അക്ഷരക്കൂട്ടം: ലോകം നശിച്ച ആ 5 കാലഘട്ടങ്ങൾ 🌋
അക്ഷരക്കൂട്ടം ഓൺലൈൻ
ലോകം നശിച്ച ആ 5 കാലഘട്ടങ്ങൾ 🌋 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലോകം നശിച്ച ആ 5 കാലഘട്ടങ്ങൾ 🌋 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

09 ജൂലൈ 2025

ലോകം നശിച്ച ആ 5 കാലഘട്ടങ്ങൾ 🌋

ഭൂമിയിലെ ജൈവവൈവിധ്യത്തെ തുടച്ചു നീക്കിയ കൂട്ടവംശനാശങ്ങൾ

ലോകം നശിച്ച ആ 5 കാലഘട്ടങ്ങൾ 🌋

ഭൂമിയിലെ ജൈവവൈവിധ്യങ്ങൾ വൻതോതിൽ നശിച്ച ഘട്ടങ്ങളാണു കൂട്ടവംശനാശങ്ങൾ.

മൃഗങ്ങളും സസ്യങ്ങളും മറ്റു ജീവികളുമൊക്കെ ഇതിൽ നശിച്ചുപോയി, ചിലത് എന്നെന്നേക്കുമായി മറഞ്ഞു.

 ചരിത്രത്തിൽ ഇത്തരം 5 പ്രധാന കൂട്ടവംശനാശങ്ങളാണ് ഉണ്ടായിട്ടുള്ളത്.


 1982-ൽ ജാക്ക് സെപ്രോസ്കി, ഡേവിഡ് എം.റോപ് എന്നിവർ എഴുതിയ പ്രബന്ധത്തിൽ ഇതേക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.


ആദ്യത്തെ വംശനാശം 44 കോടി വർഷം മുൻപുണ്ടായ ഒർഡോവിഷ്യൻ - സിലൂറിയൻ എക്സ്റ്റിങ്ഷനാണ്.

ആഗോള താപനവും, ഓക്സിജൻ കുറയുന്ന അവസ്ഥയും ഇതിനു കാരണമായി. അന്നുണ്ടായിരുന്ന ജീവികളിൽ 85 ശതമാനവും നശിച്ചു.


രണ്ടാമത്തെ കൂട്ടവംശനാശം 37 മുതൽ 35 കോടി വർഷം മുൻപായിരുന്നു.

പവിഴപ്പുറ്റുകൾ, ചിലയിനം മത്സ്യങ്ങൾ എന്നിവ നശിച്ചു.

കെൽവാസർ ഇവന്റാണ് ഈ വംശനാശത്തിലെ ഏറ്റവും രൂക്ഷമായ സംഭവം.


ചരിത്രത്തിലെ മൂന്നാമത്തെ വംശനാശം പെർമിയൻ-ട്രയാസിക് എക്സ്‌റ്റിങ്ഷൻ ഇവന്റാണ്.


25 കോടി വർഷം മുൻപ് നടന്ന ഇതാണ് ചരിത്രത്തിലെ ഏറ്റവും തീവ്രമായ കൂട്ടവംശനാശം.

സമുദ്രജീവികളിൽ 81 ശതമാനവും കരജീവികളിൽ 70 ശതമാനവും നശിച്ചു.

 കീടങ്ങളിൽ പലതും എന്നെന്നേക്കുമായി നശിച്ചു.

ട്രൈലോബിറ്റുകൾ

Trilobite 🦗

എന്ന ജീവിവർഗം ഇങ്ങനെ മറഞ്ഞവയിൽ ഒന്നാണ്.


20 കോടി വർഷം മുൻപാണ് അതിനുശേഷമുള്ള കൂട്ടവംശനാശം സംഭവിച്ചത്.

ട്രയാസിക്-ജുറാസിക് സംഭവം എന്നറിയപ്പെടുന്ന ഇതിൽ ഭൂമിയിലെ ജീവിവർഗങ്ങളിൽ 75 ശതമാനത്തോളം അപ്രത്യക്ഷമായി.

ഇതിനു ശേഷമാണു ദിനോസറുകൾ ഭൂമിയുടെ രാജാക്കൻമാരായി മാറിയത്.


കൂട്ടവംശനാശങ്ങളിൽവച്ച് ഏറ്റവും പ്രശസ്തമായ അഞ്ചാമത്തേതു സംഭവിച്ചത് ആറരക്കോടി വർഷം മുൻപാണ്.


ക്രൈറ്റേഷ്യസ് - പാലിയോജീൻ ഇവന്റ് എന്നറിയപ്പെടുന്ന ഇത് ഭൂമിയെ മൊത്തത്തിൽ മാറ്റിമറിച്ചു.


ക്രെറ്റേഷ്യൻ കാലഘട്ടത്തിലായിരുന്നു ഈ സംഭവം. അന്ന് ചൊവ്വയുടെയും വ്യാഴത്തിന്റെയും ഇടയ്ക്കുള്ള ഛിന്നഗ്രഹ മേഖലയിൽ നിന്ന് ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് എത്തി.


മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ 145 കിലോമീറ്റർ വിസ്തീർണമുള്ള ചിക്സുലബിലാണ് ഇതു വീണത്.

ദിനോസറുകളെ കൂടാതെ അക്കാലത്ത് ഭൂമിയിലുണ്ടായിരുന്ന മുക്കാൽ പങ്ക് ജീവജാലങ്ങളും നശിച്ചു.


എങ്ങനെയാണു നാശം സംഭവിച്ചതെന്നതിനെക്കുറിച്ച് പല സിദ്ധാന്തങ്ങളുണ്ട്. ഛിന്നഗ്രഹം പതിച്ചതോടെ വാതകങ്ങളും പുകയും മറ്റ് അവശിഷ്ടങ്ങളടങ്ങിയ പൊടിപടലങ്ങളും അന്തരീക്ഷത്തിൽ ഉയർന്നെന്നും ഇതു മൂലമുണ്ടായ കാലാവസ്ഥാവ്യതിയാനമാകാം കനത്തനാശത്തിനു വഴിയൊരുക്കിയതെന്നുമാണ് പ്രബലമായ വാദം.


ഈ വംശനാശത്തിനു ശേഷം സസ്തനികൾ ഭൂമിയിലെ പ്രധാനജീവികളായി.


വീണ്ടുമൊരു വംശനാശം സംഭവിക്കാനുള്ള സാധ്യത പല ശാസ്ത്രജ്ഞ‌രും പ്രവചിക്കുന്നുണ്ട്.


 ഹോളോസിൻ അല്ലെങ്കിൽ ആന്ത്രോപോസീൻ വംശനാശമെന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്.

 കാലാവസ്ഥാവ്യതിയാനം, മനുഷ്യരുടെ പ്രവൃത്തികൾ എന്നിവയാകും ഇതിനു വഴിവയ്ക്കുന്നത്.

സൂക്ഷ്‌മത പുലർത്തിയില്ലെങ്കിൽ 25 കോടി വർഷങ്ങൾക്കുള്ളിൽ അടുത്ത കൂട്ടവംശനാശം സംഭവിക്കുമെന്നും മനുഷ്യരുൾപ്പെടെയുള്ള  സസ്‌തനികളെല്ലാം അതിൽ നശിക്കുമെന്നും ബ്രിട്ടനിലെ ബ്രിസ്‌റ്റോൾ സർവകലാശാലയിലെ ശാസ്ത്രജ്‌ഞർ പ്രവചിച്ചിരുന്നു.

(കടപ്പാട് - മലയാള മനോരമ 09-07-2025)