AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

സർഗ്ഗവേനൽ - അവധിക്കാല പ്രവർത്തനം

സർഗ്ഗവേനൽ

നിർദ്ദേശങ്ങൾ:

1️⃣ എല്ലാ കുട്ടികളും നിർബന്ധമായും ടാസ്കുകൾ പൂർത്തിയാക്കണം. ഓരോ കുട്ടിയും പൂർത്തിയാക്കിയ പ്രവർത്തനങ്ങൾ നിർദ്ദേശിക്കുന്ന രൂപത്തിൽ (ചിത്രങ്ങൾ, എഴുത്ത്, വോയിസ് മെസ്സേജ്, വീഡിയോ എന്നിവ) ഗ്രൂപ്പിലാണ് പങ്കുവയ്ക്കേണ്ടത്. എന്തെങ്കിലും കാരണത്താൽ പൂർത്തിയാക്കാൻ കഴിയാത്ത പ്രവർത്തനങ്ങൾ പിന്നീട് എപ്പോഴാണെങ്കിലും പൂർത്തിയാക്കി സ്കോർ നേടാവുന്നതാണ്.

2️⃣ കൃത്യ സമയത്ത് ശരിയായി പ്രവർത്തനം ചെയ്യുന്നവർക്ക് A ഗ്രേഡ്. സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാതെ ടാസ്കുകൾ പൂർത്തിയാക്കുന്നവർക്ക് B ഗ്രേഡ്. 

3️⃣ ഓരോ ആഴ്ചയും 5 ടാസ്കുകൾ ഓരോ ദിവസങ്ങളിലായി നൽകും. തുടർച്ച പാലിക്കുന്നവർക്ക് അധികം A ഗ്രേഡ് വരെ ലഭിക്കാൻ അവസരമുണ്ട്. അങ്ങനെ ആകെ 200 മാർക്കിലാണ് വെക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടത്. 

4️⃣ ഓരോ ആഴ്ചയിലും ഓരോരുത്തർക്കും ലഭിച്ച മാർക്കുകൾ പബ്ലിഷ് ചെയ്യുന്നതായിരിക്കും. 

5️⃣ ടാസ്കുകൾ പൂർത്തിയാക്കാൻ മൊബൈൽ ഉപയോഗം ആവശ്യമായതിനാൽ രക്ഷിതാക്കളുടെ സഹകരണവും പ്രത്യേക ശ്രദ്ധയും അത്യന്താപേക്ഷിതമാണ്. സംശയങ്ങളും ആശങ്കകളും ഗ്രൂപ്പിൽ പങ്കുവച്ച് പരിഹാരം കാണുക. 

6️⃣ പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് ടാസ്കുകളുടെ അവസാനം സമ്മാനം ലഭിക്കും. 

(രക്ഷിതാക്കളോട്: വിരുന്നും ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെയായി കുട്ടികൾ വേനലവധി ആഘോഷിക്കുന്ന ഈ സമയത്തും നമുക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാൻ അവരോടൊപ്പം ചെലവഴിക്കേണ്ടത് കേവലം രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമാണ്. കുട്ടികൾക്ക് സ്വയം ചെയ്യാൻ സാധിക്കുന്ന പരിചിതവും, ആകർഷകവുമായ പ്രവർത്തനങ്ങളാണ് അവർക്കായി ഒരുക്കിയിരിക്കുന്നത്. ഉയർന്ന മാർക്ക് നേടാനുള്ള അവസരം സാങ്കേതിക സാഹചര്യങ്ങൾ ഒരുക്കാത്തതുകൊണ്ട് നഷ്ടമാവരുത്. ഓരോ കുട്ടിയും അവരുടെ പ്രവർത്തനമികവുകളും നമുക്കെല്ലാവർക്കും വിലപ്പെട്ടതാണ്.)























































🔴⚪🟠🟡🟢🔵⚫🟤🟣










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗