അക്ഷരക്കൂട്ടം: (4) സ്വഭാവ സർട്ടിഫിക്കറ്റുകൾ 📝
അക്ഷരക്കൂട്ടം ഓൺലൈൻ

(4) സ്വഭാവ സർട്ടിഫിക്കറ്റുകൾ 📝

 സ്വഭാവ സർട്ടിഫിക്കറ്റുകൾ


 

ബിസിനസ്സുകാരൻ പ്രശസ്തയായ സിനിമാതാരവുമായി പ്രണയത്തിലായി അയാൾ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എങ്കിലും അവളെക്കുറിച്ചു കൂടുതലറിയാൻ അയാൾ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെ നിയോഗിച്ചു കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഡിറ്റക്ടീവ് റിപ്പോർട്ട് നൽകി - അവൾ മിടുക്കിയും നല്ല വ്യക്തിത്വത്തിന് ഉടമയുമാണ്. ആകെയുള്ള അപവാദം. രണ്ടു മാസമായി ഒരു ബിസിനസുകാരനുമായി ചങ്ങാത്തത്തിലാണ് എന്നതാണ്. ആ ബിസിനസുകാരന്റെ സ്വഭാവം അത്ര നന്നല്ല!

 

എല്ലാം തികഞ്ഞവരാണു തങ്ങളെന്നു കരുതിയിരിക്കുന്നവർ വല്ലപ്പോഴുമെങ്കിലും മറ്റുള്ളവരുടെ കയ്യിൽ ഒരു സ്വഭാവ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകണം. അപരന്റെ അഭിപ്രായങ്ങൾക്കനുസരിച്ചു മാത്രം ജീവിക്കാൻ കഴിയില്ല എന്നതു സത്യംതന്നെ. പക്ഷേ, ആർക്കും അംഗീകരിക്കാനാകാത്ത വ്യക്‌തിയായിത്തീരുന്നതിൽ ഒരു അപകടസാധ്യതയുണ്ട് തന്നിഷ്ട‌പ്രകാരം മാത്രം ജീവിക്കുന്നവർ സ്വന്തം സാമ്രാജ്യത്തിൽ ആണെങ്കിൽ പോലും പുറന്തള്ളപ്പെടും.

 

മറ്റുള്ളവരെക്കുറിച്ചു വിധിയെഴുതുന്ന അതേ അളവുകോൽ കൊണ്ടുതന്നെ ഓരോരുത്തരും വിധിക്കപ്പെടുന്നുണ്ട് മറ്റുള്ളവരുടെ ജീവിതത്തിലെ ഇരുണ്ട വശങ്ങൾ നോക്കി വിലയിട്ടു പോകുമ്പോൾ അവനവന്റെ തലയ്ക്കു മുകളിലെ കാർമേഘങ്ങൾ കണ്ടില്ലെന്നു നടിക്കരുത്.


കൂടെ ജീവിക്കുന്നവരെക്കുറിച്ച് കൂട്ടുകാരെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടി വരുന്നതല്ലേ. ബന്ധങ്ങളുടെ പരാജയം? ഇടപഴകിയ സമയത്തെ ഇടപെടലുകളിൽ നിന്നല്ലേ, ബന്ധങ്ങളുടെ മാധുര്യം തിരിച്ചറിയേണ്ടത്? എല്ലാ വിലയിരുത്തലുകൾക്കും പരിമിതികളുണ്ട് ആർക്കും ആരെയും പൂർണമായി മനസ്സിലാക്കാനോ മൂല്യനിർണയം നടത്താനോ കഴിയില്ല. ആരും തങ്ങളുടെ എല്ലാ വശങ്ങളും പുറത്തുകാണിക്കുന്നില്ല.

 

 

അവനവന് ഇഷ്ടമുള്ള രീതിയിലാണ് എല്ലാവരും കാര്യങ്ങളെ നോക്കുന്നത് ഓരോ അഭിപ്രായവും വിലയിരുത്തപ്പെടുന്നവരുടെ ഗുണനിലവാരം മാത്രമല്ല, വിലയിരുത്തുന്നവൻ്റെ മനോനിലയുംകൂടി ആശ്രയിച്ചാണു രൂപംകൊള്ളുന്നത്.


(കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗