ഈഗിൾവുഡ്
ലോകത്തെ ഏറ്റവും വിലകൂടിയ മരങ്ങളിലൊന്നാണ് അഗർവുഡ്.
ഗരുവുഡ്, അലോസ്‌ഡ്, ഈഗിൾവുഡ് തുടങ്ങിയ പേരുകളിലും അവ അറിയപ്പെടുന്നു.
അക്വിലേറിയ മരങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന കാതലായ മരമാണിത്.
അക്വിലേറിയ മരം അതിവേഗം വളരുന്ന ഒരു വൃക്ഷമാണ്.
ദക്ഷിണേഷ്യയിലെ ഹിമാലയൻ താഴ്വരകൾ മുതൽ പാപുവ ന്യൂ ഗിനിയയിലെ മഴക്കാടുകൾ വരെയും തെക്കുകിഴക്കൻ ഏഷ്യയുടെ ഭൂരിഭാഗവും വരെയുള്ള പ്രദേശത്ത് ഇത് കാണപ്പെടുന്നു.
ഇത് സുഗന്ധമുള്ള മരക്കറയാണ് ഇതിന്റെ പ്രത്യേകത.
സാധാരണഗതിയിൽ ഈ മരങ്ങൾക്ക് മണമില്ല.
കൂടാതെ ഇതിന്റെ ഉൾവശം ഇളം നിറവുമാണ്.
മരത്തിൽ ഒരു പ്രത്യേകതരം പ്രാണികളുടെ ഉപദ്രവം ഉണ്ടാകുമ്ബോഴാണ് ഇത്തരത്തിൽ സുഗന്ധമുള്ള കറ ഉത്പാദിപ്പിക്കുന്നത്.
അങ്ങനെ സംഭവിക്കുമ്ബോൾ മരം ഇരുണ്ട നിറത്തിലാകും.
ഈ പ്രക്രിയയ്ക്ക് വർഷങ്ങളെടുക്കും.
ഈ അപൂർവ പ്രക്രിയ മരത്തിന്റെ സുഗന്ധത്തിനൊപ്പം വിലയും വർദ്ധിപ്പിക്കുന്നു.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പെർഫ്യൂമുകൾ വരുന്നതിന് മുമ്ബ് ഇന്ത്യയിൽ സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കാൻ അഗർവുഡിനെ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ഇത് വെറും പെർഫ്യൂം ഉണ്ടാക്കാൻ വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്.
വേദനാസംഹാരിയായും ഉപയോഗിച്ചുവരുന്നു.
ഇതും വിലയേറാൻ കാരണമായി.
അഗർവുഡിന്റെ വില സ്വർണ്ണം, വെള്ളി അല്ലെങ്കിൽ മറ്റേതെങ്കിലും ലോഹത്തേക്കാൾ വില കൂടുതലാണ് അഗർവുഡിന്.
കിലോയ്ക്ക് ക്വാളിറ്റി അനുസരിച്ച് ഒന്ന് മുതൽ പത്ത് ലക്ഷം രൂപവരെ കിട്ടുമെന്നാണ് പറയപ്പെടുന്നത്.
ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യയിലെ വനങ്ങളിൽ അഗർവുഡ് കാണപ്പെടുന്നു.
ഈ മരങ്ങൾ വംശനാശത്തിന്റെ വക്കിലാണെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ട്.
അഗർവുഡിൽ നിന്ന് നിർമ്മിക്കുന്ന ഊദ് പെർഫ്യൂം ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂമുകളിൽ ഒന്നാണ്.
ഔഷധം, ആരാധന ആരാധന, ധ്യാനം തുടങ്ങിയ മതപരമായ ആചാരങ്ങളിൽ അഗർവുഡിന് പ്രാധാന്യമുണ്ട്.
കൂടാതെ സമ്മർദ്ദം, ഉറക്കക്കുറവ്, ദഹന പ്രശ്‌നങ്ങൾ എന്നിവ ചികിത്സിക്കാൻ ആയുർവേദത്തിൽ ഇത് ഉപയോഗിക്കാറുണ്ടത്രേ.
നിയമവിരുദ്ധമായ മരംമുറിക്കൽ
അഗർവുഡിന്റെ ഡിമാൻഡ് കൂടിയതോടെ സാമ്ബത്തിക ലാഭം ലക്ഷ്യമിട്ട് നിയമവിരുദ്ധമായി മരം മുറിക്കുന്നു.
വ്യാപകമായി വെട്ടിമാറ്റപ്പെടുന്നതിനാൽ, മരങ്ങൾ വംശനാശത്തിൻ്റെ വക്കിലാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഈ മരത്തിന്റെ എൺപത് ശതമാനത്തിലധികം ഇല്ലാതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2010ലെ കണക്കുപ്രകാരം അന്ന് ഒരു കിലോ അഗർവുഡ് തടിക്ക് കിലോയിക്ക് 1000 യുഎസ് ഡോളർ ഉണ്ടായിരുന്നു..
🎋🎋🎋🎋🎋🎋🎋🎋🎋

.jpeg)