ന്യൂസ് പേപ്പർ ബോയ് 🗞️
![]() |
സ്വയം പര്യാപ്തരാക്കിയ
ആദ്യത്തെ ജോലി......💥💥💥
"ന്യൂസ് പേപ്പർ ബോയ്"
പുലർച്ചെ എണീറ്റ്..... മഴ
ആണേലും
മഞ്ഞാണേലും....
പത്ര വണ്ടിയും
കാത്ത് ബസ് സ്റ്റാന്റിലും
വഴിയരികിലും നില്ക്കും....
പത്രക്കെട്ടുകൾ... എണ്ണി
തിരിച്ച്
നോട്ടീസുകൾ ഉണ്ടങ്കിൽ
ഒരോ പേപ്പറിലും
തിരുകി....
സൈക്കിളിന്റെ
കാരിയറിൽ
അടുക്കി .... ഒരു
പോക്കാണ്.....
മഴയാണെങ്കിൽ പത്രകെട്ടിനു മീതെ
ഒരു പ്ലാസ്റ്റിക്....
ഒറ്റകൈയിൽ കുടയും പിടിച്ച്
ചവിട്ടുന്ന
എക്സ്ട്രാ ടാലന്റഡ്
മിടുക്കന്മാരുമുണ്ട്.....
സൈക്കിൾ സവാരി പഠിക്കുന്നത്
തന്നെ ഈ പണി ചെയ്യാൻ
വേണ്ടി
ആയിരുന്നു....
സ്വന്തമായി സൈക്കിൾ
ഇല്ലെങ്കിലും
ഏജന്റ് ഒരു സൈക്കിൾ
നമുക്ക് തരും....
ബ്രേക്ക്...ഇല്ലങ്കിലും... ബെൽ തീർച്ചയായും കാണും...
കാരണം: നടന്നു കേറാൻ
വയ്യാത്ത വഴികളും
തോട്ടങ്ങളും
ചവിട്ടി കേറി എത്തുമ്പോൾ
ഓരോ
വീട്ടിലും ആ ബെൽ
അടിച്ചിരിക്കണം....
ആ വീടിന്റെ നാഴിക വിനാഴിക
അളക്കുന്ന ഒരു അളവു
കോലു കൂടി ആണത്....
എട്ടു മണിക്ക് മുന്നേ നാല്പതും അമ്പതും വീടുകൾ മറികടക്കണം.
വിയർത്തൊട്ടിയ.... കുപ്പായത്തിനുള്ളിൽ
മസിലു പെരുത്തു
തുടങ്ങുന്ന
സമയം കൂടിയാണത്....
ഉന്നം തെറ്റാതെ ഒറ്റ ഏറിൽ
ഉമ്മറത്തെത്തിയിരിക്കണം.
ബാലൻസ്
തെറ്റാതെ മറു കയ്യിൽ
ഹാൻഡിൽ അപ്പോഴും
കാണണം.
ചോര പുരണ്ടപ്പോഴൊക്കെ
വാശിയോടെ
പിന്നെയും
ചവിട്ടും.
ക്ലാസ് മുറിയിലെ പിൻ
ബഞ്ചിലിരുന്ന്
വീണ കഥകളും.... വിരട്ടിയ
നായയെയും
കുറിച്ച്
അടക്കം പറയുമ്പോൾ
കേട്ടിരിക്കുന്നവന്റെ
മനസിലും ഉണ്ട്....
പെടലു തെറ്റിയതിന്റെയും
ചെയിൻ
ചാടിയതിന്റെയും
മറ്റൊരു കഥ......
കൂലി കിട്ടിയ എണ്ണം
പറഞ്ഞ നാണയ തുട്ടുകൾ
മുണ്ടിൻ തുമ്പിൽ
കൈ തുടച്ച്
അഭിമാനത്തോടെ
വാങ്ങിയ പോരാളിയുടെ കഥ.
"എങ്ങോ മറഞ്ഞു പോയി....
ആ മണിയടിയും....
ആ കഥകളും."
(കടപ്പാട്)

