🟢🟢🟢
🟢🟢
🟢
കാസർകോട്
കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർഗോഡ്. 'സപ്തഭാഷാ സംഗമഭൂമി' എന്നും അറിയപ്പെടുന്നു.
കാസർഗോഡ് ജില്ലയുടെ പല ഭാഗത്തും വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും കാണാം.
കേരളത്തിന്റെ വടക്കേയടത്തുള്ള ജില്ലയാണ് കാസര്‍ഗോഡ്. കിഴക്ക് ഭാഗത്ത് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിർത്തി പങ്കിടുന്നു. പന്ത്രണ്ട് നദികൾ ഒഴുകുന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് കാസര്‍ഗോഡ്.
“കാസര്‍ഗോഡ്” എന്ന പേരിന്റെ ഉല്‍ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. രണ്ട് സംസ്കൃത വാക്കുകളായ കാസാര (കായൽ അല്ലെങ്കിൽ കുളം), ക്രോഡ (നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) ചേര്‍ന്നാണ് കാസര്‍ഗോഡ് ഉണ്ടായതെന്നാണ് ഒരു അഭിപ്രായം. ധാരാളം കാഞ്ഞിര മരങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ത്ഥം വരുന്ന കാസറഗോഡ് എന്ന പേര് ലഭിച്ചത് എന്നാണ് മറ്റൊരഭിപ്രായം. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലര്‍ന്ന സസ്യശ്യാമള ഭൂമി അറബിക്കടല്‍ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്.
തെങ്ങിന്‍ തോപ്പുകളും മലഞ്ചേരിവുകളും, മലച്ചെറിവുകളില്‍ നിന്നുല്‍ഭവിച്ച് കടലിലേക്കൊഴുകുന്ന പുഴകളും തോടുകളാലും സംപണമായ ഭൂപ്രദേശമാണ് കാസറഗോഡ്. ചെങ്കല്ല് കൊണ്ടുള്ള ചുമരും, പ്രാദേശികമായി കിട്ടുന്ന ചുവന്ന കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ഓട് മേഞ്ഞ വീടുകളും ജില്ലയില്‍ സാധാരണയായി കാണാം.
ജില്ലയിൽ 12 നദികൾ ഉണ്ട്. ഇവയില്‍ ഏറ്റവും നീളം കൂടിയ നദിയായ ചന്ദ്രഗിരി (105 കി. മീ.) കൂര്‍ഗില്‍ നിന്നും ഉല്‍ഭവിച്ച് തളങ്കര കടലില്‍ അവസാനിക്കുന്നു. ചന്ദ്രഗിരിപ്പുഴയുടെ പേരിന്‍റെ ഉറവിടം ചന്ദ്രഗുപ്ത വസ്തി എന്ന പേരിൽ നിന്നാണ്. മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തൻ തൻറെ അവസാനദിവസങ്ങൾ ഒരു കർഷകനായി ചെലവഴിച്ചതായി കരുതപ്പെടുന്നു.ഇവയില്‍ ഏറ്റവും നീളം കൂടിയ നദിയായ ചന്ദ്രഗിരി കൂര്‍ഗില്‍ നിന്നും ഉല്‍ഭവിച്ച് തളങ്കര കടലില്‍ അവസാനിക്കുന്നു.
"ചരിത്രം"
കേരളത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ല 1984 മെയ് മാസം 24 ന് രൂപീകൃതമായി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്ദുര്‍ഗ്ഗ്, കാസറഗോഡ് എന്നീ താലൂക്കുകളെ ഉള്‍പ്പെടുത്തി ജി.ഒ (എം.എസ്) നമ്പര്‍ 520/84/ആര്‍ഡി തീയ്യതി 19.05.1984 എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ല രൂപപ്പെട്ടു. ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ തന്നെ ദക്ഷിണ കന്നഡ ജില്ലയുമാണ്. ജില്ലയുടെതെക്ക് കണ്ണൂര്‍ ജില്ലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു.
കേരളത്തിന്‍റെ കിരീടമാണ് കാസറഗോഡ് എന്നു പറയാം, ബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങള്‍, നവീന ശിലായുഗ സംസ്കാരത്തിന്‍റെ അവശേഷിപ്പുകളായ ചെങ്കല്ലറകള്‍, നന്നങ്ങാടികള്‍, മുനിയറകള്‍, പ്രാചീന ഭരണരീതികള്‍ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങള്‍, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാര്‍ന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിന്‍റെയും കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്.
കാസറഗോഡ് എന്നാല്‍ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ത്ഥം. ലിങ്കണ്ണ കവിയുടെ കേളദിനൃപവിജയ എന്ന കൃതിയില്‍ "തുളുവരാജര്‍കളെല്ലര്‍ മലെതിറെ നിഗ്രനിസി മറെവ കാസറഗോഡാള്‍" എന്നിങ്ങനെയാണ് കാസറഗോഡ് എന്ന പദം പ്രയോഗിക്കുന്നത്. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലര്‍ന്ന സസ്യശ്യാമള ഭൂമി അറബിക്കടല്‍ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്.
മഹാ ശിലായുഗം മുതല്‍ മനുഷ്യാധിവാസം നിലനിന്ന പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഇടനാടന്‍ ചെങ്കല്‍ പ്രദേശങ്ങളില്‍ കണ്ടെത്തിയ കുടക്കല്ല്, ചെങ്കല്ലറ, മണ്‍പാത്രങ്ങള്‍, കډഴു, പ്രാചീന ഇരുമ്പുപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ കൃഷിയെയും പ്രകൃതിയേയും ആരാധിച്ചും ആശ്രയിച്ചും ജീവിച്ചുവന്ന പ്രാചീന മനുഷ്യരുടെ സൂചനകള്‍ നല്‍കുന്നു. മണ്ണുകൊണ്ട് തീര്‍ത്ത മായിലര്‍ കോട്ടകള്‍ ഗോത്ര രാജാക്കന്മാര്‍ നാടുവാണതിന്‍റെ അവശേഷിപ്പുകളാകാം. കൊറഗര്‍, മലക്കുടിയര്‍, മാവിലര്‍, കോപ്പാളര്‍, മലവേട്ടുവര്‍ എന്നിവര്‍ ഇവിടെ മാത്രം കാണുന്ന ഗോത്ര വിഭാഗങ്ങളാണ് വേലന്‍, പറയന്‍, നരസണ്ണര്‍, മാദിഗര്‍, ബാകുഡര്‍, മൊഗേര്‍, പുലയര്‍ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ആദിമസമൂഹത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരായി ജില്ലയിലുണ്ട്. ആദിമ ഗോത്ര വാസികള്‍ നാടുവാണിരുന്ന ഇടങ്ങളില്‍ ബുദ്ധമതവും ജൈനമതവും ആര്യാധിനിവേശത്തിന് മുമ്പേ വേരുറപ്പിച്ചിരുന്നുവെന്ന് ചില സ്ഥലനാമങ്ങളില്‍ നിന്നും ആരാധനാ കേന്ദ്രങ്ങളില്‍ നിന്നും വ്യക്തമാകുന്നു.
കൊങ്കണവും തുളുനാടും വഴിയാണ് കേരളത്തിലേക്ക് വൈദികമതം പ്രവേശിച്ചതെന്ന് ചരിത്ര ഗവേഷകര്‍ നിരീക്ഷിക്കുന്നു. വൈദിക മതത്തിന്‍റെ സ്വാധീനം ശ്രീ.ശങ്കരാചാര്യരുടെ കാലമായപ്പോഴേക്കും വളരെ ശക്തമായി.
കാസറഗോഡിനടുത്തുളള കൂഡ്ലു ഉടുപ്പിയില്‍ നിന്നുളള മാധ്വാചാര്യരും ത്രിവിക്രമ പണ്ഡിതരും കൂടി ദ്വൈത- അദ്വൈത സംവാദം നടത്തിയ പ്രദേശമാണ്. കൂടല്‍ എന്ന പദത്തില്‍ നിന്നാണ് കൂഡ്ലു ഉത്ഭവിച്ചത്. കേരളത്തിലെ ഏക തടാകക്ഷേത്രമാണ് കുമ്പളയ്ക്കടുത്തുളള അനന്തപുരത്തെ അനന്ത പത്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രമെന്ന് ഐതിഹ്യം. വില്വമംഗലം സ്വാമി തപസ്സനുഷ്ഠിച്ചയിടം എന്നനിലയിലും അനന്തപുരം ക്ഷേത്രം പ്രസിദ്ധമാണ്.
എ.ഡി. ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ കാസറഗോഡിന്‍റെ തീരത്തെ തുറമുഖ പ്രദേശങ്ങള്‍ വഴി സഞ്ചരിച്ച അറബികള്‍ ഇവിടം മികച്ച വാണിജ്യ കേന്ദ്രമാണെന്ന് അടയാളപ്പെടുത്തിയിരുന്നു. 'ഹര്‍ക്ക് വില്ലിയ' എന്നാണ് 1514 ല്‍ പോര്‍ച്ചുഗീസ് സഞ്ചാരിയായ ബാര്‍ബോസ കുമ്പള തുറമുഖം സന്ദര്‍ശിച്ച് രേഖപ്പെടുത്തിയത്. മാലി ദ്വീപിലേക്കും മറ്റും അരി കയറ്റുമതി ചെയ്യുന്ന തുറുമുഖമായിരുന്നു കുമ്പള. മാലിദ്വീപില്‍ നിന്നും ഇവിടേക്ക് കയര്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നുവെന്നും ബാര്‍ബോസ രേഖപ്പെടുത്തുന്നു.
1800 ല്‍ സന്ദര്‍ശനം നടത്തിയ വെല്ലസ്ലി പ്രഭുവിന്‍റെ കുടുംബ ഡോക്ടറായ ഡോ. ഫ്രാന്‍സിസ് ബുക്കാനന്‍ മഞ്ചേശ്വരം, ചന്ദ്രഗിരി, ബേക്കല്‍, നീലേശ്വരം, കവ്വായി എന്നീ പ്രദേശങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം യാത്രാ വിവരണത്തില്‍ രേഖപ്പടുത്തിയിട്ടുണ്ട്.
ജില്ലയുടെ ആസ്ഥാനമായ കാസറഗോഡ്, കുമ്പള രാജ്യത്തിന്‍റെ ഭാഗമായിരുന്നു. തുളു, മലയാളം ഗ്രാമങ്ങള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു ഈ രാജ്യം. കാസറഗോഡ് ജില്ലയുടെ വൈദികമതചരിത്രം വ്യക്തമാകുന്നത് കേരളോല്‍പത്തിയിലാണ്.
കുമ്പള രാജവംശം, കോലത്തിരി വംശം, വിജയനഗര സാമ്രാജ്യം, ഇക്കേരി നായ്ക്കന്മാർ, ബേദനൂര്‍ നായ്ക്കന്മാര്‍, ഹൈദരലി-ടിപ്പു സുല്‍ത്താന്‍മാര്‍, ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി, സ്വതന്ത്ര ഇന്ത്യ, കാസറഗോഡിന്‍റെ രാഷ്ട്രീയ-ഭരണ ചരിത്രം ഇങ്ങനെയാണ് വികസിച്ചുവരുന്നത്.
പെരുമാക്കന്മാര്‍ മഹോദയപുരം കേന്ദ്രമാക്കി കേരളം ഭരിച്ചിരുന്നപ്പോള്‍ വടക്കേയറ്റത്ത് കാസറഗോഡ് വരെയുള്ള ഭരണാധികാരം മൂഷകരാജവംശത്തിനായിരുന്നു.
പൗരാണികമായി ഏഴിമല രാജവംശത്തിന്‍റെ കീഴിലായിരുന്നു കാസറഗോഡ്. ഏഴിമല രാജവംശത്തിലെ പ്രധാനിയായ നന്ദന്‍ മഹാ രാജാവിന്‍റെ കാലഘട്ടത്തില്‍ ഈ പ്രദേശം ഗൂഡല്ലൂര്‍ മുതല്‍ കോയമ്പത്തൂരിന്‍റെ വടക്ക് പ്രദേശം ഉള്‍പ്പെടെ വികസിപ്പിച്ചു. പതിനാലാം നൂറ്റാണ്ടില്‍ കോലത്തിരി നാടിന്‍റെ ഭാഗമായി മാറിയ കാസറഗോഡ് പ്രദേശംമൂഷക രാജവംശമാണ് ഭരിച്ചിരുന്നത്. ഈ വംശത്തിലെ രാജാക്കന്മാരെ കോലത്തിരിമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
വിജയനഗര രാജവംശത്തിന്‍റെ ഭാഗമാകുന്നതുവരെ ഈ പ്രദേശം ഭരിച്ചിരുന്നത് കോലത്തിരി രാജവംശമായിരുന്നു. നീലേശ്വരം കോലത്തിരി രാജവംശത്തിന്‍റെ തലസ്ഥാനങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കുന്നു. കാസറഗോഡ്, കണ്ണൂര്‍ ജില്ലകളുടെ തനത് കലാരൂപമായ തെയ്യക്കോലങ്ങളില്‍ കെട്ടിയാടുന്ന വേഷങ്ങള്‍ വിജയനഗര രാജവംശവുമായുളള യുദ്ധത്തില്‍ കോലത്തിരി രാജവംശത്തെ സഹായിച്ചവരാണെന്നും വിശ്വസിച്ചുവരുന്നു. 1565ലെ തളിക്കോട്ട യുദ്ധത്തോടെ വിജയനഗര സാമ്രാജ്യം ക്ഷയിച്ചു തുടങ്ങുകയും രാജ്യംപല പ്രവിശ്യകളായി വിഭജിച്ച് ഓരോ പ്രവിശ്യയും നാട്ടു രാജാക്കന്മാരുടെ കൈവശത്തിലാകുകയും ചെയ്തു. ഇക്കേരി നായ്ക്കന്മാർ (കേളജി നായ്ക്കന്മാരെന്നും അറിയപ്പെടുന്നു) അത്തരത്തിലുളള രാജവംശമായിരുന്നു. കാസറഗോഡിന്‍റെ വടക്ക് ഭാഗവും ഉഡുപ്പി, ദക്ഷിണ കന്നട ജില്ലയുള്‍പ്പെടെ കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ ഭാഗവും ഉള്‍പ്പെടുന്നതായിരുന്നു ഇക്കേരി നായ്ക്കന്മാരുടെ കൈവശമുണ്ടായിരുന്ന ഭൂപ്രദേശം. ഈ കാലഘട്ടത്തിലാണ് ബേക്കല്‍ മലബാറിന്‍റെ ആധിപത്യം സ്ഥാപിക്കുന്നതിനുളള ഒരു താവളമായി വളര്‍ന്നുവന്നത്. പിന്നിട് ബേക്കല്‍ ഫോര്‍ട്ടിന്‍റെ സാമ്പത്തിക പ്രാധാന്യവും പ്രവിശ്യയുടെ സുരക്ഷിതത്വത്തിന് ബേക്കല്‍ പ്രദേശത്തിന്‍റെ പ്രാധാന്യവും കണക്കിലെടുത്ത് ബേക്കലില്‍ കോട്ട നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയുമുണ്ടായി. ഹിരിയ വെങ്കപ്പ നായ്ക്ക് തുടക്കമിട്ട കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ശിവപ്പ നായ്ക്കിന്‍റെ കാലഘട്ടത്തിലാണ്. വിദേശ ശക്തികളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ കൂടിയാണ് കോട്ടയുടെ നിര്‍മ്മാണം. അതുകൊണ്ട് വളരെ പെട്ടന്ന് തന്നെ കോട്ടയുടെ പണി പൂര്‍ത്തീകരിക്കുകയുണ്ടായി. ഇതേ കാലഘട്ടത്തിലാണ് ചന്ദ്രഗിരി കോട്ടയും പണി കഴിപ്പിച്ചത്. ബേക്കല്‍ കോട്ടയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ വ്യാഖ്യാനങ്ങള്‍ പലതുമുണ്ട്. ഇക്കേരി രാജവംശത്തിലെ ശിവപ്പ നായ്ക്ക് നിര്‍മ്മിച്ചതാണ് ബേക്കല്‍ കോട്ടയെന്നും അതല്ല കോലത്തിരി രാജവംശം നിര്‍മ്മിച്ച കോട്ട, പിന്നീട് ശിവപ്പ നായ്ക്ക് പിടിച്ചെടുത്തതാണെന്നും മറ്റും വാദമുണ്ട്.
മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദര്‍ അലി 1763 ല്‍ ഇക്കേരി രാജവംശത്തെ ആക്രമിക്കുകയും മലബാറിലെ കോട്ടകളെല്ലാം പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ തലശ്ശേരി കോട്ട പിടിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ട ഹൈദര്‍ അലി മൈസൂരിലേക്ക് തിരിച്ച് പോവുകയും 1782 ല്‍ മരണപ്പെടുകയുമുണ്ടായി. പിന്നീട് അദ്ദേഹത്തിന്‍റെ മകനായ ടിപ്പു സുല്‍ത്താന്‍ മലബാര്‍ പിടിച്ചെടുക്കുകയും ബ്രിട്ടീഷ്കാരുമായുളള ശ്രീരംഗപട്ടണം ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ്കാര്‍ക്ക് വിട്ട് നല്‍കുകയുമുണ്ടായി. 1799 ല്‍ ടിപ്പു സുല്‍ത്താന്‍ മരണപ്പെട്ടു.
ഖാദി പ്രചരണം, അയിത്തോച്ചാടനം, പന്തിഭോജനം, ഹരിജനോദ്ധാരണ പ്രവര്‍ത്തനം, വ്യക്തി സത്യാഗ്രഹം തുടങ്ങിയ സമര മാര്‍ഗ്ഗങ്ങളില്‍ പങ്കെടുത്ത് ഗാന്ധിമാര്‍ഗ്ഗത്തില്‍ സമരം നയിച്ചവരുടെയും നാടുവാഴിത്തത്തിനും ജാതിത്വത്തിനുമെതിരായ പ്രക്ഷോഭങ്ങളില്‍ ജീവന്‍ ത്യജിക്കാന്‍ സന്നദ്ധരായി പോരാടിയ യുവ വിപ്ലവകാരികളുടെയും ചെറുത്തുനില്‍പ്പുകളുടെയും പോരാട്ടങ്ങളുടെയും വിജയഗാഥ കൂടിയാണ് ജില്ലയിലെ സ്വാതന്ത്ര്യ സമരചരിത്രം. ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനത്തിനായി നടത്തിയ സത്യാഗ്രഹത്തില്‍ ജില്ലയുടെ പങ്കാളിത്തം പ്രധാനമായിരുന്നു. തിരുമുമ്പ് സഹോദരന്മാർ, കെ.മാധവന്‍, പി.അമ്പു തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കാളികളായി. കണ്ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്ര പ്രവേശന ജാഥ നയിച്ചത് ടി.എസ്.തിരുമുമ്പായിരുന്നു. കസ്തൂര്‍ബാ ഗാന്ധി സദാശിവ റാവുവിനോടൊപ്പം ഗുരുവായൂരിലെത്തി സത്യാഗ്രഹത്തെ സജീവമാക്കി. ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തവരിലും കാസറഗോഡ് താലൂക്കില്‍ നിന്നുളള സമരഭടന്മാരായിരുന്നു ഏറെയും.
ഇതുപ്രകാരം ജാഥയില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അറസ്റ്റ് വാറണ്ടുമായി കയ്യൂരിലെത്തിയ പോലീസ് കോണ്‍സ്റ്റബിളിനെ സംഘം വധിക്കാനാലോചിച്ചു. പട്ടേലരുടെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പോലിസുകാരനെ ആരോ കുത്തി. ഇതിനെ തുടര്‍ന്ന് പോലീസ് നരനായാട്ടാരംഭിച്ചു. ടി.വി കുഞ്ഞിരാമനെയും ടി.വി.കുഞ്ഞമ്പുവിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 28 ന് ജാഥയും പൊതുയോഗവും നടത്തി. ചെറിയാക്കരയിലേക്ക് നടത്തിയ ജാഥ കടന്നു പോകുന്ന വഴിയരികിലുണ്ടായിരുന്ന സുബ്ബരായന്‍ എന്ന പോലീസുകാരനെ നിര്‍ബന്ധിച്ച് ജാഥയില്‍ നിര്‍ത്തി കൊടിപിടിപ്പിച്ചു. എടത്തിന്‍കടവിലെത്തിയപ്പോള്‍ പോലീസുകാരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോള്‍ എതിരെ വന്ന ജാഥയിലെ അംഗങ്ങള്‍ തടഞ്ഞു. രക്ഷപ്പെടാന്‍ സുബ്ബരായന്‍ കാര്യങ്കോട് പുഴയില്‍ ചാടി. ജനക്കൂട്ടം കല്ലെറിഞ്ഞു. പോലീസുകാരന്‍ മുങ്ങി മരിച്ചു. കര്‍ഷക സംഘത്തിന്‍റെ പ്രധാന പ്രവര്‍ത്തകരെ എല്ലാം കേസിലുള്‍പ്പെടുത്തിയിരുന്നു. മഠത്തില്‍ അപ്പു, പൊടവര കുഞ്ഞമ്പു നായര്‍, കോയിത്താറ്റില്‍ ചിരുകണ്ടന്‍, അബൂബക്കര്‍, ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍, എന്നിവരെ ജഡ്ജി തൂക്കികൊല്ലാന്‍ വിധിച്ചു. എന്നാല്‍ കൃഷ്ണന്‍ നായര്‍ മൈനറായതുകൊണ്ട് ശിക്ഷ ഇളവ് ചെയ്ത് ബോസ്റ്റല്‍ സ്കൂളിലേക്കയച്ചു. ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ ഹൗസ് ഓഫ് കമന്‍സിലും കയ്യൂര്‍ സമരം ചര്‍ച്ച ചെയ്തു. ഒന്നും വിജയിച്ചില്ല. 1943 മാര്‍ച്ച് 29 ന് നാലു പ്രതികളേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. അഖിലേന്ത്യാ കിസാന്‍ സഭ ഈ ദിനം കയ്യൂര്‍ ദിനമായി വര്‍ഷം തോറും ആചരിക്കാന്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്കെതിരെയുളള ഭരണകൂടത്തിന്‍റെയും നാടുവാഴികളുടെയും അതിക്രമത്തെ ചെറുത്തു തോല്‍പ്പിച്ച ഗ്രാമമായി കയ്യൂര്‍ ലോക സമര ചരിത്രത്തില്‍ ഇടം നേടുകയായിരുന്നു. പിന്നീട് നടന്ന തോല്‍വിറക് സമരം, നെല്ലെടുപ്പ് സമരങ്ങള്‍, വിളകൊയ്ത്ത് സമരം എന്നിവയ്ക്കെല്ലാം കയ്യൂര്‍ സമരം ഊര്‍ജ്ജം പകര്‍ന്നു.
🟢
🟢🟢
🟢🟢🟢

