AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

കുഞ്ഞുണ്ണി മാഷ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഞ്ഞുണ്ണി മാഷ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

25 മാർച്ച് 2026

കുഞ്ഞുണ്ണി മാഷ്

 കുഞ്ഞുണ്ണി മാഷ് 


"' എനിക്ക് എന്നെത്തന്നെ നോക്കാൻ നേരമില്ല, പിന്നെങ്ങനെയാ മറ്റൊരാളെ നോക്കുന്നത് !"  

 മാഷ് വിവാഹം കഴിക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയാണിത്.

   ലളിതമായ വരികളിലൂടെ വലിയ ദാർശനിക ആശയങ്ങൾ മലയാളികൾക്ക് പകർന്നു നല്കിയ കുഞ്ഞുണ്ണി മാഷ് 1927 മേയ് 10 ന് തൃശ്ശൂർ ജില്ലയിലെ വലപ്പാട് എന്ന സ്ഥലത്തു ജനിച്ചു. ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

   ചേളാരി സ്കൂളിലും കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം ഹൈസ്കൂളിലും അദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തു.

   "കുട്ടേട്ടൻ" എന്ന തൂലികാനാമത്തിലൂടെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പംക്തി അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. "പൊക്കമില്ലായ്മയാണെന്റെ പൊക്കം" പോലെ, ആറ്റിക്കുറുക്കി സ്ഫുടം ചെയ്ത് എടുത്തതാണ് അദ്ദേഹത്തിന്റെ കവിതകൾ.

   കുഞ്ഞുണ്ണിമാഷിന്റെ കവിതകൾ , കുട്ടിപ്പദ്യങ്ങൾ , ഊൺ തടി, പഴഞ്ചൊല്ലുകൾ , ആത്മകഥയും ഓർമ്മക്കുറിപ്പുകളും , എന്നിലൂടെ , അക്ഷരത്തെറ്റ് , തുടങ്ങി നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായിട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

      കേരള സാഹിത്യ അക്കാദമി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, വാഴക്കുന്നം അവാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിച്ചെന്നിട്ടുണ്ട്.

     2006 മാർച്ച് 26-ാം തീയതി കുഞ്ഞുണ്ണിമാഷ് അന്തരിച്ചു🙏

🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️