അക്ഷരക്കൂട്ടം: (32) ചിറകുകൾ 🦅
അക്ഷരക്കൂട്ടം ഓൺലൈൻ

(32) ചിറകുകൾ 🦅

 ചിറകുകൾ

നിങ്ങൾ ഒരു പെൺകുട്ടിയുടെ രക്ഷിതാവാണെങ്കിൽ ഒരിക്കലും അവളുടെ ചിറകുകൾ അരിയുന്നതിനു കൂട്ട് നിൽക്കരുത്..

മറ്റുള്ളവരെ ഭയന്ന് അവളുടെ ഇഷ്ടങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്.

നിങ്ങൾ ഒരു പെൺകുട്ടിയുടെ അച്ഛനോ അമ്മയോ ആണെങ്കിൽ അവളുടെ ഏറ്റവും അടുത്ത സുഹൃത്താവുക..

എത്ര തിരക്കുണ്ടെങ്കിലും അവൾക്കൊപ്പം കുറച്ചു സമയം ചിലവഴിക്കുക.

ഉപാധികളില്ലാതെ അവൾ പറയുന്ന വലുതും ചെറുതുമായ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുക..

മറ്റുള്ളവർ നിങ്ങളുടെ മകൾ കറുത്തതാണ്, തടിയുണ്ട്, മെലിഞ്ഞതാണ്, തുടങ്ങിയ കമന്റുകൾ പറയുമ്പോൾ അവരുടെ കൂടെ കൂടി മകളുടെ ആത്മവിശ്വാസം തകർക്കാതിരിക്കുക..

ചെറുപ്പത്തിൽ തന്നെ അവളെ ഒരു 'Other' ആയി കാണാതെ ഒരു 'Second Sex' ആയി കാണാതെ അവളുടെ ആത്മധൈര്യത്തിന് ഒരു കോട്ടവും വരാതെ അവളുടെ വ്യക്തിത്വത്തിന് വില നൽകുക. 

മികച്ച എഴുത്തുകാരുടെ പുസ്തകങ്ങൾ അവൾക്ക് വാങ്ങി നൽകുക. വായന ശീലിപ്പിക്കുക. ലോകത്തിന്റെ ഇടുങ്ങിയ ചിന്തകളിൽ സ്വയം തളച്ചിടാതിരിക്കാൻ വായനയിലൂടെ അവൾ ശീലിക്കും.

നിങ്ങളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടാൻ, തന്റെ അഭിപ്രായം തുറന്ന് പറയാൻ എന്നും അവൾക്ക് ഇടം നൽകുക.

അവൾ ഒരാളുടെ മകൾ, പെങ്ങൾ, കാമുകി, ഭാര്യ, അമ്മ എന്നത് വെറും റോളുകൾ മാത്രമാണെന്നും അതിനപ്പുറത്തു പരന്നു കിടക്കുന്ന അവൾക്ക് സ്വന്തമായി 'Identity' ഉണ്ടെന്നും അവൾക്ക് പറഞ്ഞു കൊടുക്കുക.

പെൺകുട്ടികൾ എന്ത്‌ ചെയ്താലും അതിൽ അവളുടെ ശരീരവും കൂടെ ലജ്ജയും അറ്റാച്ച് ചെയ്തു വച്ചിരിക്കുന്നത് ലോകം ഉണ്ടാക്കിയ ഒരു വലിയ നുണയാണ് എന്ന് അവളോട് ചെറുപ്പത്തിൽ തന്നെ പറഞ്ഞു കൊടുക്കുക.

NO പറയേണ്ടിടത്ത് തെല്ലും കുറ്റബോധമില്ലാതെ NO പറയാൻ അവളെ ശീലിപ്പിക്കുക. 

എല്ലാറ്റിനും ഉപരിയായി മകൾ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും വിവാഹമോചനം നേടിയാലും അവൾക്ക് നിങ്ങൾ കൂടെയുണ്ട് എന്ന് അവളെ ഓർമപ്പെടുത്തുക..   

നിങ്ങളുടെ മകൾ ഒരിക്കലും ഒരു 'Liability' അല്ല. She is a person of her own life choices and values. ❤️

- Haritha ( കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗