AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

കുഞ്ഞെഴുത്തുകൾ 🍬 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കുഞ്ഞെഴുത്തുകൾ 🍬 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21 ജൂലൈ 2024

കുഞ്ഞെഴുത്തുകൾ 🍬

കുഞ്ഞെഴുത്തുകൾ


💙
നീളമേറീടും പാതയിൽ കാവലായി
ഞാൻ വരും വഴിയോരം കാത്തിരിപ്പൂ ...
പൂത്തുലയാൻ കൊതിക്കുന്ന മരങ്ങൾ.
കാറ്റിൻ്റെ മർമ്മരങ്ങളിൽ അലിഞ്ഞ്,
നറു വസന്തത്തിനായ് അവ കാതോർക്കുന്നു.

🩷

കുട്ടികൾ കുടയും ചൂടി ഒഴുകുന്ന വെള്ളത്തിൽ കടലാസ് തോണി ഒഴുക്കുന്നു. ഇത് കാണുന്ന അദ്ധ്യാപകൻ കുട്ടികളോട് മഴവെള്ളത്തിൽ കളിക്കുന്നതിനെചൊല്ലി സംസാരിക്കുന്നു. കുട്ടികൾ ഓടി മറയുമ്പോഴും കടലാസ് തോണി പ്രൗഡിയോടെ പ്രയാണം തുടരുകയാണ്. എവിടെയോ നമ്മളിൽ പലരും ബാല്യത്തിൽ ഉപേക്ഷിച്ചുപോയ തീരവും തേടി ... 

💜
സന്തോഷത്തോടെ ഓരോ നിമിഷവും കാപട്യമില്ലാത്ത നിഷ്കളങ്കത അതിരില്ലാതെ പങ്കുവച്ചും, ഒരു വരയ്ക്കപ്പുറം നിയമങ്ങൾ സൂക്ഷ്മതയോടെ പകുത്ത് മത്സര വീര്യം ഒരു ലഹരിയായി സ്വന്തം ഗ്രൂപ്പിനകത്ത് നിറയ്ക്കുന്നതും ഒരുപക്ഷേ, ഈ പ്രായത്തിൻ്റെ സൗന്ദര്യങ്ങളിൽ ഒന്ന് മാത്രമായിരിക്കാം. എങ്കിലും, രക്ഷിതാക്കളുടെയും ശേഷം അധ്യാപകരുടെയും കൈവിട്ട് പോകുന്നുവെന്ന് കരുതുന്ന തുടർ ബാല്യം എന്തുകൊണ്ട് ഈ സൗഭാഗ്യങ്ങളെല്ലാം തന്ന ചുറ്റുപാടുകളോട് ഈ സുതാര്യത പാലിക്കുന്നില്ല എന്ന ചിന്ത തിരയുന്നത്; മുതിർന്നവർ തങ്ങളുടെ അറിവില്ലായ്മകൾ അംഗീകരിക്കാനും, കുട്ടികളിൽ നിന്ന് പോലും പുതിയ കാര്യങ്ങൾ പഠിക്കാനും തയ്യാറാകാത്തിടത്തോളം കാലം ഈ അകൽച്ച തുടർന്നു കൊണ്ടേയിരിക്കും എന്ന അനുമാനത്തിലേക്കാണ്. 

💛