അക്ഷരക്കൂട്ടം: ഓട്ടക്കുടം ⚱️
അക്ഷരക്കൂട്ടം ഓൺലൈൻ
ഓട്ടക്കുടം ⚱️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓട്ടക്കുടം ⚱️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

28 ജനുവരി 2025

ഓട്ടക്കുടം ⚱️

 ഓട്ടക്കുടം


ഒരു ഗ്രാമത്തില്‍ പ്രായമേറിയ മുത്തശ്ശി താമസിച്ചിരുന്നു.

എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.


പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു.

വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും.

ഏകദേശം ഒരു വര്‍ഷം കടന്നു പോയി.

ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി.

നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി.

കളിയാക്കലും, അപമാനവും സഹിക്കാൻവയ്യാതെ ഓട്ടക്കുടം വിഷമിച്ചു.

തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍ സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.

അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു....

ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കു. 

മുത്തശ്ശി പുഞ്ചിരിച്ചു.

എന്നിട്ട് പറഞ്ഞു......

ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ. ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്.

മുത്തശ്ശി തുടര്‍ന്നു.

നിനക്ക് ഓട്ടുയുണ്ടെന്ന് എനിക്കറിയാമായിരുന്നു.

അതറിഞ്ഞു കൊണ്ട് ഞാൻ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു.

ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരന്‍ നീയാണ്.

ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ആ ഓട്ട കുടത്തിന് മനസ്സിലായി.

പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേക് നമ്മളും എത്തിച്ചേരാറില്ലേ......

എനിക്ക് സൗന്ദര്യം പോര....

ആശയ വിനിമയ ശേഷി എനിക്ക് കുറവാണ്,

പൊക്കം കുറവാണ്,

വണ്ണം കൂടിപ്പോയി,

സമ്പത്ത് കുറഞ്ഞു പോയി,

ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്,

എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല,

ഇഷ്ടപ്പെട വിഷയത്തിനല്ല എനിക്ക് അഡ്മിഷന്‍ ലഭിച്ചത്,

ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്.

ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള്‍ നിരത്തുമ്പോൾ ഓര്‍ക്കുക....


അത് പോലെ മറ്റു ചിലരാണെങ്കിലോ;

 വിമർശനങ്ങൾ... 

കളിയാക്കലുകൾ... 

ആർക്കും ആരെയും കളിയാക്കാം. 

പക്ഷെ അതിന് മുമ്പ് കളിയാക്കുന്നവർ ചിന്തിക്കുക മറ്റുള്ളവരെ കളിയാക്കാൻ തനിക്ക് യോഗ്യത ഉണ്ടോ എന്നുള്ള കാര്യം.... 

 വിമർശങ്ങൾ നല്ലതാ... 

അത് ആരെയും കുത്തി നോവിക്കുന്നതോ 

താഴ്ത്തി കെട്ടുന്നതോ ആകാതിരിക്കാൻ ശ്രമിക്കുക.

 അതല്ലേ വേണ്ടത്..?


എന്തെങ്കിലും കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ നല്ലതുണ്ടോ എന്നു ചിന്തിച്ചതിനു ശേഷം മോശം കാര്യം നോക്കുന്നതാണ് നല്ലത്.


ചിന്തിക്കൂ !

മറ്റുള്ളവരെ മനസിലാക്കൂ !

നന്ദി !

( കടപ്പാട് )