AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

മധുരസ്മൃതികൾ 🍬🍬 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മധുരസ്മൃതികൾ 🍬🍬 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

19 ജൂലൈ 2026

മധുരസ്മൃതികൾ 🍬🍬

മധുരസ്മൃതികൾ


പുഞ്ചിരി തൂകും

പൂവിൻ അധരത്തിൽ,

അഞ്ചിതമായൊരു

കഞ്ചുകകാന്തി—

ഇതാർ ചമച്ചു?


മോഹസുന്ദര

സ്വപ്നങ്ങളെല്ലാം

പലവർണ്ണത്താൽ

പൊതിഞ്ഞ മിഠായിക്കൂടുകൾ.


പൊതിയഴിച്ചോരൊന്നായി

നുണയുന്നോരാനന്ദം

മധുരമായി സ്മൃതികളിൽ ചേരും;

ആനന്ദാമൃതാനുഭൂതിയാൽ

കാറ്റിലലിയും സംഗീതം പോലെ.


-PMS 🤘🏻 


🧡💛💚🩵💙💜🤎🖤❤️🩶🤍🩷