കപ്പ
കപ്പ ധാരാളം കൃഷി ചെയ്യുകയും കപ്പ തന്നെ ഒരു നേരത്തെ ആഹാരം ആയി ഭക്ഷിച്ചു വളർന്ന കുടുംബത്തിലെ അംഗവുമായ നമ്മൾ ഇപ്പോഴും കപ്പ കൃഷി ചെയ്യുന്നു.
ഇപ്പോൾ കേരളത്തിന്റെ പ്രധാന വിളകളിലൊന്നായി മാറി തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ കൊള്ളി എന്നും മധ്യകേരളത്തിൽ പൂള എന്നും അറിയപ്പെടുന്നു.മറ്റു ചിലയിടങ്ങളിൽ മരച്ചീനി എന്നും അറിയപ്പെടുന്നു. ജന്മസ്ഥലം ബ്രസീൽ ആണെങ്കിലും പോർച്ചുഗീസുകാർ 17 ആം നൂറ്റാണ്ടിൽ കപ്പ ഇന്ത്യയിൽ എത്തിച്ചു എന്ന് പറയപ്പെടുന്നു.അക്കാലത്തു കപ്പ കൃഷി ചെയ്യാനും ഭക്ഷിക്കാനും ആളുകൾ മടിച്ചപ്പോൾ കൊട്ടാരം വളപ്പിൽ കൃഷി ചെയ്തു ഭക്ഷ്യയോഗ്യമാണെന്ന് ആളുകൾക്ക് തിരിച്ചറിവ് നൽകി ഈ വിളയെ ജനകീയമാക്കിയത് വിശാഖം തിരുന്നാൾ മഹാരാജാവാണ്.
ഇംഗ്ലീഷിൽ casava എന്നും പൊടി tapiyoca എന്നും പറയുന്നു. കപ്പ യുടെ ശാസ്ത്രീയ നാമം മാനി ഹോട്ട് എസ്കുലന്റ (manihot esculanta )എന്നാണ്. കപ്പയുടെ വേരാണ് കിഴങ്ങായി മാറുന്നത്. ദേശീയ ഉല്പാദനത്തിന്റെ 54% കേരളത്തിന്റെ സംഭാവനയാണ്.
നടീൽ രീതി
വലിയ കപ്പ തണ്ടിൽ നിന്നും 4 കമ്പു വീതം കിട്ടത്തക്ക വിധം മുറിച്ചു അടിഭാഗം ചാരത്തിൽ മുക്കി നടീൽ ഭാഗത്തെ രണ്ടു കമ്പുകൾ ക്കിടയിൽ രണ്ടോ മൂന്നോ സ്ഥലത്തു വരഞ്ഞ ശേഷം രണ്ട് കമ്പു മണ്ണിൽ താഴുന്ന വിധം നേരത്തെ തയ്യാറാക്കിയ ചെറിയ മൺകൂനകളിൽ അല്പം ചെരിച്ചു നടുക.(ഈ നടീലിനു മുകളിലൂടെ കാക്ക പാറിയാൽ നട്ട കമ്പു മറിയണം എന്നാണ്
പഴമക്കാർ പറയാറ്, സാരം:അത്രയും പതുക്കെ കമ്പു വക്കുക എന്നായിരിക്കാം )
പരിചരണം
കുറച്ചു വളർന്നാൽ രണ്ടു കമ്പു മാത്രം വളരാൻ അനുവദിച്ചു ബാക്കി ഓടിച്ചു കളയുക.അതിനു ശേഷം പാഴ് ചെടികൾ പറിച്ചു ഒതുക്കി
നല്ല വളർച്ചക്ക് ഉണങ്ങിയ ചാണകപൊടിയോ കോഴി വളമോ ചാരമോ ഇട്ടു മണ്ണ് അടുപ്പിച്ചു കൊടുക്കാവുന്നതാണ്. എലി ശല്യം കുറക്കാൻ തോട്ടത്തിൽ അങ്ങിങ്ങാ യി മഞ്ഞൾ നടാവുന്നതാണ്. പച്ച ചാണകം ഉപയോഗിച്ചാൽ കയ്പ് വരുന്നതായി കാണാം.
വിളവെടുപ്പ്
കമ്പിലെ ഇലകൾ മുക്കാൽ ഭാഗവും കൊഴിഞ്ഞു തുടങ്ങിയാൽ പറിക്കാം. അല്ലെങ്കിൽ കമ്പിലെ കായ്കൾ മൂത്തു തുടങ്ങിയാൽ പറിക്കാം.
ദിവാൻ, മുത്തശ്ശി, സ്വർണ,രക്ഷ തുടങ്ങി നിരവധി ഇനങ്ങൾ നമ്മുടെ നാട്ടിൽ മണ്ണിനനുസരിച്ചു കർഷകർ കൃഷി ചെയ്യുന്നുണ്ട്.
🌵🌵🌵

.jpeg)