അക്ഷരക്കൂട്ടം: പ്രാർത്ഥനാ ഗാനങ്ങൾ 🎶
അക്ഷരക്കൂട്ടം ഓൺലൈൻ
പ്രാർത്ഥനാ ഗാനങ്ങൾ 🎶 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രാർത്ഥനാ ഗാനങ്ങൾ 🎶 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20 ഒക്‌ടോബർ 2024

പ്രാർത്ഥനാ ഗാനങ്ങൾ - പ്രണാമം പ്രണാമം 🙏

പ്രണാമം പ്രണാമം

പ്രണാമം പ്രണാമം മഹാജ്ഞാന സാരാ പ്രകാശം വിടർത്തുന്ന വിജ്ഞാന സൂര്യ...


 തമസ്സിൻ മതിൽ നീക്കി മനസ്സിൽ വരൂ നീ തരൂ പൊൻ പ്രഭാതം പ്രപഞ്ചം വിളങ്ങാൻ...


അനവദ്യമാം വിദ്യ ഇരുൾ നീക്കി എന്നും അനുഭൂതി പകരുന്ന നിമിഷങ്ങളേകും...


 ഹൃദയത്തിൻ വിളങ്ങുന്ന സ്നേഹാത്മ

നിത്യം വദനങ്ങളിൽ കാന്തി കിരണങ്ങളാകും...


കരളിന്റെ മുറ്റത്ത് ദിവ്യാക്ഷരങ്ങൾ 

കളിവില്ലു തീർക്കുന്ന വിജ്ഞാന ഭാവാ...


കരയുന്ന നിര കൂപ്പി നിൽക്കുന്നു ഞങ്ങൾ കണികാണുവാൻ നിത്യ സർഗ്ഗാക്ഷരങ്ങൾ...


💞💞💞

18 ഒക്‌ടോബർ 2024

പ്രാർത്ഥനാ ഗാനങ്ങൾ - ഈശ്വരാ കൈകൂപ്പി

ഈശ്വരാ കൈകൂപ്പി

ഈശ്വരാ കൈകൂപ്പി 

നില്പു ഞാൻ നിൻ മുന്നിൽ 

ഈറനണിഞ്ഞ മിഴികളോടെ

കാരുണ്യമെന്നിൽ ചൊരിയേണെ 

ഭൂവിലും കാരണനായുള്ള തമ്പുരാനേ...

 

അച്ഛനും അമ്മയും എന്തു പറഞ്ഞാലും 

അക്ഷരം തെറ്റാതനുസരിച്ചും 

ഉള്ളിൽ വെളിച്ചം 

പകരും ഗുരുവിനെ  

ഉണ്മയിൽ സ്നേഹിച്ചും ആദരിച്ചും...


കൂടെപ്പഠിക്കുന്ന കുട്ടികളെ തന്റെ 

കു‌ടെപിറപ്പുകളായ് നിനച്ചും 

മാതൃഭൂമിക്കായ്‌ ജീവൻ വെടിഞ്ഞോരെ  

മാതൃകയായിട്ടു സ്വീകരിച്ചും...


ഈശ്വരാ കൈകൂപ്പി 

നില്പു ഞാൻ നിൻ മുന്നിൽ 

ഈറനണിഞ്ഞ മിഴികളോടെ

കാരുണ്യമെന്നിൽ ചൊരിയേണെ 

ഭൂവിലും കാരണനായുള്ള തമ്പുരാനേ...

💞💞💞

15 ഒക്‌ടോബർ 2024

പ്രാർത്ഥനാ ഗാനങ്ങൾ - കൈവല്യ ദീപത്തെ

 കൈവല്യ ദീപത്തെ

കൈവല്യ ദീപത്തെ കാത്തരുളീടുന്ന കൈതവമില്ലാത്ത ദൈവമേ നീ...


അജ്ഞരാം ഞങ്ങളെ വിജ്ഞരാക്കേണമേ

വിജ്ഞാന സാഗര സർവ്വേശ്വരാ...


മമ ഭാവന ഞങ്ങൾക്ക് നൽകിയിട്ടു- ത്തമന്മാരാക്കി മാറ്റീടണേ...


ലോകാധിനാഥാ നിൻ മാനസം 

ഞങ്ങളിൽ പാരം പതിപ്പിച്ചു കാത്തിടണേ...


💞💞💞

11 സെപ്റ്റംബർ 2024

പ്രാർത്ഥനാ ഗാനങ്ങൾ - ജീവിത ചക്ര വിധായക നായക

ജീവിത ചക്ര വിധായക നായക

ജീവിത ചക്ര വിധായക നായക

സർവ്വ ചരാചര ദേവ നമസ്തേ


ഹൃദയേ വിരിയും പൂജ കുസുമം

താവക പാദേ തവദിനവും 


താരക സുന വിമോഹനഹാരേ 

സൂരത ചന്ദ്ര വിദർശിത കേശം


നദിയിൽ വനിയിൽ വിരിയും കതിരിൽ (കുടികൊള്ളൂ നിൻ പുഞ്ചിരി എന്നും...3)


💞💞💞

01 ഓഗസ്റ്റ് 2024

പ്രാർത്ഥനാ ഗാനങ്ങൾ - സൂര്യ ചന്ദ്രനും

പ്രാർത്ഥനാ ഗാനങ്ങൾ - സൂര്യ ചന്ദ്രനും


സൂര്യ ചന്ദ്രനും താരകങ്ങളും ഭൂമിയും ജീവജാലവും അഗ്നിയും പ്രാണവായുവും ജല നീരദങ്ങളും ഒക്കെയും നിർമ്മിച്ച വിശ്വ ശില്പി നിന്മുന്നിൽ കൈവണങ്ങുന്നു സാദരം നിൻ കൃപാവരം ഞങ്ങളിൽ സദാ തൂകണം സർവ്വ നായകാ...

പൂവിനു തേനും വർണ്ണരാജിയും സൗരഭവും പകർന്നതും..

പൂങ്കുയിലിൻ കണ്ഠത്തിൽ പുതു നാദം കോരി നിറച്ചതും..

നീയല്ലോ ഭവത് നായകാ ജഗത് വൈഭവങ്ങളെ വാഴ്ത്തുവാൻ ശക്തി നൽകേണമെന്നും എന്നും നീ

ഞങ്ങൾ നിൻ പ്രിയ ദാസരാം

💞💞💞

10 ജൂലൈ 2024

ദൈവമേ സച്ചിദാനന്ദ ⭐

ദൈവമേ സച്ചിദാനന്ദ



ദൈവമേ സച്ചിദാനന്ദ 

ദൈവമേ ബക്തവത്സലാ

ദൈവമേ നിൻ കൃപാവരം 

ഞങ്ങളിൽ ചൊരിയേണമേ 



പുലരുമ്പോൾമുതൽ ഞങ്ങൾക്കാണുന്നു

എങ്ങും നിൻ കല വൈഭവം

ഇരുളുമ്പോൾ പോലും തേജഗോളങ്ങൾ 

നിൻ വിരൽ തുമ്പിൽ തിരിയുന്നു



ബുദ്ധിയും വർവ്വ ശക്തിയും മണ്ണിൽ

മർത്ഥ്യനെക്കിയ ദൈവമേ 

വിജ്ഞാനതിൻ പ്രതീകമേ നല്ല

ബുദ്ധി ഞങ്ങൾക്കരുള ണേ 



ദൈവമേ സച്ചിദാനന്ദ 

ദൈവമേ ബക്തവത്സലാ

ദൈവമേ നിൻ കൃപാവരം 

ഞങ്ങളിൽ ചൊരിയേണമേ


⭐⭐⭐⭐⭐