളോട് "ഭക്ഷണം റെഡിയാണ്"  എന്നു വിളിച്ചു പറയുക. അത്രമാത്രം. മാസശംബളം 30000 രൂപയാണ് .


അടുത്ത ജോലി എൻ്റെ കൃഷിയിടത്തിലെ വിളയായ വെളുത്തുള്ളിയുടെ തൊലി കളയുകയും, അവ അരിഞ്ഞ് പാക്ക് ചെയ്യുകയുമാണ്. ഇതിൻ്റെ ശംബളം 50000 രൂപയാണ്.


മൂന്നാമത്തെ ഒഴിവ് കൃഷിയിടത്തിൽ അതിക്രമിച്ചു കയറുന്ന മറ്റ് ഇഴ ജന്തുക്കളെ ഓടിച്ചു വിടുകയെന്നതാണ്. ശംബളം 40000 രൂപയാണ്.


" ഇവിടുത്തെ ആടുകൾക്കുവേണ്ടി  അടുകയും പാടുകയും ചെയ്യുക എന്ന ജോലിയാണ്   അവസാനത്തേത്. ഇതിൻ്റെ ശംബളം 2500 രൂപയാണ് "


"നിങ്ങൾക്കിഷ്ടപ്പെട്ട ജോലി നിങ്ങൾ തിരഞ്ഞെടുക്കുക." കർഷകൻ പറഞ്ഞു.


ഇതുകേട്ടയുടൻ ആദ്യത്തെ പാറ്റ ഇങ്ങനെ പറഞ്ഞു. " വെളുത്തുള്ളി തൊലികളഞ്ഞ് പാക്ക് ചെയ്യുന്ന 50000 രൂപയുടെ ജോലി ഞാൻ ചെയ്യാം." 


രണ്ടാമൻ്റെ മറുപടി ഉടൻ വന്നു 

"40000 രൂപ ശംബളമുള്ള  കൃഷിയിടത്തിൽ കയറുന്ന ഇഴജന്തുക്കളെ ഓടിക്കുന്ന പണി ഞാനെടുക്കാം.


മൂന്നാമത്തെ പാറ്റ എന്തോ ആലോചിക്കുന്നതായി കാണപ്പെട്ടു. അല്പസമയത്തെ ആലോചനക്കുശേഷം അത് പറഞ്ഞു. 2500  രൂപ ശംബളമുള്ള ജോലി മതിയെനിക്ക്.  ആടുകൾക്കുവേണ്ടി ആടുകയും പാടുകയും ചെയ്യുന്ന പണി ഞാൻ ചെയ്യാം. 


ഇതുകേട്ട മറ്റു രണ്ടു പാറ്റകൾ  പുരികമുയർത്തി പരസ്പരം നോക്കി. തങ്ങളുടെ കൂട്ടുകാരൻ ഒരു വിഡ്ഢി തന്നെ. അല്ലെങ്കിൽ വിവരമുള്ള ആരെങ്കിലും ശംബളം ഏറ്റവും കുറഞ്ഞ ജോലി ഏറ്റെടുക്കുമോ?


പിറ്റേ ദിവസം രാവിലെതന്നെ അവർ മൂന്നുപേരും ജോലിക്കെത്തി. എന്നാൽ അധികം കഴിയുന്നതിനുമുമ്പ് ആദ്യത്തേയും, രണ്ടാമത്തേയും ജോലി ഏറ്റെടുത്തവർ ചത്തു വീണു.


ഇതു കണ്ട കർഷകൻ ഉടൻതന്നെ മൂന്നാമത്തെ പാറ്റയെ ആളയച്ചു വരുത്തി." അവസരമുണ്ടായിട്ടും മറ്റു ജോലികൾ തിരഞ്ഞെടുക്കാതെ  നീയെന്തുകൊണ്ടാണ് ഏറ്റവും ശംബളം കുറഞ്ഞ ജോലി സ്വീകരിച്ചത്?" കർഷകൻ ആകാംഷാഭരിതനായി മൂന്നാമനോട് ചോദിച്ചു. 


പറയാം ...മൂന്നാമൻ പറഞ്ഞു.

"ഏറ്റവും കൂടുതൽ ശംബളമുള്ള വെളുത്തുള്ളിയുടെ പണി ഞാനെടുക്കാത്തതിൽ കാരണമുണ്ട്. അതിൻ്റെ തുളച്ചുകയറുന്ന മണം പാറ്റകളെ വേഗത്തിൽ കൊല്ലുന്ന ഒന്നാണ് ".


രണ്ടാമതായി കോഴികളുടെ പ്രീയപ്പെട്ട ആഹാരങ്ങളിൽ ഒന്ന് ഞങ്ങളാണ്.  അതറിഞ്ഞുകൊണ്ട് അവരുടെ വളരെയടുക്കൽ ജോലിചെയ്ത്  ഞാൻ കുഴിയിൽ ചാടണോ?


മൂന്നാമത്തെ ജോലിക്കും അപകടസാദ്ധ്യതകൾ ഏറെയാണ്. ഇഴ ജന്തുക്കൾ ഞങ്ങളെ കണ്ടാലുടൻ ചാടിവീണു ശാപ്പിടും.


പണം മാത്രമല്ല ജീവിതത്തിൻ്റെ അടിസ്ഥാനം. സ്വന്തം ജീവിതത്തെ പണയപ്പെടുത്തി ജോലി ചെയ്യാൻ ഞാൻ തയ്യാറല്ല. അതാണ്‌ ശംബളക്കുറവുണ്ടെങ്കിലും സുരക്ഷിതമായ ജോലി ഞാൻ തിരഞ്ഞെടുത്തത് " മൂന്നാമൻ പറഞ്ഞു നിറുത്തി.


ഈ കഥ വലിയൊരു പാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്

മറ്റാളുകൾ വച്ചു നീട്ടുന്ന എന്തും മുൻപിൻ നോക്കാതെ സ്വീകരിച്ചാൽ ഉണ്ടാവുന്ന അപകടങ്ങളേക്കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം.. ഒരുപക്ഷെ അവ മനംമയക്കുന്ന അവസരങ്ങളായി തോന്നാം. അതിൽ പലതിലും പല കെണികളും ഒളിഞ്ഞിരിപ്പുണ്ടാവും. പണവും മറ്റു ലൗകീകസുഖ വസ്തുക്കളും സ്വപ്നം കണ്ട് കണ്ണ് മഞ്ഞളിക്കരുത്. അതിലൊളിഞ്ഞിരിക്കുന്ന പ്രത്യാഘാതങ്ങൾ നമ്മൾ മനസ്സിലാക്കണം.


"താൻ ചത്ത് മീൻ പിടിച്ചാൽ തനിക്കുമില്ല, ആർക്കാനുമില്ല" എന്ന പഴമൊഴി എത്ര അർത്ഥവത്താണ്.

(കടപ്പാട്)


👣👣👣👣👣👣👣👣👣👣👣👣👣👣