ചന്ദ്രനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
🌕 ചന്ദ്രന്റെ ഗുരുത്വബലം – ഭൂമിയുടെ ആറില്‍ ഒന്ന്
🌕 ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം – 3,63,301 കി.മീ.
🌕 വ്യാസം – 3476 കിലോമീറ്റര്‍
🌕 ഭാരം – 74 സെക്‌സ്ട്രില്യന്‍ കി.ഗ്രാം
🌕 താപനില – പകല്‍ 134 ഡിഗ്രി സെല്‍ഷ്യസ്, രാത്രി -153 ഡിഗ്രി സെല്‍ഷ്യസ്
🌕 ഓര്‍ബിറ്റല്‍ വെലോസിറ്റി – 3680 Kmph
🌕 വലിയ ഗര്‍ത്തം – 4 1/2 കി.മീ. ആഴം
🌕 വലിയ പര്‍വതം – 5 കി.മീ. ഉയരം
🌕 ഒരു ചാന്ദ്രദിനം (സൂര്യോദയം മുതല്‍ സൂര്യോദയം വരെ)- 708 ഭൗമ മണിക്കൂര്‍
🌕 ചന്ദ്രന്‍ ഭൂമിയില്‍നിന്ന് വര്‍ഷംതോറും 1.5 ഇഞ്ച് അകന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.
🌕 ചന്ദ്രന്റെ ഉപരിതല വിസ്തൃതി 9400 കോടി ഏക്കറാണ്
🌕 ഭൂമിയില്‍ 60 കിലോഗ്രാം ഭാരമുള്ള ഒരാള്‍ക്ക് ചന്ദ്രനില്‍ 10 കിലോഗ്രാമേ ഉണ്ടാകൂ
🌕 ചന്ദ്രനില്‍ അന്തരീക്ഷമോ മേഘങ്ങളോ ഉണ്ടാവില്ല
🌕 ചന്ദ്രനെക്കുറിച്ചുള്ള പഠനമാണ് സെലനോളജി
🌕 ചന്ദ്രനില്‍ അഗ്നിപര്‍വതങ്ങളില്ല
🌕 ഭൂകമ്പംപോലെ ചാന്ദ്രകമ്പനങ്ങള്‍ (Moon Quakes) ഉണ്ടാകാറുണ്ടെങ്കിലും അവ തീവ്രമാകാറില്ല
🌕 ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയുടെ പാതയില്‍നിന്ന് അഞ്ചുഡിഗ്രി ചരിഞ്ഞാണുള്ളത്.
🌕 ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആയിരത്തിലൊന്നു മാത്രമാണ് ചന്ദ്രന്റെ കാന്തിക മണ്ഡലത്തിന്റെ ശക്തി
🌕 ചന്ദ്രോപരിതലത്തില്‍ ഇതുവരെ 12 മനുഷ്യര്‍ നടന്നിട്ടുണ്ട്. ഈ 12പേരും അമേരിക്കക്കാരാണ് 1972 നുശേഷം ആരും ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല.
🌕 ചന്ദ്രനിലിറങ്ങിയ ആദ്യത്തെ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങും അവസാനത്തെ യാത്രികർ യൂജിൻ കർനാനും ഹാരിസണ്‍ ഷ്മിറ്റും ആണ്. അപ്പോളോ 17 യാത്രയിൽ യാത്രികരായ ഇവരിൽ യൂജിൻ കർനാൻ ആണ് അവസാനമായി ചന്ദ്രനിൽ നിന്ന് വാഹനത്തിലേക്ക് യാത്ര തിരിച്ചത്.
🌕 ചാന്ദ്രയാത്രകള്‍ക്ക് ഇതുവരെ വനിതകള്‍ക്ക് അവസരമുണ്ടായിട്ടില്ല. ആർട്ടമിസ് പദ്ധതി അതിന് ലക്ഷ്യമിടുന്നു.
അമ്പിളിമാമനെ തൊട്ടവര്‍
(1) നീല്‍ ആംസ്‌ട്രോങ്
അപ്പോളോ 11 - 1969 ജൂലൈ 21
(2) എഡ്വിന്‍ ആല്‍ഡ്രിന്‍,
അപ്പോളോ 11 - 1969 ജൂലൈ 21
(3) പീറ്റ് കോണ്‍റാഡ്,
അപ്പോളോ 12 - 1969 നവംബര്‍ 19-20
(4) അലന്‍ ബീന്‍,
അപ്പോളോ 12 - 1969 നവംബര്‍ 19-20
(5) അലന്‍ ഷെപേര്‍ഡ്,
അപ്പോളോ 14 - 1971 ഫെബ്രുവരി 5-6
(6) എഡ്ഗാര്‍ മിച്ചല്‍,
അപ്പോളോ 14 - 1971 ഫെബ്രുവരി 5-6
(7) ഡേവിഡ് സ്‌കോട്ട്,
അപ്പോളോ 15 - 1971 ജൂലൈ 31 ആഗസ്റ്റ് 1
(8) ജെയിംസ് ഇര്‍വിന്‍,
അപ്പോളോ 15 - 1971 ജൂലൈ 31 ആഗസ്റ്റ് 1
(9) ജോണ്‍ യംഗ്,
അപ്പോളോ 16 - 1972 ഏപ്രില്‍ 21-23
(10) ചാള്‍സ് ഡ്യൂക്ക്,
അപ്പോളോ 16 - 1972 ഏപ്രില്‍ 21-23
(11) യൂജിന്‍ സെര്‍നാന്‍,
അപ്പോളോ 17 - 1972 ഡിസംബര്‍ 11-14
(12) ഹാരിസണ്‍ ഷ്മിറ്റ്,
അപ്പോളോ 17 - 1972 ഡിസംബര്‍ 11-14
(Continue Page 7)

.jpeg)
