അക്ഷരക്കൂട്ടം: ചാന്ദ്രദിനം Page 5 🎑
അക്ഷരക്കൂട്ടം ഓൺലൈൻ
ചാന്ദ്രദിനം Page 5 🎑 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചാന്ദ്രദിനം Page 5 🎑 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20 ജൂലൈ 2025

ചാന്ദ്രദിനം Page 5 🎑

 തലതിരിഞ്ഞ ഗ്രഹണങ്ങള്‍



ഭൂമിയിലെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ചന്ദ്രനിലുള്ള ഒരു നിരീക്ഷകന് തലതിരിഞ്ഞ പ്രതിഭാസമായാണ് അനുഭവപ്പെടുന്നത്.


ഭൂമിയിലുള്ള ഒരു നിരീക്ഷകന് ശുക്രസംതരണം ദൃശ്യമാകുന്നതുപോലെയായിരിക്കും ചന്ദ്രനിലുള്ള നിരീക്ഷകന്‍ ഭൂമിയിലെ പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കുന്നത്.



പേരിടീല്‍ ചടങ്ങിനും ചില ചട്ടങ്ങളുണ്ട്!



ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും പതിക്കുന്നതുകൊണ്ടാണ് ചാന്ദ്രഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്.


ചന്ദ്രന്റെ, ഭൂമിക്കഭിമുഖമായി വരുന്ന ഭാഗത്തുമാത്രം ഒരുകിലോമീറ്ററിലധികം വിസ്താരമുള്ള മൂന്നുലക്ഷം ഗര്‍ത്തങ്ങളുണ്ട്.


ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്റെ (IAU) ചട്ടപ്രകാരം, പ്രശസ്തരായ ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പര്യവേഷകര്‍, പണ്ഡിതര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ പേരുകളാണ് ചാന്ദ്രഗര്‍ത്തങ്ങള്‍ക്കു നല്‍കുന്നത്.


ആര്‍ക്കിമെഡിസും കോപ്പര്‍നിക്കസുമെല്ലാം ചാന്ദ്രഗര്‍ത്തങ്ങളുടെ പേരുകളായത് അങ്ങനെയാണ്.




താപനിലയുടെ ഒളിച്ചുകളി



ഭൂമിക്കുള്ളതുപോലെ അന്തരീക്ഷമില്ലാത്തതുകൊണ്ട് ചാന്ദ്രതാപനിലയില്‍ രാത്രിയും പകലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വളരെ വലുതാണ്.


ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്ത് പകല്‍ സമയത്തെ താപനില 127 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമ്പോള്‍ രാത്രിയില്‍ അത് -173 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും !


ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളിലുള്ള ചില വലിയ ഗര്‍ത്തങ്ങളിലെ താപനില രാത്രി - പകല്‍ വ്യത്യാസമില്ലാതെ ഏകദേശം -240 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും !



ചന്ദ്രനും ചില സമയമേഖലകളുണ്ട്



ഭൂമിയിലേതുപോലെ തന്നെ ചന്ദ്രനിലും സമയമേഖലകളുണ്ട്.


(Lunar mean Solar Time- LT)


ഭൂമിയില്‍ സമയമേഖല തിരിക്കുന്ന മാനദണ്ഡം തന്നെയാണ് ചന്ദ്രന്റെ കാര്യത്തിലും സ്വീകരിച്ചിട്ടുള്ളത്.


കോപ്പര്‍നിക്കന്‍ സമയം, വെസ്റ്റ് ട്രാന്‍ക്വിലിറ്റി സമയം എന്നിവയെല്ലാം ചന്ദ്രന്റെ സമയമേഖലകളുടെ പേരുകളാണ്.


ചന്ദ്രനിലെ ഒരു മണിക്കൂറിനെ ചാന്ദ്രമണിക്കൂര്‍ അഥവാ ‘ലൂണവര്‍’ എന്നാണ് പറയുന്നത്.


ഡെസി ലൂണവര്‍, സെന്റി ലൂണവര്‍, മില്ലി ലൂണവര്‍ എന്നിങ്ങനെയുള്ള തരംതിരിവുകളുമുണ്ട്.


(Continue Page 6)