അക്ഷരക്കൂട്ടം: ചാന്ദ്രദിനം Page 4 🎑
അക്ഷരക്കൂട്ടം ഓൺലൈൻ
ചാന്ദ്രദിനം Page 4 🎑 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചാന്ദ്രദിനം Page 4 🎑 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20 ജൂലൈ 2025

ചാന്ദ്രദിനം Page 4 🎑

ചന്ദ്രനെക്കുറിച്ച്  അറിയാത്ത കാര്യങ്ങള്‍


ചാന്ദ്രമാസങ്ങള്‍ നാലുതരമുണ്ട്.


നിരീക്ഷകന്റെ സ്ഥാനത്തിനും അളക്കുന്നതിന്റെ മാനദണ്ഡത്തിനുമനുസരിച്ച് ചാന്ദ്രമാസങ്ങളെ നാലുവിധത്തില്‍ എണ്ണാന്‍ കഴിയും.


27 ദിവസം, 13 മണിക്കൂര്‍, 10 മിനിട്ട്, 37.4 സെക്കന്റുള്ള അനോമലിസ്റ്റിക് ചാന്ദ്രമാസം

(Anomalistic)


27 ദിവസം, 5 മണിക്കൂര്‍, 5 മിനിട്ട്, 35.9 സെക്കന്റുള്ള നോഡിക്കല്‍ ചാന്ദ്രമാസം

(Nodical)


27 ദിവസം, 7 മണിക്കൂര്‍, 43 മിനിട്ട്, 11.5 സെക്കന്റുള്ള താരാഗണ ചാന്ദ്രമാസം

(Sidreal)


29 ദിവസം, 12 മണിക്കൂര്‍, 44 മിനിട്ട്, 2.7 സെക്കന്റുള്ള സിനോഡിക്കല്‍ ചാന്ദ്രമാസം

(Synodical)


കലണ്ടര്‍ നിര്‍മാതാക്കള്‍ പൊതുവെ സിനോഡിക്കല്‍ ചാന്ദ്രമാസമാണ് സ്വീകരിക്കുന്നത്.


പൂര്‍ണചന്ദ്രന്‍ പകുതി ചന്ദ്രനല്ല, അല്‍പം കൂടുതലാണ്


ചന്ദ്രന്‍ സ്വയംഭ്രമണം ചെയ്യുന്നതിനും ഭൂമിയെ പരിക്രമണം ചെയ്യുന്നതിനും സമയമെടുക്കുന്നതുകൊണ്ട് ചന്ദ്രന്റെ പകുതി ഭാഗം മാത്രമേ എപ്പോഴും ഭൂമിക്കഭിമുഖമായി വരാറുള്ളൂ.


ചന്ദ്രന്റെ പകുതി ഭാഗം മാത്രമേ ഭൂമിയില്‍നിന്ന് കാണാന്‍ കഴിയൂ എന്നര്‍ഥം.


എന്നാല്‍, അല്‍പം ദീര്‍ഘവൃത്താകാരമായ ഭ്രമണപഥവും (Elliptical Orbit) ഭ്രമണ-പരിക്രമണ നിരക്കുകളിലെ അനുപാതത്തിലുള്ള നേരിയ വ്യതിയാനവും (Libration of Longitude) കാരണം ചന്ദ്രന്റെ പകുതിയില്‍ അല്പം കൂടുതല്‍ – കൃത്യമായി പറഞ്ഞാല്‍ 59% ഭാഗം – കാണാന്‍ കഴിയും.


സൂര്യന്‍ = 3,98,110 ചന്ദ്രന്‍

പൂര്‍ണചന്ദ്രന്റെ കാന്തികമാനം - 12.7ഉം സൂര്യന്റേത് - 26.7ഉം ആണ്.


(കാന്തികമാനം കുറയുമ്പോഴാണ് മെസിയര്‍ ചട്ടങ്ങളനുസരിച്ച് പ്രകാശതീവ്രത വര്‍ധിക്കുന്നത്)


-12.7ഉം -26.7ഉം തമ്മില്‍ പ്രകാശ തീവ്രതയിലുള്ള വ്യത്യാസത്തിന്റെ അനുപാതം 3,98,110:1 ആണ്.


അതിനര്‍ഥം 3,98,110 പൂര്‍ണചന്ദ്രന്മാരുടെ പ്രകാശമുണ്ട് സൂര്യന് എന്നാണ്.



അര്‍ധചന്ദ്രന് പൂര്‍ണചന്ദ്രന്റെ 1/11 ഭാഗം വെളിച്ചമേ ഉള്ളൂ.



ചന്ദ്രോപരിതലം കണ്ണാടിപോലെ മിനുസമുള്ളതായിരുന്നുവെങ്കില്‍ അതിന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രത എല്ലാ ഭാഗത്തും ഒരുപോലെ ആയിരിക്കും.


എന്നാല്‍, പര്‍വതങ്ങളും ഗര്‍ത്തങ്ങളും ഉള്ള ചന്ദ്രോപരിതലം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് ഒരേ നിരക്കിലല്ല.


അതുകൊണ്ടുതന്നെ അമാവാസി കഴിഞ്ഞുണ്ടാവുന്ന അര്‍ധചന്ദ്രന് പൂര്‍ണചന്ദ്രന്റെ വെളിച്ചത്തിന്റെ പതിനൊന്നില്‍ ഒരുഭാഗം മാത്രമേ വെളിച്ചമുണ്ടാവൂ.


പൗര്‍ണമി കഴിഞ്ഞുണ്ടാവുന്ന അര്‍ധചന്ദ്രനാകട്ടെ, അതിലും കുറച്ചുമാത്രമേ വെളിച്ചമുണ്ടാകൂ.


95% ഭാഗവും പ്രകാശമാനമായ ചന്ദ്രനുപോലും പൂര്‍ണചന്ദ്രന്റെ പകുതി വെളിച്ചമേ ഉണ്ടാകൂ എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും.


അതാണ് വാസ്തവം.


(Continue Page 5)