അക്ഷരക്കൂട്ടം: സാഹിത്യം⚜️
അക്ഷരക്കൂട്ടം ഓൺലൈൻ
സാഹിത്യം⚜️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാഹിത്യം⚜️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

26 ജൂലൈ 2025

ആലോ അന്ധാരി 🌏

ആലോ അന്ധാരി



പാൽക്കാരൻ കൊണ്ട് കൊടുത്തതാണ് വീട്ടിലെ ആ പുതിയ വേലക്കാരിയെ.


 അവളുടെ ചലനങ്ങളിൽ, പെരുമാറ്റത്തിൽ, വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത   പ്രൊ. പ്രബോധ് കുമാറിന് തോന്നി.


മൂന്നു കുട്ടികളുടെ അമ്മയായ ആ 29 കാരി വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകം ചെയ്യലും എന്ന് വേണ്ട വീട്ടിലെ സർവ്വ പണികളും നിശബ്ദം ചെയ്തുപോന്നു.   


 പക്ഷെ, അതൊന്നുമല്ല, നരവംശ ശാസ്ത്രജ്ഞനായ ആ റിട്ടയേർഡ് പ്രൊഫസ്സറെ അതിശയിപ്പിച്ചത്.


വീട്ടിലെ മറ്റു ജോലികൾ ചെയ്യാറുള്ളപ്പോൾ സാധാരണ കാണാറുള്ള ആ കരവേഗം, തിടുക്കം, സാമർഥ്യം  ലൈബ്രറി  മുറിയിലെ ബുക്ക് ഷെൽഫ്  വൃത്തിയാക്കുമ്പോൾ, പുസ്തകങ്ങൾ പൊടി തട്ടി അടുക്കി വയ്ക്കുമ്പോൾ അവൾക്കില്ലല്ലോ.


പലതവണ ഇത്   ശ്രദ്ധിച്ചു.


അവളുടെ വിരലുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളുകളിലൂടെ പതുക്കെ എന്തോ തിരയുകയാണ്.


ആ കണ്ണുകൾ ആ പുസ്തക താളുകളിലെ അക്ഷരങ്ങളിൽ ഉടക്കി നിൽക്കുകയാണ്.


ഒടുവിൽ   അദ്ദേഹം ചോദിച്ചു,


നീ വായിക്കുമോ?'

 

വീട്ടിലെ ബിസ്ക്കറ്റ് ടിന്നിൽ നിന്നും   ബിസ്ക്കറ്റ് ഒളിച്ചു എടുത്തു തിന്നത് പിടിക്കപ്പെട്ട  ഒരുവളുടെ    ജാള്യതയോടെ അവൾ മിണ്ടാതെ തലകുനിച്ചു നിന്നു. 


എന്നാൽ,  മുൻഷി പ്രേംചന്ദ് എന്ന   പേരുകേട്ട ഹിന്ദി എഴുത്തുകാരന്റെ ചെറു മകനായ പ്രൊ. പ്രബോധ് കുമാറിന്റെ അന്നേരത്തെ പ്രതികരണം അവളുടെ നിഷ്കളങ്ക മനസ്സിഎൻ്റെ  വികാര വിചാരങ്ങൾക്കും ഒക്കെ അപ്പുറം ആയിരുന്നു.


അതെ, ആ സംഭവം ആ പാവം വേലക്കാരി സ്ത്രീയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ് ആയിരുന്നു.  

  

 ''നിനക്ക് പുസ്തകങ്ങൾ വായിക്കുവാൻ താല്പര്യമുണ്ടെങ്കിൽ എത്ര വേണമെങ്കിലും വായിച്ചോളൂ.


ഈ ബുക്ക് ഷെൽഫ് ഇനി നിനക്ക് കൂടി അവകാശപ്പെട്ടതാണ്.''

  

  തസ്ലീമ നസ്രീമിന്റെ അമർ മേയേബേല (My girlhood) ആണ് മടിച്ചു മടിച്ചു അവൾ ആദ്യം എടുത്തത്.


ആർത്തിയോടെ അവൾ അത് വായിച്ചു തുടങ്ങി.


തന്റെ തന്നെ കഥയാണോ താനീ   വായിക്കുന്നത്, അവൾക്കു സംശയം തോന്നി. 


അതൊരു തുടക്കം മാത്രമായിരുന്നു.


ആശാപൂർണാദേവിയും മഹാശ്വേതാ ദേവിയും ബുദ്ധദേവ് ഗുഹയും എന്ന് വേണ്ട ബംഗാൾ സാഹിത്യത്തിലെ ഒട്ടു മിക്ക പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങൾ അവൾ ദിവസങ്ങൾ കൊണ്ട് വായിച്ചു തീർത്തു.


ഒരു ദിവസം പുറത്തു പോയ പ്രൊഫസ്സർ കൈയ്യിൽ ഒരു പേനയും ഒരു നോട്ടു പുസ്തകവുമായാണ് തിരിച്ചെത്തിയത്.


അവളുടെ കൈയിൽ അവ ഏൽപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.


 "നീ എഴുതണം'' 


അതൊരു ആജ്ഞയായിരുന്നു.


 ഒരു പിതാവിന്റെ മകളോടുള്ള   കല്പന.


അതെ, താൻ താത്തൂസ് എന്ന് വിളിക്കുന്ന ആ വലിയ മനുഷ്യൻ അവൾക്കു പിതൃ തുല്യനായിരുന്നു.


അദ്ദേഹത്തിന് അവൾ മകളും.


 അദ്ദേഹത്തിന്റെ കല്പന അവൾക്കു നിരാകരിക്കുവാൻ കഴിയില്ല.


എങ്കിലും മടിച്ചു മടിച്ചു അവൾ ചോദിച്ചു. 


'ഞാനോ, ഞാൻ എന്ത് എഴുതാൻ? 


എനിക്കെന്തെഴുതാൻ കഴിയും?


നിനക്ക് എഴുതാൻ പറ്റും, നിനക്ക് നിന്നെ കുറിച്ച് എഴുതാൻ കഴിയും.


 നിന്റെ കഥയോളം ഹൃദയ സ്പർശിയായ ഒരു ആത്മകഥയുണ്ടാവില്ല.” 


താത്തൂസിന്റെ വാക്കുകൾ അവളുടെ നെഞ്ചിൽ തറച്ചു. 

      

അങ്ങനെ അവൾ തന്റെ കഥ എഴുതി തുടങ്ങി.


 അമ്മയുടെ സ്നേഹത്തിനു വേണ്ടി ദാഹിച്ചു തളർന്നു, വാടി കരിഞ്ഞുപോയ ഒരു  നാല് വയസ്സുകാരിയുടെ കരളലിയിക്കും  ശൈശവത്തെ  കുറിച്ച്, അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടും ക്രൂരതകളിൽ വികൃതമാക്കപ്പെട്ട   അവളുടെ ബാല്യത്തിന്റെ ദയനീയ  മുഖത്തെക്കുറിച്ചു, 12- ആം വയസ്സിൽ തന്നെക്കാൾ 14 വയസ്സ് മൂപ്പുള്ള ഒരാളെ വിവാഹം കഴിച്ചു 14 -  ആം വയസ്സിൽ അയാളുടെ കുട്ടികളുടെ അമ്മയാവാൻ തുടങ്ങിയതിനെ കുറിച്ച്, അനുഭവിക്കേണ്ടിവന്ന കൊടും യാതനകളെ കുറിച്ച്, അവസാനം അയാളുടെ പീഡനം സഹിക്ക വയ്യാണ്ട് ആ    മൂന്നു പിഞ്ചു കുട്ടികളെയും കൂട്ടി പശ്ചിമ ബംഗാളിലെ തന്റെ ഗ്രാമത്തിൽ നിന്നും ഓടി പോന്നു, ദില്ലിയിൽ എത്തി ഒരു വീട്ടു  ജോലിക്കാരിയായി  ജീവിതം കരുപ്പിടിപ്പിച്ചതിനെ കുറിച്ച്, തന്റെ ജീവിത യാത്രയിൽ താൻ സഹിച്ച അപമാനങ്ങളെ കുറിച്ച്, അവഹേളനങ്ങളെ കുറിച്ച്,  നേരിട്ട ദുരന്തങ്ങളെയും, അനുഭവിച്ച വേദനകളെയും  കുറിച്ച്, എല്ലാത്തിനുമൊടുവിൽ താത്തൂസ് എന്ന ദൈവ തുല്യനായ ആ   പ്രൊഫസറുടെ വീട്ടിൽ എത്തപ്പെട്ടതിനെ കുറിച്ച്  ഒക്കെയും അവൾ  തന്റെ നോട്ട്ബുക്കിൽ കുത്തി ക്കുറിച്ചു  തുടങ്ങി.


ആറാം ക്ലാസ്സിൽ പഠനം അവസാനിപ്പിച്ചിരുന്ന അവൾ 20 വര്ഷങ്ങള്ക്കു ശേഷം ആദ്യമായി എന്തെങ്കിലും എഴുതുകയായിരുന്നു.


അക്ഷരങ്ങൾ പലതും മറന്നിരുന്നു.


വള്ളികളും പുള്ളികളും കുത്തുകളും കോമകളും അവൾക്കു അപരിചിതമായിട്ടുണ്ടായിരുന്നു. 


എങ്കിലും അവൾ എഴുതി തുടങ്ങി.


തങ്ങൾക്കു എഴുതേണ്ട നോട്ട് ബുക്കുകളിൽ അമ്മ എഴുതുന്നത് കണ്ടു അവളുടെ കുട്ടികൾ അന്തം വിട്ടു.  

    

12 - ആം വയസ്സിൽ നടന്ന വിവാഹമെന്ന ആ ചടങ്ങും ആദ്യരാത്രി മുതൽ ഭർത്താവ് എന്ന് പറയുന്ന ആ പുരുഷനിൽ നിന്നു നേരിട്ട ക്രൂര ബലാത്സംഗങ്ങളും 14 -ആം വയസ്സിലെ ആദ്യ പ്രസവത്തിന്റെ വേദനയും എല്ലാം അവളുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു. 


അടുക്കളയിൽ പച്ചക്കറി നുറുക്കുന്നതിനിടയിൽ, പാത്രം മോറുന്നതിനിടയിൽ, വീട് അടിച്ചു വാരുന്നതിനിടയിൽ, പാതി രാത്രിയിൽ കുട്ടികൾ ഉറക്കം പിടിച്ചു കഴിയുമ്പോൾ ഒക്കെയും അവൾ എഴുതി.


വാക്കുകൾ അവളുടെ തൂലികയിൽ നിന്നും പ്രവഹിക്കുകയായിരുന്നു. 


കയ്പേറിയ തന്റെ   ജീവിതാനുഭവങ്ങളെ കടലാസിലേക്ക് പകർത്തുവാൻ അവളോട് പറയുമ്പോൾ, ആ ദുഃഖങ്ങളിൽ നിന്നും വേദനകളിൽ നിന്നും അവളുടെ മനസ്സിന് ഒരു താൽക്കാലിക മോചനം മാത്രമാണ്   അദ്ദേഹം ഉദ്ദേശിച്ചിരുന്നത്.


എന്നാൽ, പച്ചക്കറി നുറുക്കുന്ന ലാഘവത്തോടെ രചന നിർവഹിക്കുന്ന അവൾ, അവളുടെ കുറിപ്പുകൾ, പ്രൊഫസ്സറെ തീർത്തും ആശ്ചര്യപ്പെടുത്തി.


എന്തെങ്കിലും ഒന്ന് എഴുതണമെങ്കിൽ തനിക്കു എത്ര തയ്യാറെടുപ്പുകൾ വേണം.


സ്വന്തം മേശയും എഴുത്തുമുറിയും തന്റേതായ പേനയും ഇല്ലെങ്കിൽ തനിക്കു ഒന്നും എഴുതാൻ കഴിയില്ല.


ഇവിടെ ഈ വാല്യക്കാരി, സരസ്വതി ദേവിയുടെ കടാക്ഷം മാത്രം കൈമുതലായ ഇവൾ ഇതൊന്നുമില്ലാതെ എഴുതി കൂട്ടുന്നു !!!! 


അവിശ്വസനീയം!!!!!


 അവളുടെ ആ നോട്ടു പുസ്തകം താത്തൂസ് അദ്ദേഹത്തിന്റെ എഴുത്തുകാർ സുഹൃത്തുക്കളെ കാണിച്ചു.


ഏവർക്കും ഒരു അത്ഭുതമായിരുന്നു അതിലെ വരികൾ.


അതൊരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ അവർ തീരുമാനിച്ചു.


''ആലോ അന്ധാരി''

എന്ന വിഖ്യാത കൃതിയുടെ ആവിർഭാവമായിരുന്നു അത്.


 ബേബി ഹൽദർ എന്ന പ്രശസ്ത സാഹിത്യകാരിയുടെ ഉദയവും.


ആ സർഗ്ഗ പ്രതിഭയുടെ ആത്മ കഥയിൽ നിന്നും കടം കൊണ്ട ഏതാനും വരികൾ ആണ്  ഈ കുറിപ്പിന്റെ  ആമുഖമായി പറഞ്ഞത്. 


 ആലോ അന്ധാരി എന്നാൽ ഇരുളും വെളിച്ചവും.


പാവപെട്ട ഒരു വീട്ടു വേലക്കാരിയുടെ കഥമാത്രമല്ല, ജീവിതക്ളേശം അനുഭവിക്കുന്ന ഓരോ  പെണ്ണിന്റെയും  കഥയാണിത്.


 കഷ്ടത നിറഞ്ഞ  ജീവിതങ്ങളുടെ  ഇരുട്ടിലേക്ക് വെളിച്ചം വീശുന്ന ആ 

പുസ്തകം വിവിധ ഭാരതീയ ഭാഷകളിലേക്കും, വിദേശ ഭാഷകളിലേക്കും പിന്നീട് പരിഭാഷപ്പെടുത്തി. 


ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീ ശക്തിയുടെ പ്രതീകങ്ങളിലൊരായി ബേബി ഹൽദർ എന്ന എഴുത്തുകാരി ഉയർത്തപ്പെട്ടു. 


 ആലോ അന്ധാരിക്ക് ശേഷം അവരുടെ പുസ്തകങ്ങൾ പിന്നെയും പലതു പ്രസിദ്ധീകരിക്കപ്പെട്ടു. 


ഈ വർഷത്തെ  Woman writer of the year അവാർഡിനർഹയായ ബേബി ഹൽദർ എന്ന എഴുത്തകാരിയെ കുറിച്ച് അടുത്തിടെ വായിച്ച ഒരു ലേഖനം അവരെ കുറിച്ച് കൂടുതൽ അറിയുവാൻ  പ്രേരിപ്പിച്ചു.


അതാണ് ഈ കുറിപ്പിന് ആധാരം


(കടപ്പാട്)

05 ജൂലൈ 2025

വൈക്കം മുഹമ്മദ് ബഷീർ✍️

 വൈക്കം മുഹമ്മദ് ബഷീർ

സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ

പച്ചയായ ജീവിത കഥകൾ നിഷ്കളങ്കമായ ഗ്രാമീണ

ഭാഷയിൽ പറഞ്ഞ് തന്നൊരു കഥാകാരൻ.

ചൂതാട്ടക്കാരന്റെ, പോക്കറ്റടിക്കാരന്റെ, വേശ്യകളുടെ,

എട്ടുകാലിമമ്മൂഞ്ഞിന്റെ, കുഞ്ഞു പാത്തുമ്മയുടെ, 

പൂവൻ പഴത്തിന്റെ...ആരും പറയാത്ത കഥകൾ

കാക്കയും, പൂച്ചയും, പാമ്പും ചേരയും, ആടും കോഴിയും

വവ്വാലും പുഴുക്കളുമാക്കെ, ഈ ഭൂമിയുടെ അവകാശികളാണെന്ന്

പറഞ്ഞകഥകൾ... കഥകൾ പറയാൻ വ്യാകരണത്തിന്റെ 

ആവശ്യമില്ലെന്ന് തെളിയിച്ച നാട്ടുഭാഷയുടെ സുൽത്താൻ.

പ്രണയവും, ദാരിദ്ര്യവും, യാത്രകളും, ജീവിതാനുഭവങ്ങളും ലാളിത്യം 

നിറഞ്ഞ സ്നേഹത്തിന്റെ ഭാഷയിൽ പറഞ്ഞ കഥകളുടെ സുൽത്താൻ.

പൊള്ളുന്ന വേദനകളെയും, നോവുകളെയും 

തണലാക്കി മാറ്റിയ എഴുത്തുകാരൻ.

"ഒന്നുമൊന്നും  ഇമ്മിണി ബല്യ ഒരൊന്നാണെന്ന് "  പറഞ്ഞ

മലയാളത്തിന്റെ  " ഇമ്മിണി"  ബല്യ സാഹിത്യകാരൻ.

" ഈ വെളിച്ചത്തിനെന്തൊരു വെളിച്ചം "

അതേ, ഈ കഥകൾക്കെന്തൊരു തെളിച്ചം!



☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️



ഞാൻ മരിച്ചു പോയാലോ?

എന്നെ ആരും ഓർമ്മിക്കണ്ടാ എന്നാണ് എനിക്കു തോന്നുന്നത്. എന്തിനോർമിക്കുന്നു?. കോടാനുകോടി, അനന്തകോടി സ്ത്രീ പുരുഷന്മാർ മരിച്ചു പോയിട്ടുണ്ടല്ലോ. അവരെ വല്ലവരും ഓർമിക്കുന്നുണ്ടോ?. എന്റെ പുസ്തകങ്ങൾ. അതെല്ലാം എത്രകാലം നിലനിൽക്കും?. പുതിയ ലോകം വരുമല്ലോ. പഴമയെല്ലാം പുതുമയിൽ മായേണ്ടതുമാണല്ലോ. എന്റെത് എന്നുപറയാൻ എന്താണുള്ളത്?. അനുഭൂതികൾ, ആശയങ്ങൾ, അറിവ്. പ്രപഞ്ചങ്ങളുടെ സൃഷ്ടിക്കു ശേഷം, ജീവജാലങ്ങളുടെ സൃഷ്ടിക്കു ശേഷം- കോടാനുകോടി യുഗങ്ങളായി കിട്ടിയിട്ടുണ്ടെന്നു പറയുന്ന അറിവിന്റെ വെളിച്ചത്തിലാണോ ഞാൻ ?. അറിഞ്ഞുകൂടാ. 


എന്റെതായി എന്തെങ്കിലും ഒരുതരി അറിവു ഞാൻ സംഭാവന ചെയ്തിട്ടുണ്ടോ?.അക്ഷരങ്ങൾ, വാക്കുകൾ, വികാരങ്ങൾ- ഒക്കെയും കോടിമനുഷ്യർ ഉപയോഗിച്ചിട്ടുള്ളതാണല്ലോ. അതൊക്കെ ഞാനും ഉപയോഗിക്കുന്നു. അത്രേയുള്ളു. ഭാഷയിലുള്ള അക്ഷരങ്ങളിൽ ചിലത് ഇപ്പോഴും എനിക്കറിഞ്ഞു കൂടാ. വ്യാകരണവും നല്ല വശമില്ല. പിന്നെ ഒരു മൂച്ചിൽ ഇങ്ങനെ ജീവിക്കുന്നു-അത്രേയുള്ളൂ. വായന ഒരു ലക്ഷ്വറിയാണ്. പുസ്തകങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ്. സംഗീതവും പോയേക്കാം. പക്ഷേ മധുര ശബ്ദങ്ങൾ, നാദം,നാദബ്രഹ്മത്തിന്റെ വിഭ്രമം. ഇത് അനന്തമാണ്‌. പ്രപഞ്ചങ്ങളിൽ മുഴുവനുമുണ്ട്. ഇതു കേൾക്കുകയല്ല. അനുഭവിക്കുകയാണ്.


✍️   വൈക്കം മുഹമ്മദ്‌ ബഷീർ


ഓർമ്മകൾക്ക് ഇന്നേക്ക് (5/7/25) 31 വർഷങ്ങൾ.

24 ജൂൺ 2025

പൂച്ചക്കുട്ടി 🐈🐾

പൂച്ചക്കുട്ടി

 വീട്ടിലുണ്ടൊരു പൂച്ചക്കുട്ടി

പാലുകുടിക്കും പൂച്ചക്കുട്ടി


മ്യാവൂ മ്യാവൂ പൂച്ചക്കുട്ടി

ചിന്നുവെന്നൊരു പൂച്ചക്കുട്ടി


കൂടെ കളിക്കും പൂച്ചക്കുട്ടി

ഓടി നടക്കും പൂച്ചക്കുട്ടി


ഞാൻ വരുന്ന നേരം 

ഓടിവരുന്നൊരു പൂച്ചക്കുട്ടി


ഞാൻ തോടുന്ന നേരം

അരുമയുള്ളൊരു പൂച്ചക്കുട്ടി


എലിയെ പിടിക്കും പൂച്ചക്കുട്ടി

പകലുറങ്ങും പൂച്ചക്കുട്ടി


എൻ്റെ സ്വന്തം പൂച്ചക്കുട്ടി

(പവിശങ്കർ.എസ്)


🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

പൂച്ചക്കുട്ടി

പാട്ട് കേൾക്കൂ 🔘

വീട്ടിലുണ്ടൊരു പൂച്ചക്കുട്ടി

പാലുകുടിക്കും പൂച്ചക്കുട്ടി

മ്യാവൂ മ്യാവൂ പൂച്ചക്കുട്ടി

ചിന്നുവെന്നൊരു പൂച്ചക്കുട്ടി


എന്റെ സ്വന്തം പൂച്ചക്കുട്ടി

കൂടെ കളിക്കും പൂച്ചക്കുട്ടി

പുഞ്ചിരിയോടെ ഓടിവരുന്ന

അനുപമമായൊരു പൂച്ചക്കുട്ടി


ഓടി നടക്കും പൂച്ചക്കുട്ടി

ഞാൻ വരുന്ന നേരം ഓടിവരുന്ന

ഞാൻ തോടുന്ന നേരം അരുമയുള്ള

ഒരു സന്തോഷം പകരുന്ന പൂച്ചക്കുട്ടി


എന്റെ സ്വന്തം പൂച്ചക്കുട്ടി

കൂടെ കളിക്കും പൂച്ചക്കുട്ടി

പുഞ്ചിരിയോടെ ഓടിവരുന്ന

അനുപമമായൊരു പൂച്ചക്കുട്ടി


എലിയെ പിടിക്കും പൂച്ചക്കുട്ടി

പകലുറങ്ങും പൂച്ചക്കുട്ടി

എന്നെ കാണുമ്പോൾ മൃദുവായ

ഒരീച്ചയായി മാറും പൂച്ചക്കുട്ടി


എന്റെ സ്വന്തം പൂച്ചക്കുട്ടി

കൂടെ കളിക്കും പൂച്ചക്കുട്ടി

പുഞ്ചിരിയോടെ ഓടിവരുന്ന

അനുപമമായൊരു പൂച്ചക്കുട്ടി


💠💠💠

13 മേയ് 2025

എഴുത്തുകാരി

 എഴുത്തുകാരി

ഈ സ്ത്രീയെ നിനക്കറിയാമോ?


അവളെ എല്ലാവരും പരിഹസിച്ചു, തള്ളിക്കളഞ്ഞു, അപമാനിച്ചു, മാറ്റി നിർത്തി...

ഒരു സ്ത്രീയായി ജനിച്ചതുകൊണ്ടുമാത്രം.


അവളുടെ പേര് "ഗ്രാസിയ ഡെലെഡ്ഡ" എന്നായിരുന്നു.


സാർഡിനിയയിലെ ന്യൂറോയിലെ പരുക്കൻ കുന്നുകളിൽ ജനിച്ചു - പെൺകുട്ടികളെ സ്വപ്നം കാണാനല്ല, ജോലി ചെയ്യാൻ ആണെന്ന് പഠിപ്പിച്ചിരുന്ന ഒരു ദേശം.


ഒമ്പത് വയസ്സുള്ളപ്പോൾ അവളെ സ്കൂളിൽ നിന്ന് പുറത്താക്കി. പെൺകുട്ടിക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്ന് അവർ പറഞ്ഞു.


പക്ഷേ ഗ്രാസിയ സമ്മതിച്ചില്ല.


അവൾ രഹസ്യമായി പഠിച്ചു - കടം വാങ്ങിയ പുസ്തകങ്ങൾ കൊണ്ട് മനസ്സിനെ പോഷിപ്പിക്കുകയും എഴുതാത്ത കഥകൾ കൊണ്ട് ആത്മാവിനെ നിറയ്ക്കുകയും ചെയ്തു.


കൗമാരക്കാരിയെന്ന നിലയിൽ, അവൾ തന്റെ ആദ്യ കഥ ഒരു മാസികയിൽ പ്രസിദ്ധീകരിച്ചു.


അവൾക്ക് അത് സന്തോഷമായിരുന്നു. പക്ഷേ അവളുടെ ഗ്രാമത്തിന് അത് അപവാദമായിരുന്നു.


ഒരു സ്ത്രീയാണോ?

എഴുതുന്നുണ്ടോ?

എത്ര നാണക്കേടാണ്.

 അയൽക്കാർ മന്ത്രിച്ചു. 

പുരോഹിതൻ അത് അംഗീകരിച്ചില്ല. 

സ്വന്തം കുടുംബം പോലും എതിർത്തു.


ഒരു സ്ത്രീയുടെ സ്ഥാനം, അവർ പറഞ്ഞു, അടുക്കളയിലായിരുന്നു - എഴുത്തിൽ അല്ല.


 എന്നാൽ ഗ്രാസിയ വ്യത്യസ്തമായ ഒന്നിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്: സ്ഥിരോത്സാഹം.


ലോകം ഉറങ്ങുമ്പോൾ അവൾ എഴുതി. നിശബ്ദതയിൽ, അവൾ സ്വപ്നം കണ്ടു വാക്കുകൾ  സൃഷ്ടിച്ചു.


വർഷങ്ങൾക്ക് ശേഷം, മറ്റാരെക്കാളും തന്നിൽ വിശ്വസിച്ച ഒരു പുരുഷനോടൊപ്പം അവൾ റോമിലേക്ക് താമസം മാറി:

അവന്റെ പേര് പാൽമിറോ മദേസാനി.


വെറുമൊരു ഭർത്താവല്ല. അവൻ അവളുടെ പരിചയും നങ്കൂരവും ശക്തിയുമായിരുന്നു.


ലോകം അവരെ രണ്ടുപേരെയും -വെറുത്തു കളിയാക്കി അകറ്റിനിർത്തി 

ഒരു പെണ്ണ് എഴുത്തുകാരിയും അവളുടെ പിന്നിൽ നിൽക്കാൻ അഭിമാനിക്കുന്ന പുരുഷനും - പലരും പരിഹസിച്ചപ്പോൾ അവർ നിശബ്ദമായ ധിക്കാരത്തോടെ മറുപടി നൽകി.


ക്രൂരരായ സ്ത്രീകളെയും, തകർന്ന പുരുഷന്മാരെയും, തന്റെ തകർക്കാനാവാത്ത ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന വന്യമായ പ്രകൃതിദൃശ്യങ്ങളെയും കുറിച്ച് ഗ്രാസിയ എഴുതി.


ഒരിക്കൽ ലോകം ഒടുവിൽ ശ്രദ്ധിച്ചു.


1926-ൽ, സാർഡിനിയയിൽ നിന്നുള്ള അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള കൊച്ചു പെൺകുട്ടിയായ ഗ്രാസിയ ഡെലെഡ - സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇറ്റാലിയൻ വനിതയായി.


ആ വേദിയിലേക്ക് കാലെടുത്തുവച്ചപ്പോൾ അവൾ ഒറ്റയ്ക്ക് നടന്നില്ല. അവളുടെ അരികിൽ, കൈകോർത്ത്, പാൽമിറോ നിന്നു - ഭയമില്ലാതെ സ്നേഹിക്കാൻ അറിയാവുന്ന മനുഷ്യൻ. കാരണം യഥാർത്ഥ സ്നേഹം നിങ്ങളോട് ചുരുങ്ങാൻ ആവശ്യപ്പെടുന്നില്ല.


ലോകം നിങ്ങളെ താഴേക്ക് വലിക്കാൻ ശ്രമിക്കുമ്പോൾ അത് നിങ്ങളെ ഉയർത്തി നിർത്തുന്നു.


അതെ പെണ്ണായത് കൊണ്ട് ലക്ഷ്യം മാറ്റിവയ്ക്കേണ്ട..  ഭയമില്ലാത്ത സ്നേഹിക്കണം ആത്മാർത്ഥമായി സ്നേഹിക്കണം കൂടെയുള്ള ആളെ ചങ്ക് കൊടുത്തും സ്നേഹിക്കണം.


With love and respect.

🎀🎀🎀

16 നവംബർ 2024

കുഞ്ഞുണ്ണി മാഷ് 👩‍🏫

കുഞ്ഞുണ്ണി മാഷ്


കോഴ വാങ്ങലില്ലാതാകണമെങ്കിൽ,

കോഴ കൊടുക്കലില്ലാതാകണം. കോഴകൊടുക്കാതില്ലാതാകണമെങ്കിൽ,

കാശില്ലാതാക്കണം.

കാശില്ലാതാകണമെങ്കിൽ,

കീശയില്ലാതാക്കണം.

കീശയില്ലാതാകണമെങ്കിൽ,

ആശയില്ലാതാക്കണം.

ആശയില്ലാതാവാനെന്തുവേണമെന്ന്,

പറയാനെനിക്കറിയില്ല.


ഈ അജ്ഞാനമുള്ളതുകൊണ്ടാണല്ലോ ,

ഞാൻ ഏശുവാകാതെ,

വെറുമൊരു അശുവായത്.


(കുഞ്ഞുണ്ണി മാഷ്)