അക്ഷരക്കൂട്ടം: കോഴിക്കോട് 🪙
അക്ഷരക്കൂട്ടം ഓൺലൈൻ
കോഴിക്കോട് 🪙 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കോഴിക്കോട് 🪙 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

12 ഒക്‌ടോബർ 2025

കോഴിക്കോട് 🪙

🪙🪙🪙

🪙🪙

🪙

കോഴിക്കോട്

​വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കോഴിക്കോട്, 'മസാലകളുടെ നഗരം' എന്നും അറിയപ്പെടുന്നു.

 വാസ്കോ ഡ ഗാമ ഇവിടെയാണ് ആദ്യമായി കപ്പലിറങ്ങിയത്.


ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില, മലബാറിന്‍റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ‘കാലിക്കറ്റ്' എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട്, ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 ാം സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം, കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം “സുഗന്ധദ്രവ്യങ്ങളുടെ നഗരം” എന്നും വിളിക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില, സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും, കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്‍റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ, കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് പോര്‍ച്ചുഗീസ് കോട്ടയും, ഫാക്ടറിയും കോഴിക്കോട് നിലനിന്നിരുന്നു. (1151-1525 വരെയുള്ള കാലയളവില്‍)1615 ല്‍ ഇംഗ്ലീഷുകാരും (1665 ല്‍ വ്യാപാരകേന്ദ്രം നിര്‍മ്മിക്കപ്പെട്ടു), 1698 ല്‍ ഫ്രഞ്ചുകാരും, 1752 ല്‍ ഡച്ചുകാരും, ഈ മണ്ണിലെത്തി. 1765 ല്‍ മൈസൂര്‍ രാജാവ്, മലബാര്‍ തീരമുള്‍പ്പെട്ട കോഴിക്കോട് തന്‍റ അധീനതയിലാക്കി.


ചരിത്രത്തില്‍ ഈ നഗരം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മലയാളം സംസാരിക്കുന്ന ആളുകള്‍ ഈ ദേശത്തെ കോഴിക്കോട് എന്നു വിളിച്ചു. അറബികള്‍ “ക്വാലിക്കൂത്ത്” എന്നും തമിഴര്‍ “കള്ളിക്കോട്ടൈ” എന്നും വിളിച്ച നഗരം ചൈനക്കാര്‍ക്കിടയില്‍ “കാലിഫോ “എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോഴിക്കോട് എന്നാണ് ഈ നഗരത്തിന്‍െറ ഔദ്യേഗിക നാമമെങ്കിലും, ചില നേരങ്ങളില” കാലിക്കറ്റ് “എന്നും വിളിക്കപ്പെടുന്നു. കോഴിക്കോട് തുറമുഖത്തുനിന്നും കയറ്റി അയച്ചിരുന്ന “കാലിക്കോ ” എന്ന ഒരു പ്രത്യേക ഇനം കൈത്തറി കോട്ടണ്‍ വസ്ത്രത്തിന്‍െറ പേര് “കാലിക്കറ്റ് ” എന്ന പേരില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.


കോഴിക്കോട് പട്ടണത്തിന് വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്. അനാദികാലം തൊട്ടേ ഈ പട്ടണം സഞ്ചാരികളുടെ പറുദീസയായിരുന്നു. അഞ്ഞൂറിലേറെ വർഷങ്ങൾ, കോഴിക്കോട്ടുകാര്‍ ജൂതന്‍മാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍, ചൈനക്കാര്‍ എന്നിവരുമായി സുഗന്ധദ്രവ്യങ്ങളായ കുരുമുളക്, ഏലം എന്നിവയുടെ കച്ചവടം നടത്തിരുന്നു. വളരെ സ്വതന്ത്രവും, സുരക്ഷിതവുമായ ഒരു തുറമുഖനഗരമായിട്ടാണ് അറബികളും, ചൈനക്കാരായ വ്യാപാരികളും കോഴിക്കോടിനെ പരിഗണിച്ചിരുന്നത്.


ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിന് മുന്‍പ് മലബാറിന്‍െറ ഹൃദയമായിരുന്ന കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി മഹാരാജാക്കന്‍മാരുടെ പരമ്പരയായിരുന്നു. പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ 1498 മെയ് (18 കി.മി വടക്ക്) മാസത്തില്‍ കോഴിക്കോട്ടെ കാപ്പാട് തീരത്ത് കപ്പലിറങ്ങിയതോടെയാണ് യൂറോപ്പുമായുള്ള വാണിജ്യ ബന്ധത്തിന് ഈ നഗരം നാന്ദി കുറിച്ചത്. ഗാമയെ അന്നത്തെ സാമൂതിരി മഹാരാജാവ് നേരിട്ട് സ്വീകരിക്കുകയായിരുന്നു. കോഴിക്കോടിന്‍െറ സമീപ പ്രദേശങ്ങള്‍ പോളാര്‍തിരി രാജാവ് ഭരിച്ച പോളനാടിന്‍െറ ഭാഗമായിരുന്നു. ദൂരദേശങ്ങളുമായുള്ള സമുദ്രവാണിജ്യത്തിന്‍െറയും വ്യാപാരത്തിന്‍െറയും ആനുകൂല്യവും ആധിപത്യവും ലഭിക്കാന്‍വേണ്ടി ഏറനാട്ടിലെ നെടിയിരുപ്പിലെ ഏറാടിമാര, പോളാര്‍തിരിയുമായി 48 വര്‍ഷം നീണ്ട യുദ്ധത്തിലേര്‍പ്പെടുകയും അവസാനം പന്നിയങ്കര ഉള്‍പ്പെടുന്ന പ്രദേശം കീഴടക്കുകയും ചെയ്തു.ശില്‍പ്പങ്ങളാലും, ചരിത്രസ്മാരകങ്ങളാലും പ്രൗഡമായ ഈ നഗരത്തിന് 2012 ജൂണ്‍ 7 മുതല്‍ “ശില്‍പ്പനഗരം” എന്ന വിശേഷണം കൂടി ലഭിച്ചു.


കലയുടെയും സംസ്ക്കാരത്തിന്‍െറയും ഈറ്റില്ലമാണ് കോഴിക്കോട് നഗരം. മലബാറിലെ മുസ്ലീം സമുദായത്തിന്‍െറ പാരമ്പര്യ കലാരൂപങ്ങളായ ഒപ്പനയുടെയും, കോല്‍ക്കളിയുടെയും താളവും മാപ്പിളപ്പാട്ടിന്‍െറ ഇശലുകളും ഈ നഗരത്തിനെ കൂടുതല്‍ (മൊ‍ഞ്ചുള്ള മണവാട്ടി) സുന്ദരിയാക്കുന്നു. ജില്ലയുടെ വടക്കുഭാഗങ്ങളില്‍ അനുഷ്ഠാന ക്ഷേത്രകലകളായ തെയ്യവും ,തിറയാട്ടവും വളരെ വ്യാപകമായി ഇന്നും പ്രചാരത്തിലുണ്ട്. കേരളത്തിലെ പ്രശസ്തമായ ആയോധന കലയായ കളരിപ്പയറ്റും, അങ്കത്തട്ടില്‍ വീരേതിഹാസങ്ങള്‍ രചിച്ച ആരോമല്‍ച്ചകവരുടെയും, തച്ചോളി ഒതേനന്‍െറയും, ചന്തുച്ചേകവരുടെയും, വീരാംഗന ഉണ്ണിയാര്‍ച്ചയുടെയും ചരിതങ്ങള്‍ പാടിപ്പുകഴ്ത്തുന്ന വടക്കന്‍പാട്ടിന്‍െറ നാടന്‍ ശീലുകളിലില്‍പ്പോലും വടക്കേ മലബാറിന്റെ ഗ്രാമീണ മനസ്സിന്റെ ഈണമുണ്ട്. വര്‍ഷം തോറും തുലാമാസത്തില്‍ തളിമഹാശിവക്ഷേത്രത്തില്‍ വച്ചു നടക്കുന്ന, വേദ പണ്ഡിതമന്‍മാര്‍ ഒത്തുകൂടുന്ന “രേവതി പട്ടത്താനം “ എന്ന വിദ്വല്‍ സദസ്സ് കോഴിക്കോടന്‍ പ്രൗഡിയുടെ നേര്‍ക്കാഴ്ചയാണ്.


ഹിന്ദുസ്ഥാനി സംഗീതവും, ഗസലുകളും കോഴിക്കോടന്‍ രാവുകളെ സംഗീത സാന്ദ്രമാക്കുന്നതുപോലെ തന്നെ മുഹമ്മദ് റഫി, കിഷോര്‍കുമാര്‍,തലത്ത് മഹമൂദ്, ഹേമന്ത് ദാ, മന്നാഡേ തുടങ്ങിയവരുടെ ശ്രുതിമധുരമായ അനശ്വര ഗാനങ്ങളും ഈ നഗരം എന്നും ഹൃദയത്തിലേറ്റുന്നു. സംഗീതം പോലെ തന്നെയാണ് കോഴിക്കോടിന് ഫുട്ബോളും. പുല്‍മൈതാനങ്ങളിലെ നാടന്‍ പന്തുകളി മുതല്‍ "ഫിഫ” വേള്‍ഡ് കപ്പ് വരെ കോഴിക്കോട്ടുകാര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.


കോഴിക്കോടന്‍ ഹല്‍വയുടെ മധുരം ആസ്വദിച്ച യൂറോപ്യന്‍മാര്‍ അതിനെ “സ്വീറ്റ് മീറ്റ് ” (എസ്.എം) എന്നു വിളിക്കുകയും, “എസ്.എം സ്ട്രീറ്റ്” എന്ന പേരിലും അറിയപ്പെടുന്ന ഈ നഗരത്തിന്‍െറ സ്വന്തമായ “മിഠായിത്തെരുവി” ന് സഞ്ചാര സാഹിത്യലോകത്തു പോലും ഖ്യാതി നേടി കൊടുക്കുകയും ചെയ്തു. ഇരുവശങ്ങളിലുമായി കച്ചവടസ്ഥാപനങ്ങള്‍ നിറഞ്ഞ, സദാ തിരക്കനുഭവപ്പെടുന്ന ഈ തെരുവിലെ കടകളില്‍ ലഭിക്കാത്തതായി ഒന്നുമില്ല എന്നു ആളുകള്‍ പറയുന്നത് അതിശയോക്തിയല്ല.


കേരളത്തിന്റെ ഭക്ഷണ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ നഗരത്തിലെ ‘കോഴിക്കോടന്‍ ബിരിയാണി‘, ‘ചട്ടിപ്പത്തിരി‘, ‘ഇറച്ചിപ്പത്തിരി‘, ‘ഏലാഞ്ചി‘, ‘പഴം നിറച്ചത്‘, ‘ഉന്നക്കായ‘, എന്നീ വിഭവങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ ഭക്ഷണപ്രിയരുടെ വായില്‍ വെള്ളമൂറും. ചെറുനാരങ്ങയൊഴിച്ച ‘സുലൈമാനി‘, എന്ന സ്പെഷ്യല്‍ ചായയില്‍ പോലും കോഴിക്കോടന്‍ സല്‍ക്കാരത്തിന്റെ, സ്നേഹത്തിന്റെ കരുതലുണ്ട്. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന കോഴിക്കോട് എന്ന ഈ മഹാനഗരം ഓണവും വിഷവും, ഈദും, ക്രിസ്മസും എല്ലാം സമഭാവനയടെ, സന്തോഷത്തോടെ ഒരുമിച്ചാഘോഷിക്കുന്നു.

🪙

🪙🪙

🪙🪙🪙