അക്ഷരക്കൂട്ടം: അടുത്തറിയാം നാട്ടുപച്ച 🌱
അക്ഷരക്കൂട്ടം ഓൺലൈൻ
അടുത്തറിയാം നാട്ടുപച്ച 🌱 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അടുത്തറിയാം നാട്ടുപച്ച 🌱 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

23 ഓഗസ്റ്റ് 2025

ധൃതരാഷ്ട്ര പ്പച്ച 💚

ധൃതരാഷ്ട്ര പ്പച്ച

ഒരു ദിവസം കൊണ്ട് തന്നെ 8 മുതൽ 10 സെന്റീമീറ്റർ വരെ വളരാൻ കഴിവുള്ള ഇത് മറ്റ് സസ്യജാലങ്ങൾക്ക് മീതേ വളരെ വേഗമാണ് പടർന്ന് പന്തലിക്കുന്നത്. കേരളത്തിൽ ജൈവാധിനിവേശം നടത്തിയ ചെടികളിലൊന്നാണിത്. പടർന്നു കയറുന്ന വള്ളിച്ചെടിയായ ഇതിന്റെ മണ്ണിൽ തൊടുന്ന തണ്ടിൽ നിന്നും വേരുകൾ മുളയ്ക്കുന്നു. അവിടെനിന്ന് പുതിയ ചെടികൾ ഉണ്ടാവുകയും ചെയ്യും. കേരളത്തിലെ പട്ടണങ്ങളിലുൾപ്പടെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മിക്ക സ്ഥലങ്ങളിലും ഈ ചെടി ഒരു കളയായി പടർന്ന് കഴിഞ്ഞിരിക്കുന്നു. വിനാശകാരിയായ സസ്യം ആദ്യമേ കാണുമ്പോഴേ നശിപ്പിച്ചില്ലെങ്കിൽ പിന്നീട് ഒഴിവാക്കാൻ ആവാത്ത വിധം ശല്യമായി മാറുന്നതാണ്.




ധൃതരാഷ്ട്ര പ്പച്ച - ധൃതരാഷ്ട്രരുടെ ആലിംഗനം പോലെ ഈ വള്ളിച്ചെടി ആലിംഗനം ചെയ്യുന്ന മരങ്ങൾ ഉണങ്ങിപ്പോവും. പൂക്കുന്നതിന് മുമ്പു് നല്ല കാലിത്തീറ്റയായി ഉപയോഗിക്കാം പൂത്തതിന് ശേഷം ഇത് പൊട്ടാഷിൻ്റെ കലവറയാണ് വെട്ടിയരിഞ്ഞ് വെള്ളത്തിട്ട് രണ്ടു ദിവസത്തിന് ശേഷം ഈ വെള്ളം ചെടിക്കും പച്ചക്കറിക്കും ഒഴിച്ചാൽ ഗുണം കാണാം. ശീമക്കൊന്നയിലയും ചേർത്താൽ യൂറിയായുടെ കുറവും പരിഹരിക്കാം - ഭൂമിയിലുള്ള എല്ലാ സസ്യജാലങ്ങളും ഉപകാരപ്രദമാണ്.

08 ഓഗസ്റ്റ് 2025

ലോകത്തെ ഏറ്റവും വിലകൂടിയ മരം 🎋

ഈഗിൾവുഡ്


  ലോകത്തെ ഏറ്റവും വിലകൂടിയ മരങ്ങളിലൊന്നാണ് അഗർവുഡ്.


 ഗരുവുഡ്, അലോസ്‌ഡ്, ഈഗിൾവുഡ് തുടങ്ങിയ പേരുകളിലും അവ അറിയപ്പെടുന്നു.


 അക്വിലേറിയ മരങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന കാതലായ മരമാണിത്. 


അക്വിലേറിയ മരം അതിവേഗം വളരുന്ന ഒരു വൃക്ഷമാണ്.


 ദക്ഷിണേഷ്യയിലെ ഹിമാലയൻ താഴ്വരകൾ മുതൽ പാപുവ ന്യൂ ഗിനിയയിലെ മഴക്കാടുകൾ വരെയും തെക്കുകിഴക്കൻ ഏഷ്യയുടെ ഭൂരിഭാഗവും വരെയുള്ള പ്രദേശത്ത് ഇത് കാണപ്പെടുന്നു.


ഇത് സുഗന്ധമുള്ള മരക്കറയാണ് ഇതിന്റെ പ്രത്യേകത.


 സാധാരണഗതിയിൽ ഈ മരങ്ങൾക്ക് മണമില്ല. 


കൂടാതെ ഇതിന്റെ ഉൾവശം ഇളം നിറവുമാണ്.


 മരത്തിൽ ഒരു പ്രത്യേകതരം പ്രാണികളുടെ ഉപദ്രവം ഉണ്ടാകുമ്ബോഴാണ് ഇത്തരത്തിൽ സുഗന്ധമുള്ള കറ ഉത്പാദിപ്പിക്കുന്നത്.


അങ്ങനെ സംഭവിക്കുമ്ബോൾ മരം ഇരുണ്ട നിറത്തിലാകും. 


ഈ പ്രക്രിയയ്ക്ക് വർഷങ്ങളെടുക്കും. 


ഈ അപൂർവ പ്രക്രിയ മരത്തിന്റെ സുഗന്ധത്തിനൊപ്പം വിലയും വർദ്ധിപ്പിക്കുന്നു.


മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പെർഫ്യൂമുകൾ വരുന്നതിന് മുമ്ബ് ഇന്ത്യയിൽ സുഗന്ധ ദ്രവ്യങ്ങൾ നിർമിക്കാൻ അഗർവുഡിനെ വ്യാപകമായി ഉപയോഗിച്ചിരുന്നു. 


ഇത് വെറും പെർഫ്യൂം ഉണ്ടാക്കാൻ വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്. 


വേദനാസംഹാരിയായും ഉപയോഗിച്ചുവരുന്നു. 


ഇതും വിലയേറാൻ കാരണമായി.


അഗർവുഡിന്റെ വില സ്വർണ്ണം, വെള്ളി അല്ലെങ്കിൽ മറ്റേതെങ്കിലും ലോഹത്തേക്കാൾ വില കൂടുതലാണ് അഗർവുഡിന്. 


കിലോയ്ക്ക് ക്വാളിറ്റി അനുസരിച്ച് ഒന്ന് മുതൽ പത്ത്  ലക്ഷം രൂപവരെ  കിട്ടുമെന്നാണ് പറയപ്പെടുന്നത്. 


ഇന്ത്യ, മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യയിലെ വനങ്ങളിൽ അഗർവുഡ് കാണപ്പെടുന്നു. 


ഈ മരങ്ങൾ വംശനാശത്തിന്റെ വക്കിലാണെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ട്. 


അഗർവുഡിൽ നിന്ന് നിർമ്മിക്കുന്ന ഊദ് പെർഫ്യൂം ലോകത്തിലെ ഏറ്റവും വിലയേറിയ പെർഫ്യൂമുകളിൽ ഒന്നാണ്.


ഔഷധം, ആരാധന ആരാധന, ധ്യാനം തുടങ്ങിയ മതപരമായ ആചാരങ്ങളിൽ അഗർവുഡിന് പ്രാധാന്യമുണ്ട്. 


കൂടാതെ സമ്മർദ്ദം, ഉറക്കക്കുറവ്, ദഹന പ്രശ്‌നങ്ങൾ എന്നിവ ചികിത്സിക്കാൻ ആയുർവേദത്തിൽ ഇത് ഉപയോഗിക്കാറുണ്ടത്രേ.


നിയമവിരുദ്ധമായ മരംമുറിക്കൽ


അഗർവുഡിന്റെ ഡിമാൻഡ് കൂടിയതോടെ സാമ്ബത്തിക ലാഭം ലക്ഷ്യമിട്ട് നിയമവിരുദ്ധമായി മരം മുറിക്കുന്നു. 


വ്യാപകമായി വെട്ടിമാറ്റപ്പെടുന്നതിനാൽ, മരങ്ങൾ വംശനാശത്തിൻ്റെ വക്കിലാണ്.


 കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഈ മരത്തിന്റെ എൺപത് ശതമാനത്തിലധികം ഇല്ലാതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 


2010ലെ കണക്കുപ്രകാരം അന്ന് ഒരു കിലോ അഗർവുഡ് തടിക്ക് കിലോയിക്ക് 1000 യുഎസ് ഡോളർ ഉണ്ടായിരുന്നു..


🎋🎋🎋🎋🎋🎋🎋🎋🎋

കൊലയാളി പൂമരം 🌳

ആഫ്രിക്കൻ ട്യൂലിപ് 🌳


കൊതുകിൻ്റെ അന്തകരായ ആഫ്രിക്കൻ പൂമരത്തെ അടുത്തറിയാം 


"കേരളത്തിലെ വഴിയോരങ്ങളിലും തൊടികളിലും തീനാളം പോലുള്ള ചുവന്ന പൂക്കളുമായി നിൽക്കുന്ന ആ മരം നിങ്ങൾ കണ്ടിട്ടില്ലേ?


 ആഫ്രിക്കൻ ട്യൂലിപ് മരം, അല്ലെങ്കിൽ സ്പാത്തോഡിയ (Spathodea campanulata). 


ഒരു വിദേശിയാണെങ്കിലും നമ്മുടെ നാട്ടിൽ സർവസാധാരണമായ ഈ മരം ഒരു അലങ്കാര സസ്യം മാത്രമല്ല, ഒരു നിശബ്ദ കൊലയാളികൂടിയാണ്. 


പക്ഷെ പേടിക്കേണ്ട, ഈ കൊലയാളി ലക്ഷ്യം വെക്കുന്നത് നമുക്ക് ഭീഷണിയാവുന്ന കൊതുകുകളെയാണ്.


 മലേറിയയും ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പരത്തുന്ന കൊതുകുകളുടെ അന്തകനായി ഈ മരം മാറുന്നതെങ്ങനെ എന്ന കഥയാണിത്.


കഥയുടെ തുടക്കം ബ്രിട്ടീഷ് ഭരണകാലത്താണ്.


 അലങ്കാരത്തിനും തണലിനുമായി ആഫ്രിക്കൻ വനാന്തരങ്ങളിൽ നിന്ന് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് കൊണ്ടുവന്നതാണ് സ്പാത്തോഡിയ മരങ്ങളെ.


 മനോഹരമായ പൂക്കൾ കാരണം കേരളവും ഈ മരത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 


റോഡരികിലും പാർക്കുകളിലും വലിയ കെട്ടിടങ്ങളുടെ മുറ്റത്തുമെല്ലാം അതങ്ങനെ തലയുയർത്തി നിന്നു. 


എന്നാൽ അതിന്റെ പൂക്കൾക്കുള്ളിൽ ഒരു മരണക്കെണി ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ആരും അറിഞ്ഞില്ല.


കൊതുകുകൾക്ക് മുട്ടയിടാൻ എന്താണ് വേണ്ടത്?


 കെട്ടിക്കിടക്കുന്ന കുറച്ചു വെള്ളം.


 മഴക്കാലത്ത് ചിരട്ടയിലും ടയറിലുമൊക്കെ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നത് നമുക്കറിയാം.


 ഇവിടെയാണ് സ്പാത്തോഡിയയുടെ പൂക്കൾ ഒരു സൂത്രശാലിയായ വേട്ടക്കാരനായി മാറുന്നത്, മുകളിലേക്ക് നോക്കി നിൽക്കുന്ന കപ്പ് ആകൃതിയിലുള്ള ഇതിന്റെ പൂ മൊട്ടുകളിലും പൂവ്കൾക്കുള്ളിലും സ്വാഭാവികമായി വെള്ളം കെട്ടിനിൽക്കും. 


കൊതുകുകൾക്ക് മുട്ടയിടാൻ ഇതിലും നല്ലൊരിടം വേറെയില്ല! 


കാഴ്ചയിൽ അതൊരു സ്വർഗ്ഗമാണ്. 


 സുരക്ഷിതമായ ഒരു നഴ്സറി. 


മലേറിയ പരത്തുന്ന അനോഫിലിസ് (Anopheles) കൊതുകുകളും ഡെങ്കി പരത്തുന്ന ഈഡിസ് (Aedes) കൊതുകുകളും ഈ 'സുരക്ഷിത താവളം' തേടിയെത്തും. 


അവ സന്തോഷത്തോടെ ആ പൂമൊട്ടുകളിലെ വെള്ളത്തിൽ മുട്ടകളിടും.


എന്നാൽ, ആ കൊതുകുകൾക്ക് തെറ്റി.


 അതൊരു നഴ്സറി ആയിരുന്നില്ല, ഒരു കെണി ആയിരുന്നു.


ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിഞ്ഞ് കൊതുകിന്റെ ലാർവകൾ പുറത്തുവരും. 


അവ ആ വെള്ളത്തിൽ നീന്തിത്തുടിക്കും. 


പക്ഷെ അവയുടെ സന്തോഷം അധികനേരം നീണ്ടുനിൽക്കില്ല.


 ആ വെള്ളം സാധാരണ വെള്ളമായിരുന്നില്ല. സ്പാത്തോഡിയ മരം അതിന്റെ പൂക്കൾക്കുള്ളിൽ നിറച്ചുവെച്ചത് വിഷലിപ്തമായ രാസ വസ്തുക്കൾ ആയിരുന്നു. 


ശാസ്ത്രജ്ഞർ ഈ ദ്രാവകം പരിശോധിച്ചപ്പോൾ അതിൽ സാപ്പോണിനുകൾ (saponins), ഫ്ലേവനോയിഡുകൾ (flavonoids), ആൽക്കലോയിഡുകൾ (alkaloids) തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.


ഈ രാസവസ്തുക്കൾ കൊതുകിന്റെ ലാർവകൾക്ക് വിഷമാണ്. 


ഈ വിഷദ്രാവകത്തിൽ കിടക്കുന്ന ലാർവകളുടെ ശരീരം പതിയെ തളരും. 


അവയുടെ ദഹനവ്യവസ്ഥയും നാഡീവ്യവസ്ഥയും തകരാറിലാകും. 


ദിവസങ്ങൾക്കുള്ളിൽ അവ ചത്തൊടുങ്ങും. 


പൂവിൻ്റെ പരാഗണം നടന്നു തീരുമ്പോൾ ദളങ്ങൾ കൊഴിഞ്ഞു പോവുകയും ചാവാതെ ബാക്കി ഉള്ള ലാർവകളും അവശിഷ്ടങ്ങളും ഇതളിലേ വെള്ളത്തിനൊപ്പം മണ്ണിൽ അലിയുകയും ചെയ്യും.


ഒരു കൊതുകുപോലും ആ പൂമൊട്ടിൽ നിന്ന് പറന്നുയരില്ല.


 അങ്ങനെ, പുതിയൊരു തലമുറയെ സൃഷ്ടിക്കാനെത്തിയ കൊതുകുകൾ, സ്വയം ഒരു മരണക്കെണിയിലേക്ക് തള്ളിയിടുന്നു.


ഓരോ സ്പാത്തോഡിയ മരവും ആയിരക്കണക്കിന് പൂക്കളുമായി നിൽക്കുമ്പോൾ, അത് ലക്ഷക്കണക്കിന് കൊതുകുകളെ നശിപ്പിക്കുന്ന ഒരു ജൈവ കെണി ആയി മാറുകയാണ്.


കേരളത്തിൽ മലേറിയ ഒരു കാലത്ത് വലിയൊരു ആരോഗ്യപ്രശ്നമായിരുന്നു. 


അക്കാലത്ത്, നമുക്ക് ചുറ്റും നിന്ന ഈ മരങ്ങൾ ഒരു പക്ഷെ നമ്മളറിയാതെ ഒരു നിശബ്ദയുദ്ധം നടത്തുകയായിരുന്നു. 


മലേറിയ പരത്തുന്ന അനോഫിലിസ് (Anopheles) കൊതുകുകളുടെ ലാർവകളെ നശിപ്പിക്കാൻ സ്പാത്തോഡിയ പൂക്കളിലെ ദ്രാവകത്തിന് കഴിയുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. 


ഒരുപക്ഷേ, നമ്മുടെ നാട്ടിൻപുറങ്ങളിൽ മലേറിയ പോലുള്ള രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ ഈ 'അലങ്കാര സസ്യവും' സഹായിച്ചിട്ടുണ്ടാവാം.


ഈ ആഫ്രിക്കൻ പൂമരം വെറും അലങ്കാര സസ്യം മാത്രമല്ല, അത് പ്രകൃതിയൊരുക്കിയ ഒരു കൊതുകുക്കെണിയാണ്; നമ്മുടെ ആരോഗ്യത്തിന് നിശബ്ദമായി കാവൽ നിൽക്കുന്ന ഒരു കാവൽക്കാരനാണ്. 


സൗന്ദര്യവും അപകടവും ഇത്ര സമർത്ഥമായി സമ്മേളിക്കുന്ന അധികം സസ്യങ്ങൾ ഒരുപക്ഷേ നമുക്ക് ചുറ്റും വേറെയുണ്ടാവില്ല"


Dr സുരേഷ് കുട്ടി


🌳🌳🌳🌳🌳🌳🌳🌳🌳

23 ജൂലൈ 2025

കരിനൊച്ചി 🌿

കരിനൊച്ചി 


ആഴ്ചയിൽ ഒരു ദിവസം എങ്കിലും കരിനൊച്ചിയുടെ കമ്പു കൊണ്ട് പല്ലു തേക്കുന്നത് വായ്പ്‌പുണ്ണു പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും.


കരിനൊച്ചിയില ആര്യവേപ്പില കറിവേപ്പില മഞ്ഞൾ എന്നിവ വെന്ത വെള്ളത്തിൽ കുളിക്കുന്നത് ദേഹം ചൊറിച്ചിൽ മാറാൻ നല്ലതാണ്.


കരിനൊച്ചിയില ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് അൾസർ മുതലായ വയറ്റിലെ പ്രശ്ന‌ങ്ങൾ ശമിപ്പിക്കും.


കരി നൊച്ചിയില ഇട്ട് തിളപ്പിച്ച വെള്ളം ധാരചെയ്‌താൽ വ്രണങ്ങളും ചൊറിച്ചിലും ശമിക്കും.


മൂത്രാശയ കല്ലിന് മരുന്നു കഴിക്കുമ്പോൾ കരിനൊച്ചിയുടെ വടക്കു പോയ വേരുകുടി ചേർക്കുന്നത് ഗുണകരമാണ്.


🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

22 ജൂലൈ 2025

കോംഗോ വീഡ് 🌱

കോംഗോ വീഡ് 🌱



യുറീന (Lobata) സീസർവീഡ് അല്ലെങ്കിൽ കോംഗോ വീഡ് എന്നറിയപ്പെടുന്നു.

പാരിസ്ഥിതിക അസ്വസ്ഥതകൾ നിറഞ്ഞ പ്രദേശങ്ങൾ, മണ്ണൊലിപ്പ് സംഭവിച്ച സ്ഥലങ്ങൾ, വിളത്തോട്ടങ്ങൾ, മേച്ചിൽപ്പുറങ്ങൾ എന്നിവയിലേക്ക് ഈ സസ്യം കടന്നുചെല്ലും.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡ സംസ്ഥാനത്ത് സീസർവീഡ് ഒരു അധിനിവേശ ഇനമായി കണക്കാക്കപ്പെടുന്നു.

ഫ്ലോറിഡ സർവകലാശാലയുടെ ഈ ചെടി കൈകാര്യം ചെയ്യുന്നതിനുള്ള കീട നിയന്ത്രണ നടപടിക്രമങ്ങളിൽ വിത്തുകൾ ഉണ്ടാകുന്നതിന് മുമ്പ് സംസ്കരിക്കുക, സീസർവീഡിന് സമീപം വാഹനങ്ങൾ ഓടിക്കാതിരിക്കാൻ വാഹനങ്ങൾ കൈകാര്യം ചെയ്യുക, മുളയ്ക്കുന്നത് തടയാൻ പുതയിടൽ, തണൽ എന്നിവ നൽകുക, രാസ കളനാശിനികളുടെ ഉപയോഗം എന്നിവ ഉൾപ്പെടുന്നു.

🟡🛞🟡🛞🟡🛞🟡🛞🟡

15 ജൂലൈ 2025

മഞ്ഞണാത്തി 🥝

നോനി (Morinda)



ഓസ്ട്രേലിയൻ സ്വദേശി.

മോണ, മോണി, നോ, നോർ പ്രേയു, നോർ തോം, നിഗ്വ, നിനോ, നോന, നുന നോണി, ഗ്രേറ്റ് മൊറിൻഡ, ഇന്ത്യൻ മൾബറി, നോണി, ബീച്ച് മൾബറി, വോമിറ്റ് ഫ്രൂട്ട്, ഓൾ ട്രീ, ചീസ്ഫ്രൂട്ട്, മഞ്ചണാത്തി എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലായി ഈ പഴത്തിന് 100-ലധികം പേരുകൾ ഉണ്ട്.


പസഫിക് സമുദ്രം താണ്ടി ഹവായിയിലേക്കെത്തിയ പുരാതന പോളിനേഷ്യക്കാർ, തങ്ങളുടെ കയ്യിൽ 24 തരം മരങ്ങളുടെ ചെടികൾ.

കലോ (തരോ), കോ (കരിമ്പ്), മൈഅ (വാഴ), നിയു (തേങ്ങ) തുടങ്ങിയ ചെടികൾക്കിടയിലുള്ള അൽപ്പം വ്യത്യസ്തമായ ഒരു ചെടി കൂടി ഉണ്ടായിരുന്നു.

നോനി എന്നായിരുന്നു അതിൻ്റെ പേര്.

നോനി തിരഞ്ഞെടുക്കാൻ അവർക്ക് പല കാരണങ്ങളുണ്ട്.

നോനിപ്പഴത്തിൻ്റെ പുറംതൊലിയും, ഇലകളും പോഷകഗുണമുള്ളതായിരുന്നു ലാവ ഒഴുകിപ്പരന്ന കഠിനമായ ഭൂപ്രദേശങ്ങളിൽ പോലും വളർത്താൻ കഴിയുന്ന ഒരേയൊരു പഴം കൂടിയാണ് നോനി.

അതിനാൽ അവ അഗ്നിപർവതങ്ങളുടെ ദേവതയും ഹവായിയുടെ സ്രഷ്ടാവുമായ പെലെയുടെ സമ്മാനമാണ് ഈ പഴം എന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷാമകാലത്ത് തദ്ദേശീയർ ഈ പഴം അടിയന്തര ഭക്ഷണമായി ഉപയോഗിച്ചിരുന്നു.

അതിനാൽ, ഇതിനെ "വിശപ്പ് പഴം" എന്നും വിളിക്കുന്നു.

ഈ പഴം ക്ഷാമ ഭക്ഷണമായി കഴിച്ചു,  ചില പസഫിക് ദ്വീപുകളിൽ, ഒരു പ്രധാന ഭക്ഷണമായി പച്ചയായോ വേവിച്ചോ.

തെക്കുകിഴക്കൻ ഏഷ്യക്കാരും ആദിവാസി ഓസ്‌ട്രേലിയക്കാരും പുതിയ പഴങ്ങൾ ഉപ്പ് ചേർത്തോ കറിയോടൊപ്പം പാകം ചെയ്തോ കഴിക്കുന്നു.

വിത്തുകൾ വറുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.

തായ് പാചകരീതിയിൽ, ബായ്-യോ എന്നറിയപ്പെടുന്ന ഇതിൻ്റെ ഇലകൾ ഇലക്കറിയായി ഉപയോഗിക്കുന്നു, കൂടാതെ തേങ്ങാപ്പാലിൽ പാകം ചെയ്ത കെയ്ങ് ബായ്-യോയുടെ പ്രധാന ചേരുവയാണിത്.

പച്ച പപ്പായ സാലഡിന്റെ ചില പതിപ്പുകളിൽ ലുക്-യോ പഴം സാലഡ് ചേരുവയായി ചേർക്കുന്നു.

പരമ്പരാഗതമായി ഓസ്ട്രോനേഷ്യൻ ജനത പ്രധാനമായും ചായങ്ങൾ നിർമ്മിക്കുന്നതിനാണ് ഈ പഴം ഉപയോഗിച്ചിരുന്നത്.

 ഓസ്ട്രോനേഷ്യൻ യാത്രക്കാർ ഇത് കനോ സസ്യങ്ങളായി പസഫിക് ദ്വീപുകളിലേക്ക് കൊണ്ടുപോയി.

ബാത്തിക് നിർമ്മിക്കാൻ ഉപയോഗിക്കാവുന്ന തവിട്ട്-പർപ്പിൾ നിറത്തിലുള്ള ഒരു ചായം മോറിൻഡ പുറംതൊലി ഉത്പാദിപ്പിക്കുന്നു.

ഹവായിയിൽ, മഞ്ഞകലർന്ന ചായം അതിന്റെ വേരുകളിൽ നിന്ന് വേർതിരിച്ചെടുത്ത് തുണി ചായം പൂശുന്നു.

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ബുല'ബുല ആർട്‌സിലെ യോൾങ്‌ഗു കലാകാരന്മാർ, അവർക്ക് അറിയപ്പെടുന്നതുപോലെ, ഡ്ജുണ്ടത്തിന്റെ വേരുകളും പുറംതൊലിയും ഉപയോഗിച്ച് വൈവിധ്യമാർന്ന പുരാവസ്തുക്കൾ സൃഷ്ടിക്കുന്നു.

എന്നാൽ ഇപ്പോൾ നോനി വ്യവസായികാടിസ്ഥാനത്തിൽ രുചികരമായ പൊടി രൂപത്തിലും ഗുളിക രൂപത്തിലും ജൂസ് രൂപത്തിലും അമേരിക്കൻ വിപണിയിൽ സുലഭമാണ്.

പഴുത്ത നോനി, തൊലിയും വിത്തുകളും ഉപ്പ് കൂട്ടി കഴിക്കാം.

നോനി ജ്യൂസിൽ ഇറിഡോയിഡുകൾ, ബീറ്റാ കരോട്ടിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, ബയോട്ടിൻ, ഫോളേറ്റ് തുടങ്ങി നിരവധി അവശ്യപോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

പോളിനേഷ്യക്കാർ 2,000 വർഷമായി മലബന്ധം, സന്ധിവാതം, വേദന എന്നിവയ്ക്ക് നോനി ഉപയോഗിക്കാറുണ്ട്.

കൂടാതെ, ഹവായിയിലെ പരമ്പരാഗത പരമ്പരാഗതമായ ലൗ ലാപൗ പ്രകാരം തൊണ്ടവേദന, വ്രണങ്ങൾ, ജലദോഷം, പനി, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഉത്കണ്ഠ മുതലായ രോഗങ്ങൾക്ക് നോനി ഉപയോഗിച്ചു വരുന്നു.

കൂടാതെ, ഇതിനു ക്യാൻസർ തടയാനും പുകവലി മൂലം ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകളുടെ അളവ് കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബാക്ടീരിയ, വൈറസ്, കുമിള്‍, ക്യാന്‍സര്‍, പ്രമേഹം, അലര്‍ജി, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ശ്വാസകോശരോഗങ്ങള്‍, കൊളസ്ട്രോള്‍, തൈറോയിഡ്, സൊറിയാസിസ്, രക്താദി സമ്മര്‍ദ്ദം, കരള്‍ രോഗങ്ങള്‍, ക്ഷയം, ട്യൂമറുകള്‍, ത്വക്ക് രോഗങ്ങള്‍ എന്നിങ്ങനെ പല രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ നിര്‍മ്മാണത്തിലെ ഒരു പ്രധാന ചേരുവയാണ് മഞ്ഞണാത്തി.


🍅🍇🍈🍉🍊🍋🍌🥑🥒🥝🥭

12 ജൂലൈ 2025

ഞാൻ ചുണ്ടില്ലാക്കണ്ണൻ 🌱

"നിന്റെ കുടുംബക്കാർ ഇനി ചുണ്ടില്ലാതെ കുലച്ചു വളരട്ടെ"

*********

ഓർമ്മയുണ്ടോ എന്നെ ? 


ഞാൻ ചുണ്ടില്ലാക്കണ്ണൻ.

പുതിയ തലമുറയ്ക്ക് അത്ര പരിചയം കാണില്ലെന്നറിയാം. പക്ഷേ പഴയതലമുറക്കാർക്ക് മറക്കാനാവുമോ ഞങ്ങളെ ? അവരുടെ വീട്ടു മുറ്റത്തിന് അരികിൽ, തൊടിയിലെ ഓമനപുത്രിമാരായിരുന്നല്ലോ ഞങ്ങൾ. പഴയ അമ്മച്ചിമാർ സ്വന്തം മക്കളെ നോക്കുന്നപോലെ, സമയാസമയങ്ങളിൽ വെള്ളവും വളവും തന്നു ഞങ്ങളെ പരിപോഷിപ്പിച്ചിരുന്നതായി മുത്തശ്ശിമാർ പറഞ്ഞുകേട്ടിട്ടുണ്ട്.


ചുണ്ടില്ലാൻ, ചുണ്ടില്ലാക്കണ്ണൻ, ചുണ്ടില്ലാപൂവൻ, കൂമ്പില്ലാ കണ്ണൻ, മണിയില്ല കുന്നൻ, തട്ടയില്ലാകുന്നൻ, കുടപ്പനില്ലാക്കുന്നൻ തുടങ്ങി നിരവധി പേരുകളിലാണ് പലസ്ഥലത്തും ഞങ്ങൾ അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ എങ്ങനെയാണു വിളിക്കുന്നതെന്ന് അറിയില്ല. എങ്കിലും ചുണ്ടില്ലാക്കണ്ണൻ അഥവാ കൂമ്പില്ലാകണ്ണൻ എന്നാണ് അധികം ആളുകളും വിളിക്കുന്നത്.


ഒരു കാലത്തു കേരളത്തിലെ മിക്ക പറമ്പുകളിലും ഞങ്ങളുടെ കുടുംബക്കാർ ധരാളമായി ഉണ്ടായിരുന്നു. ചെറുപഴങ്ങളിൽ രുചിയിൽ കേമനാണ് ഞങ്ങളുടെ പഴം എന്നാണ് പൊതുവെ പറയാറ്. മറ്റു വാഴപ്പഴങ്ങളിൽ നിന്ന് വേറിട്ടൊരു രുചിയാണത്രേ ഞങ്ങൾക്ക്. കൊച്ചു കുട്ടികൾക്ക് ഉണക്കി പൊടിച്ചു കുറുക്കുണ്ടാക്കാൻ ബെസ്റ്റാണ് ഞങ്ങളുടെ പഴം എന്ന് അമ്മച്ചിമാർ പറഞ്ഞുകേട്ടിട്ടുണ്ട്. പുട്ടിന്റെയും അവലിന്റെയും കൂടെ കഴിക്കാൻ ഞങ്ങളെ കഴിഞ്ഞേ ഉള്ളു വേറെ പഴം ! കഴിച്ചുനോക്കിയിട്ടുള്ളവർക്ക് അതറിയാം.

(എന്താ വേറിട്ടൊരു അഭിപ്രായം ഉണ്ടോ ആർക്കെങ്കിലും ? ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ കുറിക്കുക. ഞങ്ങൾ ഒന്നറിയട്ടെ ആ പഴം ഏതാണെന്ന്)


മറ്റു വാഴപഴങ്ങളെപ്പോലെയല്ല ഞങ്ങൾ. ചുണ്ടു മുഴുവൻ വിരിഞ്ഞ് കായാകും . അതുകൊണ്ടാണ് ചുണ്ടില്ലാ കണ്ണൻ എന്നപേര് വന്നത്.

ഇതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട് കേട്ടോ ! പണ്ട് ഒരു മഹർഷി ഞങ്ങളുടെ മുത്തച്ഛന്മാരിൽ ഒരാളുടെ ചുവട്ടിൽ തപസിരുന്നുവത്രേ. ആ കാലത്ത് ഞങ്ങൾ 12 വർഷത്തിൽ ഒരിക്കലെ കുലച്ചിരുന്നുള്ളൂ എന്നാണു ഐതീഹ്യം! അങ്ങനെ മഹർഷി തപസിരുന്നു വർഷങ്ങൾ പോയതറിഞ്ഞില്ല. 12 വർഷമായപ്പോൾ മഹർഷി തപസിരുന്ന വാഴ കുലച്ചു. വാഴചുണ്ടിലെ തേനിന്റെ രുചി നുണയുവാൻ പകലും രാത്രിയും പക്ഷികളും മറ്റും വരാൻ തുടങ്ങി. ഇവയുടെ ശല്യത്തിൽ മഹർഷിയുടെ തപസിന് ഇളക്കം വന്നു. കോപംപൂണ്ട മഹർഷി ഞങ്ങളെ ഇങ്ങനെ ശപിച്ചു.

"നിന്റെ കുടുംബക്കാർ ഇന്നു മുതൽ ചുണ്ടില്ലാതെ കുലച്ചു വളരട്ടെ"

അന്നു മുതലാണത്രേ ഞങ്ങൾക്കു ചുണ്ടില്ലാതെ വന്നത്. സംഗതി കഥയാണെങ്കിലും കേൾക്കാൻ രസമില്ലേ ? (മനുഷ്യർ കഥകൾ മെനയുന്നതിൽ മിടുക്കരാണല്ലോ !) 


കുലവന്നു രണ്ടു മാസം കഴിയുമ്പോൾ അറ്റത്തുള്ള രണ്ടുമൂന്നു പടലകൾ ചേർത്ത് മുറിച്ചെടുത്താൽ കറിവെക്കാൻ ഒന്നാന്തരം.


അറ്റത്തെകായ്കൾ തീരെ വലുപ്പം കുറഞ്ഞും ഉള്ള് കുറവായുമാണ് കാണുക. ഇതെടുത്തു കറിക്കുപയോഗിക്കാം.


 കുലയിലുളള ബാക്കി കായ്കൾക്കു നല്ല വലുപ്പം ഉണ്ടാകാനും അറ്റം മുറിക്കണം.


കുട്ടികൾക്ക് കുറുക്കി ക്കൊടുക്കാൻ ഏറ്റവും നല്ല വാഴ കായാണിത്.


 തൊണ്ടുകളഞ്ഞു ചെറുതായരിഞ്ഞു വെയിലത്തുണക്കി സൂക്ഷിച്ചു ആവശ്യനുസരണം പൊടിച്ചു കുട്ടികൾക്ക് കൊടുക്കാം.


ചിപ്സ് ഉണ്ടാക്കാനും കേമൻ. പഴുത്താൽ കുലയിൽ നിന്നും അടർന്നു വീഴും എന്ന ഒരു   കുറ്റമേ ഞങ്ങൾക്ക് ഉള്ളൂ.


കായയുടെ തുമ്പ് അല്പം നീളം കൂടിയതാണ്. പഴുത്താൽ കായ്കൾക്ക് നല്ല മഞ്ഞ നിറം. തൊലിക്കു ഘനം ഉണ്ടെങ്കിലും മൃദുവാണ്. പൊളിക്കാനും എളുപ്പമാണ്.

പക്ഷെ കടക്കാർക്ക് ഞങ്ങളോട് അല്പം നീരസമുണ്ട്. പഴുത്താൽ വേഗം അടർന്നുവീഴുമെന്നതാണ് ഞങ്ങളുടെ ഒരു ന്യുനതയായി അവർ കാണുന്നത്. അതുകൊണ്ട് മുൻപൊക്കെ ഞങ്ങളെ അത്ര പരിഗണിച്ചിരുന്നില്ല അവർ. പക്ഷെ ഇപ്പോൾ കാലം മാറി, കഥയും മാറി. എണ്ണത്തിൽ കുറവുള്ളതുകൊണ്ടാവും വിലയിൽ മുൻപന്തിയിൽ തന്നെ ഞങ്ങളും.


ഇപ്പോൾ വംശനാശം വന്നുകൊണ്ടിരിക്കയാണ് ഞങ്ങളുടെ കുടുംബം. പരിപാലിച്ചു നിലനിർത്തിയാൽ നിങ്ങൾക്ക് കൊള്ളാം. ഒരു കന്ന് നട്ടാൽ ചുവട്ടിൽ ഒരുപാട് കുഞ്ഞുങ്ങൾ ഞങ്ങൾക്ക് ഉണ്ടാവില്ല എന്നതാണ് ഞങ്ങളുടെ വർഗ്ഗത്തിന്റെ ഒരു കുഴപ്പം. എങ്കിലും വലിയ കേടൊന്നുമില്ലാതെ വളർന്നു വരും. നാക്കടപ്പു രോഗം താരതമ്യേന കുറവാണ്. ഉടനെ തന്നെ എവിടെനിന്നെങ്കിലും ഒരു കന്നുവാങ്ങി നട്ട് ഞങ്ങളുടെ വംശം നിലനിർത്തൂ. ഞങ്ങൾ മലയാളമണ്ണിന്റെ സ്വന്തം വാഴകളാണെന്നത് മറക്കാതിരിക്കുക.


എന്ന് നിങ്ങളുടെ സ്വന്തം ചുണ്ടില്ലാകണ്ണൻ.

 ഒപ്പ്.


(Courtesy: Ignatious O M)



08 ജൂലൈ 2025

പൊട്ടാസ് വെള്ളരി 🥒🚀

 പ്രകൃതിയുടെ അത്ഭുത വിക്ഷേപണം 🚀

പൊട്ടാസ് വെള്ളരി (Squirting cucumber) എന്നറിയപ്പെടുന്ന ഈ സസ്യം, മൂപ്പെത്തുമ്പോൾ അതിൻ്റെ വിത്തുകളെ റോക്കറ്റ് പോലെ ദൂരേക്ക് പായിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ്. കായ്ക്കുള്ളിലെ മർദ്ദം വർദ്ധിക്കുമ്പോൾ, അത് പൊട്ടിത്തെറിച്ച് വിത്തുകളും ദ്രാവകവും ശക്തമായി പുറത്തേക്ക് തെറിപ്പിക്കുന്നു. ഇത് പ്രകൃതിയുടെ അതിശയകരമായ ഒരു പ്രതിഭാസമാണ്.

ഈ സസ്യത്തിൻ്റെ കായ്കൾക്കുള്ളിൽ ഒരു പ്രത്യേകതരം ദ്രാവകം നിറഞ്ഞിരിക്കുന്നു. കായ്കൾ പഴുക്കുന്തോറും ഈ ദ്രാവകത്തിൻ്റെ അളവ് കൂടുകയും, കായ്ക്കുള്ളിലെ മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. ഒരു നിശ്ചിത അളവിൽ മർദ്ദമെത്തുമ്പോൾ, കായ് അതിശക്തമായി പൊട്ടിത്തെറിക്കുന്നു. ഈ പൊട്ടിത്തെറിയിലൂടെ വിത്തുകളും ദ്രാവകവും റോക്കറ്റ് പോലെ ദൂരേക്ക് ചിതറുന്നു.

പൊട്ടാസ് വെള്ളരിയുടെ ഈ പ്രത്യേകത അതിൻ്റെ വിത്തുവിതരണ രീതിയാണ്. ഈ സസ്യം സാധാരണയായി വരണ്ട പ്രദേശങ്ങളിലാണ് വളരുന്നത്. അതിനാൽ, കാറ്റിലൂടെയോ മൃഗങ്ങളിലൂടെയോ വിത്തുവിതരണം നടക്കുക ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഈ സസ്യം ഇത്തരം ഒരു പ്രത്യേക രീതി വികസിപ്പിച്ചെടുത്തത്.

പൊട്ടാസ് വെള്ളരിയുടെ ഈ അത്ഭുത പ്രതിഭാസം പ്രകൃതിയിലെ വൈവിധ്യത്തിൻ്റെയും അതിജീവനത്തിൻ്റെയും ഒരു ഉദാഹരണമാണ്. ഈ സസ്യം അതിൻ്റെ ചുറ്റുപാടുകൾക്ക് അനുയോജ്യമായ രീതിയിൽ സ്വയം രൂപപ്പെടുത്തിയിരിക്കുന്നു.


(കടപ്പാട്)

28 ജൂൺ 2025

തിരുവാതിര ഞാറ്റുവേല 🌾🌵

 തിരുവാതിര ഞാറ്റുവേല


2025-ലെ തിരുവാതിര ഞാറ്റുവേല ജൂൺ 22 ഞായർ രാവിലെ 6.21 ന്  ആരംഭിച്ചിരിക്കുകയാണ്. സൂര്യൻ്റെ പ്രദക്ഷിണത്തെ ആധാരമാക്കി, ഒരു വർഷത്തെ പതിമൂന്നര ദിവസം വീതമുള്ള 27 ഞാറ്റുവേലകളായി തിരിച്ചുകൊണ്ടാണ് ഞാറ്റുവേല കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലണ്ടർ ഫോർമാറ്റിലേക്ക് വരുമ്പോൾ 14 ദിവസമായി കണക്കാക്കപ്പെടുന്നു. ഞാറ്റുവേലകളിൽ  തിരുവാതിര ഞാറ്റുവേല ഏകദേശം 15 ദിവസത്തോളം നീണ്ടുനിൽക്കുന്നു.2025 ജൂലൈ 6 ഞായറായാഴ്ച വൈകിട്ട് 5.50  ന്  തിരുവാതിര ഞാറ്റുവേല പടിയിറങ്ങും.


    അശ്വതി മുതൽ രേവതിവരെയുള്ള  27 നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. മേടം 1 വിഷു മുതൽ ആണ് ഞാറ്റുവേലകൾ ആരംഭിക്കുന്നത്. സൂര്യൻ്റെ പ്രദക്ഷിണത്തെ ആധാരമാക്കിയുള്ള സൗര കലണ്ടർ, അല്ലെങ്കിൽ സോളാർ കലണ്ടർ അല്ലെങ്കിൽ കാർഷിക കലണ്ടറാണ് ഞാറ്റുവേല കലണ്ടർ. സൂര്യന് അഭിമുഖമായി ഏത് നക്ഷത്രമാണ് വരുന്നത് ആ നക്ഷത്രത്തിൻ്റെ പേരിലാണ് ആ ഞാറ്റുവേല അറിയപ്പെടുന്നത്. ഞാറ്റുവേലകൾ പലതുണ്ടെങ്കിലും, കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തിരുവാതിര ഞാറ്റുവേല. തിരുവാതിര ഞാറ്റുവേല മിഥുന മാസത്തിലാണ് വരുന്നത് . കേരളത്തിൽ മഴയും വെയ്ലും തുല്യമായി ലഭിക്കുന്ന മാസമാണ് മിഥുനം. ആയതിനാൽ മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേല മഴയ്ക്ക് ജന്മം തരുന്ന ഞാറ്റുവേലയായി കരുതപ്പെടുന്നു.


      തിരുവാതിര ഞാറ്റുവേലയുടെ  സമയത്താണ് കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ഏറ്റവും സജീവമാകുന്നത്. "തിരുവാതിരയിൽ തിരിമുറിയാതെ മഴ" എന്നൊരു ചൊല്ലുണ്ട്, അതായത് ഈ ഞാറ്റുവേലയിൽ ഇടതടവില്ലാതെ മഴ ലഭിക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം. തിരുവാതിത ഞാറ്റുവേലക്കാലത്ത് 101 മഴയും 101 വെയിലും ലഭിക്കുമെന്നാണ് കാർഷിക സങ്കൽപ്പം. 


       വെയിലും മഴയും ഒരുമിച്ചു വന്നാൽ കുഞ്ഞിക്കുറുക്കൻ്റെ കല്യാണം എന്ന് നമ്മൾ കുട്ടിക്കാലത്ത് പാടിയ പാട്ട് മനസിൽ ഓർമ്മ വരുകയാണ്. ഈ പാട്ടും പാടി തിരിമുറിയാതെ പെയ്യുന്ന മഴ നനയുന്ന നമ്മുടെ കുട്ടിക്കാലം ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ്. ഈ മഴയും ഒപ്പം ലഭിക്കുന്ന വെയിലും കാർഷിക വിളകൾക്ക്, പ്രത്യേകിച്ച് ഫലവൃക്ഷത്തൈകൾക്കും കുരുമുളകിനും വളരെ അനുയോജ്യമാണ്. ഈ സമയത്ത് നടുന്നതെല്ലാം നന്നായി വളരുമെന്ന് കർഷകർ വിശ്വസിക്കുന്നു. കുരുമുളക് തിരിയിടുന്ന സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഒടിച്ചു കുത്തി മുളപ്പിക്കുന്ന ( തണ്ടു മുറിച്ചുനടുന്ന) ഏതൊരു വിളയും നടാൻ അനുയോജ്യമായ സമയമാണിത്. തിരുവാതിര ഞാറ്റുവേലകാലത്ത് വിരൽ ഒടിച്ചു കുത്തിയാൽപ്പോലും മുളപൊട്ടും എന്നാണ് പഴമക്കാർ പറയുന്നത്.

കുരുമുളക് കൃഷിക്ക് ഏറ്റവും യോജിച്ച സമയമാണിത്.കുറ്റിക്കുരുമുളക് വള്ളി ഗ്രോബാഗിൽ നടുന്നവർക്കൊക്കെ നല്ല സമയം'

കോഴിക്കോട് സാമൂതിരിയോട് പോർച്ചുഗീസുകാർ , പോർച്ചുഗല്ലിൻ്റെ തലസ്ഥാനമായ ലിസ്ബണിൽ കൃഷിചെയ്യുവാനായി കുരുമുള്ളക് വള്ളികൾ ആവശ്യപ്പെട്ടു. സാമൂതിരി വള്ളികൾ കൊടുക്കാം എന്ന് ഉറപ്പും നൽകി. സാമൂതിരിയുടെ സദസിലെ മന്ത്രിയായായിരുന്ന മാങ്ങാട്ടച്ചൻ സാമൂതിരിയോട് ചോദിച്ചു , പ്രഭു കേരളത്തിന് വിദേശനാണ്യം നേടിത്തരുന്ന കുരുമുളക് പറങ്കികൾ അവരുടെ നാട്ടിൽ കൃഷി ചെയ്ത് ഉൽപ്പാദിപ്പിച്ചാൽ നമ്മുടെ വ്യവസായം തകരില്ലേ. സാമുതിരി മാങ്ങാട്ടച്ചനോട്  പറഞ്ഞ മറുപടി ഇങ്ങനെയാണ്. പറങ്കികൾക്ക് കേരളത്തിൽ നിന്നും കപ്പൽ വഴി കുരുമുളക് വള്ളികളേ കൊണ്ടുപോകുവാൻ കഴിയു.കേരളത്തിൻ്റെ സവിശേഷമായ തിരുവാതിര ഞാറ്റുവേലയെ കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്ന്. കുരുമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഞാറ്റുവേലയാണ് തിരുവാതിര ഞാറ്റുവേലയെന്നാണ് സാമൂതിരി നൽകുന്ന സന്ദേശം..…....................


                 ഈ ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഈ ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും.ഞാറ്റുവേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പണ്ട് നമ്മുടെ കൃഷിരീതികള്‍. ഒരു വര്‍ഷത്തെ പതിമൂന്നര ദിവസം വീതമുള്ള ഇരുപത്തിയേഴ് ഭാഗമാക്കിയാണ് ഞാറ്റുവേല  കണക്കാക്കുന്നത്. നക്ഷത്രങ്ങളുടെ പേരിട്ട് ഇവയെ വിളിക്കുകയും ചെയ്തു. സൂര്യന്റെ പ്രദക്ഷിണവഴി ആധാരമാക്കിയുള്ള ഈ ഓരോ ഞാറ്റുവേലയിലും പറ്റിയ കൃഷിപ്രവൃത്തികള്‍ നമ്മുടെ പൂര്‍വികര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ഇവയില്‍ മുറിച്ചുനടേണ്ട ചെടികള്‍ക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളിച്ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങള്‍ക്കും പൊതുവേ ഗുണകരമായ ഈ ഞാറ്റുവേല.


പഴയകാലത്ത് കാരണവന്മാര്‍ തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിവസം മുതല്‍ മഴവെള്ളം മൺകലങ്ങളിൽ ശേഖരിച്ചു ദിവസവും അതിരാവിലെ ഓരോ ഗ്ലാസ് വെള്ളം കുടിക്കുമായിരുന്നു. തിരുവാതിര ഞാറ്റുവേല കാലത്തിനിടയില്‍ പതിനാലു ദിവസത്തിനുള്ളില്‍ ഒരു ദിവസം അമൃത് മഴ പെയ്യുമെന്നാണ് വിശ്വാസം. ഏത് ദിവസമായിരിക്കുമെന്ന് നിശ്ചയമില്ലാത്തതിനാല്‍ പതിനാലു ദിവസം മഴവെള്ളം ശേഖരിച്ചു കുടിച്ചുപോന്നിരുന്നു. സൂര്യന്റെ പ്രദക്ഷിണ വഴി ആധാരമാക്കിയുള്ള ഈ ഓരോ ഞാറ്റുവേലയിലും പറ്റിയ കൃഷി പ്രവൃത്തികള്‍ നമ്മുടെ പൂര്‍വികര്‍ ജീവിത ചക്രമാക്കിയിരുന്നു.

🌾🌾🌾🌾🌾

26 ജൂൺ 2025

വാഴകൃഷി 🌱

വാഴകൃഷി 

നീർവാഴ്ചയും ഊന്നിടലും കുമ്മായവും; മഴയെത്തുമ്പോൾ വാഴ കർഷകർ അറിയണം ഈ കാര്യങ്ങൾ.

രണ്ടു കാലയളവുകളിലാണ് പ്രധാനമായും കേരളത്തിലെ വാഴകൃഷി. ഫെബ്രുവരി - മാർച്ച് മുതൽ ഡിസംബർ - ജനുവരി വരെ നീണ്ടുനിൽക്കുന്ന വേനൽ വാഴ/ കുംഭവാഴ കൃഷിയും ഒക്ടോബർ - നവംബർ മാസങ്ങളിൽ ആരംഭിച്ച് ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ വിളവെടുപ്പ് നടത്തുന്ന ഓണവാഴ കൃഷിയും. നടുന്നത് മുതൽ വിളവെടുപ്പ് വരെ ശരാശരി പത്ത് മുതൽ പന്ത്രണ്ട് മാസം വേണ്ടിവരുന്ന വാഴ കൃഷി സ്വാഭാവികമായും മഴക്കാലത്തിലൂടെ കടന്നുപോകുക അനിവാര്യമാണ്. കാലവർഷം, വേനൽ വാഴയുടെ പ്രധാന വളർച്ചാ കാലയളവിനെ പൊതുവിൽ സ്വാധീനിക്കുമ്പോൾ ഓണവാഴ കൃഷിയെ അത് സ്വാധീനിക്കുന്നത് കുലവരുന്നതിന് തൊട്ടുമുൻപോ കുലവന്നതിന് ശേഷമോ ഉള്ള കാലയളവിലാണ്. അതുകൊണ്ട് തന്നെ വാഴ കൃഷിയിലെ മഴക്കാല പരിചരണമുറകൾ കൃഷി കാലയളവിനെയും വളർച്ചാഘട്ടത്തിനെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്തായിരുന്നാലും ഏത് കാലയളവിൽ പിന്തുടരുന്ന വാഴക്കൃഷിയുടെ വിജയത്തിനും മഴക്കാല പരിചരണം അത്യന്താപേക്ഷിതമാണ്.


മഴക്കാല ആരംഭത്തിൽ നേന്ത്രവാഴ കർഷകർ അനുവർത്തിക്കേണ്ട പരിപാലന മുറകൾ......


മണ്ണിൽ നീർവാഴ്ച – മണ്ണിലെ അമിതമായ ജലാംശം വാഴയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും. അതിനാൽ 2-3 വരികൾ കൂടുമ്പോൾ ചാലുകീറി വെള്ളം വാർന്നു പോകാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്. തോട്ടത്തിൽ വെള്ളം കെട്ടിനിക്കുന്നത് വേരുകൾ നശിക്കുന്നതിനും അഴുകൽ രോഗം ഉണ്ടാകാനും കാരണമാകും.


രാസവള പ്രയോഗത്തിനു മുമ്പ് കുമ്മായം - മഴക്കാലം ആരംഭിക്കുമ്പോൾ 200-300 ഗ്രാം കുമ്മായം മണ്ണിൽ ചേർത്ത് രണ്ട് ആഴ്ച കഴിഞ്ഞ് മാത്രം രാസവളം ചേർക്കുക. കുമ്മായം ചേർക്കുന്നത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതിനും രാസവളത്തിലെ മൂലകങ്ങൾ കാര്യക്ഷമമായി വലിച്ചെടുക്കുന്നതിനും സഹായിക്കും. തന്മൂലം വാഴയുടെ ആരോഗ്യം മെച്ചപ്പെടുകയും രോഗകീടബാധ കുറയുകയും ചെയ്യും.

ചെത്തി കൂട്ടലും ഊന്നിടലും - വർഷകാലാരംഭത്തിൽ വാഴ ചെത്തി കൂട്ടുകയും ഊന്നിട്ട് ബലപ്പെടുത്തുകയും വേണം. കാറ്റാടിക്കഴ ഉപയോഗിച്ച് താങ്ങു കൊടുക്കുന്നതാണ് പൊതുവെ കർഷകർ ചെയ്യുന്നത്. ഇതിനു പകരം കേരവള്ളി ഉപയോഗിച്ച് വാഴയെ നെടുകെയും കുറുകെയും വലിച്ചു കെട്ടി ബലപ്പെടുത്താവുന്നതാണ്. ഇത് കാറ്റാടിക്കഴയെ അപേക്ഷിച്ച് ചെലവു കുറഞ്ഞ മാർഗ്ഗമാണെന്ന പ്രത്യേകത കൂടിയുണ്ട്.


കന്നു നശീകരണം - കന്നുകൾ യഥാസമയം നശിപ്പിക്കുന്നത് നല്ല തൂക്കമുള്ള കുലകൾ ഉണ്ടാകുവാൻ അത്യാവശ്യമാണ്. കുലച്ചതിനുശേഷം ഒന്നോ രണ്ടോ കന്നുകൾ മാത്രം നിർത്തുക. ആരോഗ്യമുള്ള കന്നുകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. കൂടുതൽ കന്നുകൾ വളരാൻ അനുവദിച്ചാൽ കുലയുടെ തൂക്കം കുറയുന്നതിനു പുറമെ തോട്ടത്തിൽ ഈർപ്പം വർധിക്കുന്നതുകൊണ്ട് രോഗകീടബാധ അധികരിക്കാനും ഇടയാകുന്നു.

രോഗനിയന്ത്രണം - മഴക്കാലം കുമിൾ രോഗങ്ങളുടെ കാലമാണ്. യുമൂസേ ഇലപുള്ളി (സിഗട്ടോക്ക) ആണ് നേന്ത്രവാഴയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗം. രോഗബാധിത വാഴയിൽ നിന്ന് അണുക്കൾ വായുവിലൂടെ ചുറ്റുമുള്ള വാഴകളിലേയ്ക്ക് വ്യാപിക്കുമെന്നുള്ളതുകൊണ്ട് രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കുകയും തോട്ടം വൃത്തിയായി സൂക്ഷിക്കുകയും വേണം. സ്യൂഡോമോണാസ് ഫ്ലൂറസൻസ്, 20 ഗ്രാം ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ഇലകളിൽ തളിക്കുന്നത് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കും. രോഗത്തിന്റെ തുടക്കത്തിൽ പത്തിരട്ടി നേർപ്പിച്ച ഗോമൂത്രം, പെട്രോളിയം അധിഷ്ടിത ധാതു എണ്ണ (10 മില്ലി. ഒരു ലിറ്റർ) എന്നിവയിലേതെങ്കിലും തളിക്കുന്നത് ഫലപ്രദമാണ്. രോഗം അധികരിച്ചാൽ അന്തർ വ്യാപനശേഷിയുള്ള രാസകുമിൾ നാശിനികളായ പ്രൊപികൊണസോൾ (1 മില്ലി. ഒരു ലിറ്റർ), ടെബുകൊണാമ്പോൾ + ട്രൈഫ്ളോക്സിസ്ട്രോബിൻ (1.5 ഗ്രാം ഒരു ലിറ്റർ) എന്നിവയും സ്പർശക സ്വഭാവമുള്ള കുമിൾനാശിനികളായ ബോർഡോ മിശ്രിതം/മാങ്കോസെബ് എന്നിവയും മാറി മാറി 2-3 ആഴ്ച ഇടവിട്ട് തളിക്കുക. താഴ്ന്ന പ്രദേശങ്ങളിലും മണ്ണിൽ ഈർപ്പം കൂടുതലാകുമ്പോഴും നേന്ത്രവാഴയ്ക്ക് ഉണ്ടാകുന്ന ഒരു പ്രധാന രോഗമാണ് മാണം അഴുകൽ.

മണ്ണിൽ ജീവിക്കുന്ന എർവീനിയ എന്ന ബാക്റ്റീരിയ മൂലമാണ് ഇതുണ്ടാകുന്നത്. ബ്ലീച്ചിംങ്ങ് പൗഡർ കിഴികെട്ടി ഇടച്ചാലുകളിൽ ഇടുക, ആറ് ഗ്രാം ബ്ലീച്ചിങ്ങ് പൗഡർ ഒരു ലിറ്റർ വെള്ളം എന്ന തോതിൽ കലക്കി 2-3 ലിറ്റർ വീതം വാഴ തടത്തിൽ ഒഴിക്കുക. മൂന്ന് ആഴ്ച കഴിഞ്ഞ് ഇത് ആവർത്തിക്കുക. രോഗ തീവ്രത കൂടുതലാണെങ്കിൽ സ്ട്രെപ്റ്റോസൈക്ലിൻ ആന്റിബയോട്ടിക്ക് മൂന്നു ഗ്രാം + കോപ്പർ ഓക്സിക്ലോറൈഡ് 30 ഗ്രാം 10 ലിറ്റർ വെള്ളം ചേർത്ത് 2 – 3 ലിറ്റർ വീതം മണ്ണിൽ ഒഴിക്കുക. അത്യാവശ്യഘട്ടങ്ങളിൽ ആവർത്തിക്കുക. രണ്ട് വർഷമായി നേന്ത്രക്കായയുടെ വിപണിമൂല്യം കുറയ്ക്കാൻ ഇടയാക്കിയ ഒരു രോഗമാണ് കുഴിപ്പുള്ളി അല്ലെങ്കിൽ പിറ്റിങ്ങ് രോഗം. ഇത് ഒരു കുമിൾ രോഗമാണ്. നെല്ലിന്റെ കുലവാട്ടം ഉണ്ടാക്കുന്ന പൈറിക്കുലേറിയ എന്ന കുമിളാണ് രോഗഹേതു. രോഗാണു വായുവിലൂടെയാണ് പരക്കുന്നത്. കുല പൊതിയുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മാർഗ്ഗം. തോട്ടം വൃത്തിയായി സൂക്ഷിക്കേണ്ടത് രോഗാണുക്കളെ തടയാൻ സഹായിക്കും. ഈ രോഗം സ്ഥിരമായി കാണുന്ന സ്ഥലങ്ങളിൽ ഇലപ്പുള്ളിയ്ക്ക് തളിക്കുന്ന ഏതെങ്കിലും കുമിൽനാശിനി കുലയിലും തളിച്ച് കുല പൊതിയുക. ഉണങ്ങിയ വാഴയില ഉപയോഗിച്ച് കുല പൊതിയരുത്.

കീടനിയന്ത്രണം- മഴക്കാലാരംഭത്തിൽ വാഴയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ പിണ്ടി പുഴുവും ഇല തീനി പുഴുക്കളുമാണ്. പിണ്ടിപ്പുഴുവിന്റെ ആക്രമണം മൂലം വാഴയുടെ ബലം നഷ്ടപ്പെടുകയും വാഴ ഒടിയുകയും കർഷകർക്ക് കനത്ത നഷ്ടം ഉണ്ടാകുകയും ചെയ്യും. ബ്യൂവേറിയ ബാസിയാന എന്ന മിത്ര കുമിൾ (20 ഗ്രാം ഒരു ലിറ്റർ ലായിനി) ഇലകവിളുകളിലും വാഴ പിണ്ടിയിലും തളിച്ചു കൊടുക്കുക, വാഴപ്പിണ്ടി കെണിയിൽ 20 ഗ്രാം വീതം നിക്ഷേപിക്കുക, മിത്ര നിമാവിര അടങ്ങിയ കഡാവറുകൾ വാഴ നട്ട് 5, 6, 7 മാസങ്ങളിൽ ഏറ്റവും പുറമെയുള്ള 2 ഇലക്കവിളുകൾ ഒഴികെ മറ്റു കവിളകളിൽ ഒന്നുവീതം ഇട്ടു കൊടുക്കുക എന്നീ ജൈവമാർഗ്ഗങ്ങൾ പിണ്ടി പുഴുവിനെ നിയന്ത്രിക്കും. ആക്രമണം രൂക്ഷമാണെങ്കിൽ ഫിപ്രോണിൽ 5% വരെ (3 മില്ലി/ലിറ്റർ) അല്ലെങ്കിൽ ക്ലോർപൈറിഫോസ് (2.5 മില്ലി/ലിറ്റർ) പിണ്ടിയിൽ തളിച്ചുകൊടുക്കുകയോ തടത്തിൽ പ്രയോഗിക്കുകയോ ചെയ്യാം. ഇല തീനി പുഴുക്കൾ വാഴയില തിന്നു നശിപ്പിക്കുകയും തന്മൂലം കുല ചെറുതാക്കുകയും ചെയ്യും. ഇതിനെ നിയന്ത്രിക്കാനായി ബിവേറിയ ബാസ്സിയാന (20ഗ്രാം/ലിറ്റർ), എസ്.എൽ.എൻ.പി.വി (1 മില്ലി/ലിറ്റർ), ബാസില്ലസ് തുറിജെൻസിസ് മിത്ര ബാക്ടീരിയ (3 മില്ലി/ലിറ്റർ)എന്നിവയിലേതെങ്കിലും ഇലകളിലും ഇല കവിളുകളിലും തളിച്ചുകൊടുക്കാം. അത്യാവശ്യഘട്ടങ്ങളിൽ ക്ലോറാൻട്രാൻനീലിപ്രോൾ (3 മില്ലി/10 ലിറ്റർ) എന്ന കീടനാശിനി തളിച്ചുകൊടുക്കുക.

പട്ട ഇടിച്ചിലും പോളചീയലും- വർഷകാലാരംഭത്തിൽ നേന്ത്രവാഴയിൽ കാണുന്ന പ്രശ്നമാണ് പട്ട ഇടിച്ചിലും പോള ചീയലും. ഇത് രോഗമല്ല. മൂലകങ്ങളുടെ അസന്തുലിതാവസ്ഥ മൂലമാണ് ഇത് ഉണ്ടാകുന്നത്. ഇതിനെ നിയന്ത്രിക്കാൻ 200 – 300 ഗ്രാം കുമ്മായം മണ്ണിൽ ചേർക്കുക. പൊട്ടാസ്യം സൾഫേറ്റ് 5 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ ഇലയിൽ തളിക്കുക. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ എന്ന തോതിൽ പിണ്ടിയിൽ തളിക്കുക എന്നിവ അനുവർത്തിക്കേണ്ടതാണ്.

12 മേയ് 2025

കുറുംതൊട്ടി 🌱

കുറുംതൊട്ടി 🌱


സിദ (Rhombifolia) റോംബസ്-ഇലകളുള്ള സിദ, പാഡീസ് ലൂസേൺ, ജെല്ലി ഇല,  ക്വീൻസ്‌ലാൻഡ്-ഹെമ്പ്,  ഇന്ത്യൻ ഹെംപ്, ആരോ ലീഫ് എന്നെല്ലാം അറിയപ്പെടുന്നു.


ആയുർവേദ വൈദ്യത്തിൽ ഇത് ഉപയോഗിക്കുന്നു, അവിടെ ഇത് കുറുംതൊട്ടി എന്നറിയപ്പെടുന്നു.

വാത രോഗത്തിനുളള മിക്കവാറും മരുന്നുകളാണ്, ആയുർവേദ മരുന്നുകളിലെ പ്രധാനപ്പെട്ട ഒരു ചേരുവ കുറുന്തോട്ടി.

ഇത് കഴുകി വൃത്തിയാക്കി വേരും ഇലകളും അരച്ചോ ചതച്ചോ നീരെടുക്കും ദിവസവും 30 മില്ലിമീറ്റർ കുടിയ്ക്കുന്നത് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് സന്ധികളിലെയും തിണർപ്പും വേദനയുമെല്ലാം മാറ്റാൻ ഇത് ഏറെയാണ് നല്ലതാണ്.

മുടിയ്ക്ക് ഏറെ നല്ലതാണ് കുറുന്തോട്ടി. ഇത് താളിയാക്കി ഉപയോഗിക്കുന്ന രീതി പരമ്ബരാഗതമാണ്.

മുടിയ്ക്കു കറുപ്പും തിളക്കവും നൽകാനും മുടി നല്ലപോലെ വളരാനും ഇത് സഹായിക്കും.

ഇതിനു പുറമെ തല തണുക്കാനും ഏറെ നല്ലതാണ് കുറുന്തോട്ടി അരച്ചു തലയിൽ പുരട്ടുന്നത്.

ഇതിൻ്റെ ഇലകൾ മാത്രമോ അല്ലെങ്കിൽ ഒരുമിച്ചെടുത്തോ വെള്ളം ചേർത്തത് അരച്ച് താളിയാക്കി ഉപയോഗിക്കാം.

ഡയറിറ്റിക് ഗുണമുളള ഒന്നാണിത്. 

ഇതു കൊണ്ടു തന്നെ വയറിളക്കം പോലുള്ള രോഗങ്ങൾക്ക് അത്യുത്തമവുമാണ്. 

ഇത് നീരെടുത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. 

ഇലയുടെ നീരാണ് കുടിക്കേണ്ടത്. 

ദഹനേന്ദ്രിയത്തിൻ്റെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. 

പനി മാറാനുള്ള നല്ലൊരു മരുന്നാണിത്. 

ഇത് സമൂലം ചതച്ചു പിഴിഞ്ഞ് ഈ നീരു കുടിയ്ക്കുന്നത് പണിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. 

തികച്ചും ദോഷം വരുത്താത്ത വഴിയെന്നു വേണം, പറയാൻ.

നാഡീസംബന്ധമായ ആരോഗ്യത്തിനും കുറുന്തോട്ടി അത്യുത്തമമാണ്. 

ഇത് മൈഗ്രേൻ, തലവേദന പോലുളള രോഗങ്ങളിൽ നിന്നും മോചനം നൽകുന്നു. 

അനാർജിക് ഗുണമുളള ഒന്നാണിത്.

ഇതിൻ്റെ വേരു ചവയ്ക്കുന്നത് പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

സ്ത്രീകളെ ബാധിയ്ക്കുന്ന അസ്ഥിസ്രാവം അഥവാ വെള്ളപോക്കിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കുറുന്തോട്ടി. 

കുറുന്തോട്ടി കഷായം 75 മില്ലി വീതം ദിവസവും കഴിച്ചാൽ അസ്ഥിസ്രാവം കുറയും. 

സ്ത്രീകൾക്ക് പ്രസവസമയത്തു സഹായിക്കുന്ന ഒന്ന് കൂടിയാണിത്. 

പരമ്പരാഗത രീതിയിൽ പ്രസവം സുഖകരമാകാൻ സഹായിക്കാറുളള ഒന്ന്.

നല്ലൊരു വേദന സംഹാരി കൂടിയാണ് കുറുന്തോട്ടി. 

തലവേദനയ്ക്ക് കുറുന്തോട്ടി വേർ വെള്ളത്തിൽഇട്ടു തിളപ്പിച്ച് ധാര കോരുന്നത് നല്ലതാണ്. 

ഇത് കാലു വേദനയ്ക്കും കാലിനുണ്ടാകുന്ന പുകച്ചിലുമെല്ലാം ഗുണം നൽകുന്ന ഒന്നു കൂടിയാണ്. 

ഇതിൻ്റെ വേരു ചവയ്ക്കുന്നത് പല്ലുവേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ഹൃദയാരോഗ്യത്തിന് ഉത്തമമായ നാട്ടുവൈദ്യമാണ് കുറുന്തോട്ടി. 

ഇതു സമൂലം തിളപ്പിച്ചു കുടിയ്ക്കുന്നതു ഗുണം നൽകും. 

ഹൃദയ പ്രശ്‌നങ്ങൾ അകറ്റി നിർത്താൻ ഉപയോഗിക്കുന്നത് ഒന്നു കൂടിയാണ്.

നാഡികളുടെ ആരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ഇത്. 

പരിഹരിയ്ക്കാൻ സഹായിക്കുന്ന ഒന്ന്. 

തലച്ചോറിൻ്റെ പ്രവർത്തനത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണിത്. 

പ്രായമാകുമ്ബോൾ ഉണ്ടാകുന്ന ഓർമ്മക്കുറവു പോലുളള പ്രശ്‌നങ്ങൾക്ക് ഏറെ നല്ലതാണ്.

ഇതിൻ്റെ ഇലകൾക്ക് ആൻ്റിഇൻഫ്ലമേറ്ററി ഗുണമുണ്ട്. 

ഇതിൻ്റെ നീരു കുടിയ്ക്കുന്നത് ദഹനത്തിനു സഹായിക്കുന്ന ഒന്നു കൂടിയാണ്. 

ഇത് കുടലിൻ്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. 

വിര ശല്യത്തിനും അൽസർ പ്രശ്‌നങ്ങൾക്കും ഏറെ മികച്ച ഒന്നാണിത്.

ടിബിയ്ക്കുള്ള നല്ലൊരു മരുന്ന് കൂടിയാണ് കുറുന്തോട്ടി. 

ഇതിൻ്റെ വേർ ഉണക്കിപ്പൊടിച്ച് തേനും നെയ്യും ചേർത്തു കഴിച്ചാൽ ക്ഷയത്തിൽ നിന്നും രക്ഷ നേടാം. 

ചുമയ്ക്കുളള നല്ലൊരു പ്രതിവിധി കൂടിയാണ് കുറുന്തോട്ടിയുടെ കഷായം. 

ഇത്രയേറെ ഗുണങ്ങളുള്ള ഈ അത്ഭുത സസ്യത്തിന് നമ്മുടെ പൂന്തോട്ടത്തിലും ഒരിടം കൊടുക്കാം.


⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

05 മാർച്ച് 2025

കൊക്കോ ഡി മർ 🌴

സ്ത്രീയുടെ അരക്കെട്ടിന്റെ രൂപം;

ഇന്ത്യൻ തീരത്തടിഞ്ഞ ‘അത്ഭുത’ വിത്ത് 🥥


നൂറ്റാണ്ടുകളോളം ഇന്ത്യൻ മഹാസമുദ്രത്തിലെ തിരമാലകൾ ചില തീരങ്ങളിലേക്ക് ഒരു വിചിത്രമായ നിധിയെത്തിച്ചു.

സ്ത്രീയുടെ അരക്കെട്ടിന്റെ രൂപമുള്ള, ഒരു മനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുള്ള ഒരു വിത്ത്.

ഇതെവിടെ നിന്നാണ് വരുന്നത്? ആർക്കും അറിയില്ലായിരുന്നു. കടലിന്റെ ആഴങ്ങളിൽ, തിരമാലകൾക്കു താഴെയുള്ള ഏതോ നിഗൂഢ വനത്തിൽ വളരുന്ന മരത്തിന്റെ ഫലങ്ങളാണിവ എന്ന് മനുഷ്യർ വിശ്വസിച്ചു.

രാജാക്കന്മാർ ഈ വിത്തുകൾക്ക് പൊന്നുംവില കൽപ്പിച്ചു. ഇതിന് അത്ഭുതസിദ്ധികളുണ്ടെന്ന് അവർ ഉറച്ചുവിശ്വസിച്ചു.

കടൽത്തമ്പുരാന്റെ സമ്മാനമെന്ന് കരുതിയ ഈ വിത്തിന്റെ, കൊക്കോ ഡി മറിന്റെ യഥാർഥ കഥ എന്താണ്?



കൊക്കോ ഡി മർ അഥവാ കടലിലെ തേങ്ങ എന്നറിയപ്പെട്ട ഈ വിത്തിനെ ചുറ്റിപ്പറ്റി എണ്ണമറ്റ കഥകളാണ് മെനയപ്പെട്ടത്. 

മാലിദ്വീപിലെയും ഇന്ത്യയിലെയും ശ്രീലങ്കയിലെയും. 

തീരങ്ങളിൽ ഇവ അടിഞ്ഞപ്പോൾ, ഇതിന്റെ ഉറവിടം ഒരു കടലിനടിയിലെ സസ്യലോകമാണെന്ന് പലരും ഉറപ്പിച്ചു. 

ഈ വിത്ത് കൈവശം വെക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും രോഗങ്ങളെ അകറ്റുമെന്നും ഏത് മാരകവിഷത്തെയും നിർവീര്യമാക്കുമെന്നും വരെ ആളുകൾ വിശ്വസിച്ചു.


അതിന്റെ അസാധാരണമായ രൂപം കാരണം അതിനെ പ്രത്യുൽപാദനക്ഷമതയുടെ പ്രതീകമായി ലോകം കണ്ടു. 

യൂറോപ്പിലെ പ്രഭുക്കന്മാരും ചക്രവർത്തിമാരും ഈ അത്ഭുത വിത്ത് സ്വന്തമാക്കാൻ വൻ സമ്പത്ത് വാഗ്ദാനം ചെയ്തു. 

ഒരു വിത്തിന് പകരമായി ഒരു കോട്ട തന്നെ നൽകാൻ ആളുകൾ തയ്യാറായിരുന്ന ഒരു കാലമുണ്ടായിരുന്നു. 

എന്നാൽ 1768-ൽ ആ വലിയ രഹസ്യത്തിന്റെ ചുരുളഴിഞ്ഞു. 

ഫ്രഞ്ച് പര്യവേക്ഷകനായ മാർക്ക്-ജോസഫ് മാരിയോൺ ഡു ഫസ്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ സെയ്ഷെൽസ് ദ്വീപസമൂഹത്തിൽപ്പെട്ട പ്രസ്ലിൻ (Praslin), ക്യൂറിയസ് (Curieuse) എന്നീ രണ്ട് കൊച്ചു ദ്വീപുകളിൽ ഈ വിത്തുകളുടെ യഥാർത്ഥ ഉറവിടം കണ്ടെത്തി.


അത് കടലിനടിയിലെ ഒരു മരമായിരുന്നില്ല, മറിച്ച് കരയിൽ ആകാശത്തേക്ക് തലയുയർത്തി നിൽക്കുന്ന ഒരു ഭീമാകാരൻ പനയായിരുന്നു. 

ലൊഡോയ്സിയ മാൽഡിവിക (Lodoicea maldivica) എന്നായിരുന്നു ഗവേഷകർ ആ പനയ്ക്ക് നൽകിയ ശാസ്ത്രീയനാമം. 

അതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള കടലിനടിയിലെ വൃക്ഷം എന്ന ഐതിഹ്യം അവസാനിച്ചു.




ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതുമായ വിത്താണ് കൊക്കോ ഡി മറിന്റേത്. 

പൂർണവളർച്ചയെത്തിയ ഒന്നിന് 25 കിലോഗ്രാം വരെ ഭാരവും അര മീറ്ററോളം നീളവും ഉണ്ടാകാം. 

രണ്ട് തേങ്ങകൾ ചേർത്തു വച്ചതുപോലെയുള്ള സവിശേഷമായ രൂപമാണ് ഇതിന് ഇരട്ടത്തേങ്ങ എന്ന പേര് നേടിക്കൊടുത്തത്. 

ഈ പനകൾ പൂർണ്ണവളർച്ചയെത്താൻ പതിറ്റാണ്ടുകൾ എടുക്കും. 

ഒരു ഫലം പാകമാകാൻ മാത്രം ആറേഴു വർഷം വരെ വേണം. 

ആ ഫലത്തിനുള്ളിലെ വിത്ത് മുളയ്ക്കാൻ പിന്നേയും രണ്ട് വർഷത്തോളം കാത്തിരിക്കണം. 

അപ്പോൾ പിന്നെങ്ങനെയാണ് ഈ ഭീമൻ വിത്തുകൾ സെയ്ഷെൽസിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ ദൂരെയുള്ള തീരങ്ങളിൽ എത്തിയിരുന്നത്?



പൂർണവളർച്ചയെത്തിയ ഫലത്തിന് വെള്ളത്തിൽ മുങ്ങിപ്പോകുന്നത്ര ഭാരമുണ്ട്. 

എന്നാൽ കാലക്രമേണ ഫലത്തിന്റെ പുറംചട്ട അഴുകിപ്പോവുകയും വിത്തിന്റെ ഉള്ളം പൊള്ളയാവുകയും ചെയ്യുമ്പോൾ അത് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ തുടങ്ങും. 

പിന്നീട് സമുദ്രജലപ്രവാഹങ്ങൾ അതിനെ ദൂരതീരങ്ങളിലേക്ക് മാസങ്ങളോളം യാത്ര ചെയ്ത് എത്തിക്കുന്നു. 

ഇതായിരുന്നു നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ആ രഹസ്യത്തിന്റെ ശാസ്ത്രീയമായ ഉത്തരം.



ഇന്ന്, കൊക്കോ ഡി മർ സെയ്ഷെൽസിന്റെ ദേശീയ ചിഹ്‌നവും അതീവ സംരക്ഷിതവുമായ ഒരു സസ്യവുമാണ്. 

വംശനാശ ഭീഷണിയുടെ വക്കിലാണ് ഈ അത്ഭുത പനകൾ. 

ഐതിഹ്യവും ശാസ്ത്രവും ഒരുപോലെ കെട്ടുപിണഞ്ഞുകിടക്കുന്ന, ഭൂമിയിലെ ഏറ്റവും വലിയ വിത്തിന്റെ കഥ അവിശ്വസനീയമാണ്.



(ലേഖകൻ പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജ് ബോട്ടണി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ആണ്.)

🌴🌴🌴🌴🌴🌴🌴🌴

04 ജനുവരി 2025

സോമലത ☘️

സോമലത☘️



സോമലത (Sarcostemma acidum) ഭാരതീയ ഋഷിമാർ സോമലത ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. 

അമൃത് ഭക്ഷിക്കുന്ന സമയം ദേവൻമാരുടെ കയ്യിൽ നിന്നും വീണുപോയ അമൃതിൻ തുള്ളികൾ സോമലതയായി പരിണമിച്ചു എന്നാണ് ഐതിഹ്യം. 

സോമയാഗത്തിലും മറ്റു യാഗങ്ങളിലും സോമലത ഉപയോഗിച്ചുവരുന്നു.

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വള്ളിച്ചെടിയാണ് സോമലത.

48 തരം സോമലതകള്‍ ഉണ്ടെന്നാണ് പുരാണത്തില്‍ പറയുന്നതെന്ന് കഴിഞ്ഞ 20 വര്‍ഷത്തോളമായി യാഗങ്ങളില്‍ ഗവേഷണം നടത്തിവരുന്ന ഈ ചരിത്രകാരന്‍മ്മാർ പറയുന്നു. 

സോമലത എന്ന സസ്യത്തിൽ നിന്നും പ്രത്യേക ക്രിയകളിലുടെ അതിന്റെ നീരുറ്റിയെടുത്ത് നിർമ്മിക്കുന്ന പാനീയമാണ്‌ സോമം അഥവാ സോമരസം. 

അവെസ്തൻ ഭാഷയിൽ ഹോമം അഥവാ (ഹവോമ). 

യാഗങ്ങളിലും മറ്റും സമർപ്പിക്കപ്പെടുന്ന യാഗദ്രവ്യമാണിത്‌. 

ആദ്യകാല ഇന്തോ-ഇറാനിയന്മാർക്കും (ആര്യൻ), വൈദികകാല ജനങ്ങൾക്കും സൊറോസ്ട്രിയന്മാരുക്കും പിന്നീട് ഉണ്ടായ മഹത്തായ ഇറാനിയൻ ജനങ്ങൾക്കും വളരെ വിശിഷ്ടമായ ഒരു പദാർത്ഥമായിരുന്നുസോമം. 

വേദങ്ങളിലും‍ അവെസ്തയിലും സോമരസത്തെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്.

സോമരസം ഇന്ദ്രനും അംഗിരസ്സിനൂം സമർപ്പിച്ചാണ് മിക്ക യാഗങ്ങളൂം നടക്കുന്നത്. 

ഈ സോമരസം നുകർന്ന് ഉന്മേഷവാനായി ഇന്ദ്രൻ, വായു എന്നിവർ ഹീനന്മാർ അപഹരിച്ച തങ്ങളുടെ ഗോക്കളെ തിരിച്ചു തരണേ അഥവാ സമ്പദ് സമൃദ്ധി വരുത്തണേ എന്നാണ് ഋഗ്വേദത്തിൽ പറയുന്നത്. 

ഋക്‌വേദ പ്രകാരം യാഗങ്ങൾ നടത്തുന്നത് അതിനാണ്. 

സോമരസം കലർന്നാൽ വെള്ളം മധു പോലെ മത്തുളവാക്കും എന്ന് പറയുന്നു.

സോമലതയുടെ രസം യൗവനം നിലനിർത്താനും ആരോഗ്യം നിലനിർത്താനും നല്ലതാണ് എന്ന് പുരാണങ്ങളിൽ കാണുന്നു.

അത്ഭുത പ്രഭാവങ്ങളുള്ള ഒരു അപൂർവ സസ്യമാണ് സോമലത. 

കറുത്ത പക്ഷത്തിൽ ഇതിന് ഇലകൾ ഒന്നും ഉണ്ടാവില്ല. 

വെളുത്തപക്ഷത്തിൽ ദിവസവും ഒരില വീതം വിരിയും. 

 കറുത്തവാവു ദിവസം ഇലകൾ എല്ലാം പൊഴിഞ്ഞു പോകും.

യാഗങ്ങളിലും അതിരാത്രങ്ങൾക്കും സോമലത ഒഴിവാക്കാനാവില്ല. 

കേരളത്തിൽ നടക്കുന്ന യാഗങ്ങൾക്കും അതിരാത്രങ്ങൾക്കും സോമലത എത്തിച്ചു കൊടുക്കാനുള്ള അവകാശം കൊല്ലംകോട് രാജവംശത്തിനാണ്. 

അത് മുജ്ജാവൽ പർവതത്തിലെ യഥാർത്ഥ സോമലത ആണെന്ന് സാക്ഷ്യപ്പെടുത്തുന്നത്.

അതിനുശേഷമേ സോമലത യാഗവേദിയിൽ സ്വീകരിക്കയുള്ളു. 

അഫ്ഗാനിസ്ഥാനിലെ മുജ്ജാവൻ പർവതനിരകളിൽ മാത്രമേ യഥാർത്ഥ സോമലത ലഭിക്കുകയുള്ളു എന്ന് പറയപ്പെടുന്നു. 

തമിഴ്പട്ടരാണ് സോമലത പാനം ചെയ്താൽ സ്വർഗീയ അനുഭൂതികൾ ഉണ്ടാകും എന്ന് പറയപ്പെടുന്നു.

സ്വർഗലോകത്തിലെ ഗായകരാണ് ഗന്ധർവ്വമ്മാർ. 

അമരത്വമുള്ളവർ.

നിത്യയൗവ്വനവും സൗന്ദര്യവും നിലനിര്‍ത്താന്‍ ഗന്ധര്‍വ്വന്മാര്‍ സേവിച്ചിരുന്നത് സോമലതയുടെ രസമായിരുന്നത്രെ. 

ചെറുപ്പം കാത്തു സൂക്ഷിക്കുവാൻ സോമലതയുടെ രസം സേവിച്ചാൽ മതിയത്രേ.

ദേവന്മാര്‍ അമൃത് ഭക്ഷിക്കുമ്പോള്‍ അറിയാതെ നിലത്ത് വീണ തുള്ളികളാണ് സോമലതയായി പരിണമിച്ചതെന്നാണ് ഐതീഹ്യം.

ലതകള്‍ക്കിടയിലെ രാജകുമാരിയായി പരിഗണിച്ച് വരുന്ന സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു. 

സോമയാഗങ്ങളിലെ പ്രധാന പൂജാവസ്തുവായ സോമലത ഒന്നാന്തരം അണുനാശിനിയും ഉന്മേഷദായിനിയും ആണ്.

ചന്ദ്രന്റെ ഭൂമിയിലെ പ്രതിനിധിയായാണ് സോമലതയെ കാണുന്നത്.

സോമലത ദേവാംശം ഉള്ള ഒരു ഔഷധസസ്യമാണ്. 

പാലാഴിമഥനത്തിൽ നിന്ന് അമൃതകുംഭം പൊന്തിവന്ന സമയത്ത് അതിൽ നിന്ന് ഒരു തുള്ളി ഭൂമിയിൽ പതിച്ചു. 

അത് വളർന്ന ഒരു ചെടിയായി രൂപാന്തരപ്പെട്ടു. 

അപ്പൊ ത്രിമൂർത്തികൾ ആ ചെടിയെ അനുഗ്രഹിച്ചു. 

 നീ സർവ രോഗസംഹാരി ആവട്ടെ എന്ന്. 

ഇതാണ് സോമലത എന്ന് ഐതിഹ്യം. 

യാഗത്തിലും ഹോമത്തിലും മറ്റും സോമലതയിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയ പാനീയം {സോമരസം}, യജ്ഞാചാര്യന്മാർ പാനം ചെയ്യാറുണ്ട്. 

അഗ്നികുണ്ഡത്തിൽ ഹോമിക്കാറുമുണ്ട്.

സോമലത സമൂലം ഔഷധഗുണം ഉള്ളതാണ്.

ചെടി പറിച്ചു നടാന്‍ പറ്റിയ സമയം പൗര്‍ണ്ണമിയാണ്. 

സോമലത വെളുത്ത പക്ഷത്തില്‍ മാത്രമേ വളരുകയുള്ളൂ. 

ബാക്കിസമയം നിദ്രയിലായിരിക്കും.

അപ്പപ്പോൾ പിഴിഞ്ഞെടുത്ത സോമരസം സമം പശുവിൻ നെയ്യും ചേർത്ത് വിധിപ്രകാരം പാനം ചെയ്താൽ, കുടൽപ്പുണ്ണ് മാറിക്കിട്ടും.

വൃഷ്യവും, രസായനവും സോമലതയുടെ ഗുണങ്ങൾ ആകുന്നു. 

സോമലതയുടെ പൂവ് വെന്ത വെളിച്ചെണ്ണയിൽ പാകംചെയ്ത് പുറമേ പുരട്ടിയാൽ കുഷ്ഠരോഗത്തിന് ശമനം കിട്ടും.

സോമലത ഒന്നായി നടരുത് എന്നാണറിവ്. 

അതിന് ഭയമുണ്ടാകും.



കടപ്പാട് (ഹർഷൻ)


🪷🪷🪷🪷🪷🪷🪷🪷🪷🪷

01 ജനുവരി 2025

കൃഷിക്കാലം 🌴

കൃഷിക്കാലം 🌴

പച്ചക്കറി കൃഷി ചെയ്യുന്നവരെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം. കാലം തെറ്റി ചെയ്യുന്ന കൃഷിക്ക് ഉദ്ദേശിച്ച വിളവു കിട്ടാൻ സാധ്യതയില്ല.


ഏതൊക്കെ വിളകള് എപ്പോഴൊക്കെ കൃഷി ചെയ്യാം

പച്ചക്കറി വിള കാലം ഇനങ്ങള്

ഏറ്റവും നല്ല നടീല് സമയം


ചീര

എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക) അരുണ് (ചുവപ്പ്)

മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര്


കണ്ണാറ ലോക്കല് (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച) ജനുവരി – സെപ്റ്റംബര്


വെണ്ട

ഫെബ്രുവരി – മാര്ച്ച് , ജൂണ് – ജൂലൈ , ഒക്ടോബര് – നവംബര്

അര്ക്ക അനാമിക

ജൂണ് – ജൂലൈ


സല്കീര്ത്തി

മെയ് മദ്ധ്യം


പയർ 

വര്ഷം മുഴുവനും

വള്ളിപ്പയര് – ലോല , വൈജയന്തി , മാലിക , ശാരിക ആഗസ്റ്റ് – സെപ്റ്റബര് , ജൂണ് – ജൂലൈ


കുറ്റിപ്പയര് – കനകമണി , ഭാഗ്യലക്ഷ്മി മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര്


മണിപ്പയര് – കൃഷ്ണമണി , ശുഭ്ര ജനുവരി – ഫെബ്രുവരി , മാര്ച്ച് – ഏപ്രില്


തടപ്പയര് / കുഴിപ്പയര് – അനശ്വര മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര്


വഴുതന / കത്തിരി

ജനുവരി- ഫെബ്രുവരി, മെയ് – ജൂണ് ,സെപ്റ്റബര് – ഒക്ടോബര്

ഹരിത , ശ്വേത , നീലിമ മെയ് – ജൂണ് ,സെപ്റ്റബര് – ഒക്ടോബര്


തക്കാളി


ജനുവരി- മാര്ച്ച് , സെപ്റ്റബര് -ഡിസംബര്

ശക്തി , മുക്തി , അനഘ സെപ്റ്റബര് -ഡിസംബര്


6 മുളക് മെയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റബര് , ഡിസംബര് – ജനുവരി ഉജ്ജ്വല , മഞ്ജരി , ജ്വാലാമുഖി , അനുഗ്രഹ മെയ് – ജൂണ്


കാബേജ്

ആഗസ്റ്റ് – നവംബര്

സെപ്റ്റബര് ,കാവേരി ,ഗംഗ ,ശ്രീഗണേഷ് ,ഗോള്ഡന്ഏക്കര്

സെപ്റ്റബര് – ഒക്ടോബര്


കോളി ഫ്ലവർ

ആഗസ്റ്റ് – നവംബര് , ജനുവരി – ഫെബ്രുവരി ഹിമാനി , സ്വാതി , പൂസാദിപാളി , ഏര്ലിപാറ്റ്ന

സെപ്റ്റബര് – ഒക്ടോബര്


9 ക്യാരറ്റ് ആഗസ്റ്റ് – നവംബര് , ജനുവരി – ഫെബ്രുവരി പൂസാകേസര് , നാന്റിസ് , പൂസാമേഘാവി സെപ്റ്റബര് – ഒക്ടോബര്


റാഡിഷ്

ജൂണ് – ജനുവരി

അര്ക്കാ നിഷാന്ത് , പൂസാചേറ്റ്കി , പൂസാ രശ്മി , പൂസാ ദേശി ജൂണ്


ബീറ്റ് റൂട്ട്

ആഗസ്റ്റ് – ജനുവരി

ഡൈറ്റ്രോയിറ്റ്, ഡാർക്ക് റെഡ് , ഇംപറേറ്റർ


ഉരുളക്കിഴങ്ങ് 


മാർച്ച് – ഏപ്രിൽ,

ആഗസ്റ്റ് – ഡിസംബർ,

ജനുവരി – ഫെബ്രുവരി 

കുഫ്രി ജ്യോതി, കുഫ്രി മുത്തു, കുഫ്രി ദിവാ 


പാവൽ


ജനുവരി – മാർച്ച്, 

ഏപ്രിൽ – ജൂൺ

ജൂണ് – ആഗസ്റ്റ്,

സെപ്റ്റബർ – ഡിസംബർ 

പ്രീതി മെയ് – ജൂൺ , ആഗസ്റ്റ് – സെപ്റ്റബര്


പ്രിയങ്ക, പ്രിയ

 ജനുവരി – മാർച്ച്


പടവലം

ജനുവരി – മാർച്ച്,

ഏപ്രിൽ – ജൂൺ,

ജൂണ് – ആഗസ്റ്റ് – ഡിസംബർ

കൌമുദി 

ജനുവരി – മാർച്ച്,

ജൂൺ -ജൂലൈ

ബേബി, ടി എ -19, മനുശ്രീ

ജനുവരി – മാർച്ച്,

സെപ്റ്റബർ – ഡിസംബർ 


കുമ്പളം 


ജനുവരി – മാർച്ച്,

ഏപ്രിൽ – ജൂൺ,

ആഗസ്റ്റ് – സെപ്റ്റബർ – ഡിസംബർ 

കെഎയു ലോക്കൽ

ജൂണ് – ജൂലൈ,

ആഗസ്റ്റ് – സെപ്റ്റബർ


ഇന്ദു

ജനുവരി – മാർച്ച്,

സെപ്റ്റബർ – ഡിസംബർ 


വെള്ളരി


ജനുവരി – മാർച്ച്,

ഏപ്രിൽ – ജൂൺ,

ആഗസ്റ്റ് – സെപ്റ്റബർ – ഡിസംബർ 

മുടിക്കോട് ലോക്കൽ

ജൂണ് – ജൂലൈ,

ഫെബ്രുവരി – മാര്ച്ച്


സൌഭാഗ്യ, അരുണിമ

ജനുവരി – മാർച്ച്,

സെപ്റ്റബര് – ഡിസംബർ


മത്തൻ

ജനുവരി – മാർച്ച്,

ഏപ്രിൽ – ജൂൺ,

ആഗസ്റ്റ് – സെപ്റ്റബർ – ഡിസംബർ


അമ്പിളി

ജൂണ് – ജൂലൈ,

ആഗസ്റ്റ് -സെപ്റ്റംബർ.


സുവർണ്ണ , അർക്ക, സൂര്യമുഖി

ജനുവരി – മാർച്ച്,

സെപ്റ്റബർ – ഡിസംബർ.


( കടപ്പാട് )

14 നവംബർ 2024

കോകിലാക്ഷ 🟦

കോകിലാക്ഷ🟦



(Hygrophila)

കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്‌ വയൽച്ചുള്ളി അഥവാ നീർച്ചുള്ളി.

ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണ് സാധാരണ മുളയ്ക്കാറുള്ളതു. 

കാരച്ചുള്ളി എന്നും പേരുണ്ട്. 

സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ, ഗോകുലകാന്ത, കാമഞ്ചി, കുലേഖര എന്നും തമിഴിൽ നിർമലി എന്നും പേരുണ്ട്, വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു.

വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിക്കാറുണ്ട്. 

വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.

ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. 

വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. 

മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.

വാതത്തെയും അകറ്റുന്നു.

ശരീരപുഷ്ടിക്ക് വയൽ ചുള്ളി കഷായം ദിവസേന കഴിക്കാം.

ആയുർവേദത്തിൽ, ഇതിന്റെ വിത്തുകൾ, വേരുകൾ, പഞ്ചാംഗം (പഞ്ചം = അഞ്ച്, അംഗം = ഭാഗങ്ങൾ, അതായത് വേര്, പൂക്കൾ, തണ്ട്, പഴങ്ങൾ, ഇലകൾ എന്നിവ ഒരുമിച്ച് കത്തിച്ച ചാരം) മരുന്നായി ഉപയോഗിക്കുന്നു.

🟦🟦🟦🟦🟦🟦🟦

09 ഏപ്രിൽ 2024

ഫ്രൂട്ട്സ് തൈകളുടെ വളപ്രയോഗം 🍇

 ഫ്രൂട്ട്സ് തൈകളുടെ വളപ്രയോഗം 🍇


ഫ്രൂട്ട്സ് തൈകൾക്കു വർഷത്തിൽ രണ്ടു തവണ ആണ് വളം ചെയേണ്ടത്..

 ഒന്നാമത്തേത്

ജൂൺ, ജൂലൈ മാസത്തിൽ  (ആ  സമയം  ജൈവ  വളങ്ങൾ  ആണ്  കൊടുക്കേണ്ടത്, ചാണകപ്പൊടി, എല്ലുപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇതൊക്കെ മിക്സ്‌ ചെയ്താണ്  കൊടുക്കേണ്ടത്.

ചാണകപ്പൊടി ഒരു കുട്ട എങ്കിലും കുറഞ്ഞത്  കൊടുക്കണം ബാക്കിയൊക്കെ ഒരു കിലോ വീതം) ചെടിയുടെ ചുവടു വൃത്തിയാക്കി ചെറിയ തടം പോലെ എടുത്തു വളം അതിൽ ഇട്ടു മുകളിലേക്കു കുറച്ചു മണ്ണ് തട്ടി ഇടുക ഇങ്ങനെ ആണ് വളം കൊടുകേണ്ടത്‌ ആദ്യത്തെ.


രണ്ടാമത്തേത് 

കൊടുക്കേണ്ടത് തുലാമഴ കിട്ടാൻ തുടങ്ങുമ്പോൾ ആണ് അതായതു ഈ സമയത്തു (സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ) ഈ സമയത്തു കൊടുക്കേണ്ടത് രാസവളം ആണ്, NPK എന്ന രാസവളം ആണ് കൊടുക്കേണ്ടത്.

(രാസവളം വേണ്ട എന്നുള്ളവർക്കു അതിനു പകരം ജൈവ വളം use ചെയാം.

ഫ്രൂട്ട്സ് തൈകൾക്കു അവയുടെ ശരിയായ വളർച്ച കിട്ടണം എങ്കിൽ നിയന്ത്രിത അളവിൽ രാസവളം കൊടുക്കണം (പച്ചക്കറി കൃഷിയുടെ കാര്യത്തിൽ അതും ആവശ്യമില്ല, രാസ കീടനാശിനികൾ ഒന്നിലും ഉപയോഗിക്കരുത് അത് നമുക്ക് ദോഷമേ ചെയൂ.

NPK  വളം വള കടകളിൽ വാങ്ങാൻ കിട്ടും ഒരു ചെടിക്കു 200 gm വച്ചു കൊടുക്കാം.


മുകളിൽ പറഞ്ഞത് ഒരു വർഷം കഴിഞ്ഞ ചെടികൾക്ക് ഉപയോഗിക്കേണ്ട അളവാണ്.

രണ്ടു വർഷം മുതലുള്ള ചെടികൾക്ക് അളവു കൂട്ടാം.


വർഷത്തിൽ ഒരു തവണ ഫ്രൂട്ട്സ് ചെടികൾക്ക് കുമ്മായം കൊടുക്കണം.

(200 gm വീതം) ഒരു തവണ micro ന്യൂട്രിയന്റ്സ് കൊടുക്കണം.

കായ പിടിക്കുന്ന ചെടികൾക്ക് 500 gm പൊട്ടാഷ് കൊടുക്കണം.

50 gm ബോറാക്സ് കൊടുക്കണം (ഒന്നും ഒരുമിച്ചു കൊടുക്കരുത്)


ഇടക്ക് ഇടയ്ക്കു പച്ച ചാണകം കടലപിണക്ക് ഇവയൊക്കെ പുളിപ്പിച്ചു അതിന്റെ സ്ളറി നേർപ്പിച്ചു ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

(കടപ്പാട്)