സോമലത☘️
സോമലത (Sarcostemma acidum) ഭാരതീയ ഋഷിമാർ സോമലത ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.
അമൃത് ഭക്ഷിക്കുന്ന സമയം ദേവൻമാരുടെ കയ്യിൽ നിന്നും വീണുപോയ അമൃതിൻ തുള്ളികൾ സോമലതയായി പരിണമിച്ചു എന്നാണ് ഐതിഹ്യം.
സോമയാഗത്തിലും മറ്റു യാഗങ്ങളിലും സോമലത ഉപയോഗിച്ചുവരുന്നു.
ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത.
48 തരം സോമലതകള്‍ ഉണ്ടെന്നാണ് പുരാണത്തില്‍ പറയുന്നതെന്ന് കഴിഞ്ഞ 20 വര്‍ഷത്തോളമായി യാഗങ്ങളില്‍ ഗവേഷണം നടത്തിവരുന്ന ഈ ചരിത്രകാരന്‍മ്മാർ പറയുന്നു.
സോമലത എന്ന സസ്യത്തിൽ നിന്നും പ്രത്യേക ക്രിയകളിലുടെ അതിന്റെ നീരുറ്റിയെടുത്ത് നിർമ്മിക്കുന്ന പാനീയമാണ് സോമം അഥവാ സോമരസം.
അവെസ്തൻ ഭാഷയിൽ ഹോമം അഥവാ (ഹവോമ).
യാഗങ്ങളിലും മറ്റും സമർപ്പിക്കപ്പെടുന്ന യാഗദ്രവ്യമാണിത്.
ആദ്യകാല ഇന്തോ-ഇറാനിയന്മാർക്കും (ആര്യൻ), വൈദികകാല ജനങ്ങൾക്കും സൊറോസ്ട്രിയന്മാരുക്കും പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയൻ ജനങ്ങൾക്കും വളരെ വിശിഷ്ടമായ ഒരു പദാർത്ഥമായിരുന്നുസോമം.
വേദങ്ങളിലും അവെസ്തയിലും സോമരസത്തെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്.
സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമർപ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്.
ഈ സോമരസം നുകർന്ന് ഉന്മേഷവാനായി ഇന്ദ്രൻ, വായു എന്നിവർ ഹീനന്മാർ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥവാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്.
ഋക്‌വേദ പ്രകാരം യാഗങ്ങൾ നടത്തുന്നത് അതിനാണ്.
സോമരസം കലർന്നാൽ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു.
സോമലതയുടെ രസം യൗവനം നിലനിർത്താനും ആരോഗ്യം നിലനിർത്താനും നല്ലതാണ് എന്ന് പുരാണങ്ങളിൽ കാണുന്നു.
അത്ഭുത പ്രഭാവങ്ങളുള്ള ഒരു അപൂർവ സസ്യമാണ് സോമലത.
കറുത്ത പക്ഷത്തിൽ ഇതിന് ഇലകൾ ഒന്നും ഉണ്ടാവില്ല.
വെളുത്തപക്ഷത്തിൽ ദിവസവും ഒരില വീതം വിരിയും.
കറുത്തവാവു ദിവസം ഇലകൾ എല്ലാം പൊഴിഞ്ഞു പോകും.
യാഗങ്ങളിലും അതിരാത്രങ്ങൾക്കും സോമലത ഒഴിവാക്കാനാവില്ല.
കേരളത്തിൽ നടക്കുന്ന യാഗങ്ങൾക്കും അതിരാത്രങ്ങൾക്കും സോമലത എത്തിച്ചു കൊടുക്കാനുള്ള അവകാശം കൊല്ലംകോട് രാജവംശത്തിനാണ്.
അത് മുജ്ജാവൽ പർവതത്തിലെ യഥാർത്ഥ സോമലത ആണെന്ന് സാക്ഷ്യപ്പെടുത്തുന്നത്.
അതിനുശേഷമേ സോമലത യാഗവേദിയിൽ സ്വീകരിക്കയുള്ളു.
അഫ്ഗാനിസ്ഥാനിലെ മുജ്ജാവൻ പർവതനിരകളിൽ മാത്രമേ യഥാർത്ഥ സോമലത ലഭിക്കുകയുള്ളു എന്ന് പറയപ്പെടുന്നു.
തമിഴ്പട്ടരാണ് സോമലത പാനം ചെയ്താൽ സ്വർഗീയ അനുഭൂതികൾ ഉണ്ടാകും എന്ന് പറയപ്പെടുന്നു.
സ്വർഗലോകത്തിലെ ഗായകരാണ് ഗന്ധർവ്വമ്മാർ.
അമരത്വമുള്ളവർ.
നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നത്രെ.
ചെറുപ്പം കാത്തു സൂക്ഷിക്കുവാൻ സോമലതയുടെ രസം സേവിച്ചാൽ മതിയത്രേ.
ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം.
ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു.
സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയും ആണ്.
ചന്ദ്രന്റെ ഭൂമിയിലെ പ്രതിനിധിയായാണ് സോമലതയെ കാണുന്നത്.
സോമലത ദേവാംശം ഉള്ള ഒരു ഔഷധസസ്യമാണ്.
പാലാഴിമഥനത്തിൽ നിന്ന് അമൃതകുംഭം പൊന്തിവന്ന സമയത്ത് അതിൽ നിന്ന് ഒരു തുള്ളി ഭൂമിയിൽ പതിച്ചു.
അത് വളർന്ന ഒരു ചെടിയായി രൂപാന്തരപ്പെട്ടു.
അപ്പൊ ത്രിമൂർത്തികൾ ആ ചെടിയെ അനുഗ്രഹിച്ചു.
നീ സർവ രോഗസംഹാരി ആവട്ടെ എന്ന്.
ഇതാണ് സോമലത എന്ന് ഐതിഹ്യം.
യാഗത്തിലും ഹോമത്തിലും മറ്റും സോമലതയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ പാനീയം {സോമരസം}, യജ്ഞാചാര്യന്മാർ പാനം ചെയ്യാറുണ്ട്.
അഗ്നികുണ്ഡത്തിൽ ഹോമിക്കാറുമുണ്ട്.
സോമലത സമൂലം ഔഷധഗുണം ഉള്ളതാണ്.
ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്.
സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ.
ബാക്കിസമയം നിദ്രയിലായിരിക്കും.
അപ്പപ്പോൾ പിഴിഞ്ഞെടുത്ത സോമരസം സമം പശുവിൻ നെയ്യും ചേർത്ത് വിധിപ്രകാരം പാനം ചെയ്താൽ, കുടൽപ്പുണ്ണ് മാറിക്കിട്ടും.
വൃഷ്യവും, രസായനവും സോമലതയുടെ ഗുണങ്ങൾ ആകുന്നു.
സോമലതയുടെ പൂവ് വെന്ത വെളിച്ചെണ്ണയിൽ പാകംചെയ്ത് പുറമേ പുരട്ടിയാൽ കുഷ്ഠരോഗത്തിന് ശമനം കിട്ടും.
സോമലത ഒന്നായി നടരുത് എന്നാണറിവ്.
അതിന് ഭയമുണ്ടാകും.
കടപ്പാട് (ഹർഷൻ)
🪷🪷🪷🪷🪷🪷🪷🪷🪷🪷

