അക്ഷരക്കൂട്ടം: നാട്ടറിവുകൾ🕹️
അക്ഷരക്കൂട്ടം ഓൺലൈൻ
നാട്ടറിവുകൾ🕹️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാട്ടറിവുകൾ🕹️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

29 ഓഗസ്റ്റ് 2025

കായലിന്റെ രാജാവ്

കായലിന്റെ രാജാവ്


ഇതിഹാസ തുല്യമായിരുന്നു വേമ്പനാട്ടു കായലിന്റെ രാജാവായി വാണിരുന്ന ജോസഫ്‌ മുരിക്കന്റെ ജീവിതം.


സത്യത്തിൽ തെക്കൻ കേരളത്തെ മുട്ടില്ലാതെ അരിഭക്ഷണം ഊട്ടിയതിൽ ആ മഹാന്റെ പ്രയത്നം വളരെ വളരെ വലുതാണ്.


 കേരളത്തിലെ കുട്ടനാട്ടിൽ നെൽകൃഷി വ്യാപകമാകുന്നതിൽ സുപ്രധാന പങ്കുവഹിച്ച കർഷകനും ഭൂവുടമയുമായിരുന്നു മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ.


ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു. വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. 


1940 കളിൽ വലിയ അരിക്ഷാമം കേരളത്തെ നേരിടുകയുണ്ടായി അന്ന്  പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ ഭൂമിയുണ്ടാക്കി നെൽകൃഷി ഇറക്കി മധ്യതിരുവതാംകൂറിനെ അന്നമൂട്ടിയ അന്നദാന പ്രഭു ആയിരുന്നു ജോസഫ് മുരിക്കൻ.


 കായൽ നികത്തി ആയിരത്തിലേറെ ഏക്കർ കൃഷിനിലം പുതുതായി ഉയർത്തിയാണ് മുരിക്കൻ ശ്രദ്ധേയനായത്.


 കുട്ടനാട്ടിലെ കാവാ‍ലം സ്വദേശിയായിരുന്ന ഇദ്ദേഹം കായൽ രാജാവ് എന്നറിയപ്പെടുന്നു.


നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സം‌വിധാനം അദ്ദേഹത്തിനുണ്ടായിരുന്നു. 


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം, ബർമയിൽ നിന്നെത്തിയിരുന്ന  അരിയും വരാതായി. 


ബജറ, ഗോതമ്പ്, ഉണക്ക കപ്പ തുടങ്ങിയവ കൊണ്ട് നാടിന് വിശപ്പടക്കേണ്ടി വന്ന കാലം.


 ഈ കെടുതി പരിഹരിക്കാൻ കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തണമെന്ന ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി മുരിക്കൻ  നെല്പാടങ്ങളുണ്ടാക്കിയത്. 


മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽ നികത്തൽ.


 ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം.


 തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. 


അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌.


 തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. 


ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. 


അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. 


കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. 


അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു.


ആയിരക്കണക്കിന്‌ ദണ്‌ഡ്‌ നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. 


ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌.


ഭൂമി തെളിഞ്ഞപ്പോൾ മഹാരാജാവ് നേരിട്ടെത്തി നെൽ വിത്തെറിഞ്ഞു.

 

അത് അൻപതും, നൂറും മേനിയായി വിളഞ്ഞു. 


ജോലിക്ക് മുടക്കം കൂടാതെ കൂലി കൊടുത്തു. 


വറുതിയിലേക്ക് വീണുപോയ ഒരു സമൂഹത്തെ നിശ്ചയ ദാർഢ്യം കൊണ്ടും കരുത്തുകൊണ്ടും കൈപിടിച്ചുയർത്തി, മുരിക്കുംമൂട്ടിൽ ഔതച്ചൻ.


തന്റെ "എലിയാസ്" എന്ന ബോട്ടിൽ തുണികൊണ്ടുള്ള ചാരുകസേരയായിരുന്ന് വേമ്പനാട് കായലിലൂടെ അദ്ദേഹം  സഞ്ചരിച്ചു. 


വെള്ള ചീട്ടി തുണിയുടെ ഒറ്റമുണ്ടും, ഷർട്ടും ധരിക്കാറുണ്ടായിരുന്ന മുരിക്കുംമൂട്ടിൽ ഔതച്ചൻ ഒരിക്കലും ‘മുതലാളി’ എന്ന് വിളിക്കപ്പെടാൻ ഇഷ്ട്ടപ്പെടാത്ത വ്യക്തിത്വമായിരുന്നു.


 അതുകൊണ്ട് കുട്ടനാട് അദ്ദേഹത്തിനെ സ്നേഹപൂർവ്വം " അച്ചായൻ" എന്ന് വിളിച്ചു.


 ജലനിരപ്പിനു താഴെ കൃഷി ചെയ്തുകൊണ്ടുള്ള അത്ഭുതം കുട്ടനാട്ടിലും പിന്നങ്ങ് ഹോളണ്ടിലും മാത്രമേ ഉള്ളു.


മൂന്ന് പതിറ്റാണ്ടിനുമേൽ അച്ചായൻ കൃഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.


പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധിയോടൊപ്പം കായൽ നിലങ്ങൾ സന്ദർശിച്ച്, സന്തോഷിച്ച്, അദ്ദേഹത്തെ അഭിനന്ദിച്ചു…


പക്ഷെ കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമരങ്ങൾ നടത്തി.


 തുടർന്ന്  1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു.


 ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. 


അടുത്ത രണ്ടു വർഷവും നഷ്‌ടമായി. 


1976-ൽ  കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. 


പിറ്റേ വർഷം ഭൂരഹിത കർഷക തൊഴിലാളികൾക്ക്‌ അര ഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. 


പിന്നീട്‌ പാട്ടക്കൃഷിയും  പരീക്ഷിച്ചുവെങ്കിലും മാർത്താണ്‌ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു.


 ചിത്തിരയിലും റാണിയിലും ബണ്ടുകൾ തകർന്നു.


തൊഴിലാളിക്ക് പണിയില്ലാതായി. 


കേരളം ആന്ധ്രയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും വരുന്ന അരിക്കായി കാത്തിരിപ്പ് തുടങ്ങി.


1974 ഡിസംബർ 9ന് ഒരു ഭാരത് ബന്ദ് ദിവസം കായലിന്റെ രാജാവ് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ കിടക്കവേ ജീവിതത്തിന്റെ മറുകരയിലേക്ക് യാത്രയായി.


ശ്രീചിത്തിര തിരുനാൾ ഔതച്ചന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഇങ്ങനെ  പറഞ്ഞു :-

" സാഹസികനും, കഠിനാദ്ധ്വാനിയും, ഈശ്വരവിശ്വാസിയും, എളിമയും ഉള്ള മുരിക്കുംമൂട്ടിൽ തൊമ്മൻജോസഫ് രണ്ടാം ലോകമഹായുദ്ധാന്തര കാലത്ത് തിരുവതാംകൂറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവതാംകൂറിലെ പ്രജകളെ പട്ടിണിയിൽ നിന്നും രക്ഷിച്ച മഹത് വ്യക്തിയാണ് "


മനുഷ്യ സാധ്യം എന്ന വാക്കിന് കൂടുതൽ മാനങ്ങൾ തീർത്ത, ഐതിഹാസിക ജീവിതം നയിച്ച വേമ്പനാട്ടുകായലിന്റെ രാജാവിന്റെ ഓർമ്മകൾ മനുഷ്യനുള്ളിടത്തോളം മായാതിരിക്കട്ടെ….

(കടപ്പാട്)

05 മാർച്ച് 2024

തൈര്

  


                   പാല് ഇഷ്ടമില്ലാത്തവർ കുറവായിരിക്കണം. പാലില്‍ നിന്ന് പിരിച്ചുണ്ടാക്കുന്ന തൈരും ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടമാണ്.രുചിയിലും തൈര് ഒട്ടും പിന്നിലല്ല. നിറയെ പോഷകങ്ങളും ധാതുക്കളും ഇതിലടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ ആരോഗ്യ ഫലം ഇതില്‍ നിന്ന് ലഭ്യമാണ്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരു പോലെ നല്ലതായ തൈര് വേനല്‍ കാലത്തെ ഭക്ഷണ പട്ടികയില്‍ പ്രധാനിയുമാണ്. ഉന്മേഷവും ഊർജവും പകരാനും കഴിവുണ്ട്. കാരണം, ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.


         എളുപ്പത്തില്‍ ദഹിക്കുന്ന ആഹാര പദാർത്ഥം കൂടിയാണ് തൈര്. ഒരു കപ്പില്‍ തന്നെ ധാരാളം വിറ്റാമിൻ ഡി-യും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ചർമ സംരക്ഷണത്തിലും തൈരിന് നല്ലൊരു പങ്കുണ്ട്. ഫേസ്‌പാക്കിലും മറ്റും തൈര് ഉപയോഗിക്കാറുണ്ട്. രക്ത സമ്മർദം കുറയ്ക്കാനും ഫലപ്രദമാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് കാരണം. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും തൈര് നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ക്കും ഗുണം ചെയ്യും.


          കുടലിന്റെ ആരോഗ്യത്തിനും തൈര് മികച്ചതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളായ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി5, ബി12, സിങ്ക്, അയോഡിൻ, റിബോഫ്ലാവിൻ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങളാണ്. വിറ്റാമിൻ ബി12 അരുണ രക്താണുക്കളുടെ സംരക്ഷണത്തിന് അനിവാര്യമാണിത്. നാഡികളൂടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശരീരത്തില്‍ ജലാംശം നിലനിർത്താൻ തൈര് കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരീരഭാരം നിയന്ത്രിതമാക്കാനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും ഗുണകരമാണ്. ഇതിലെ കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലുകളുടെ ബലത്തിനും ശക്തിക്കും തൈര് കഴിക്കുന്നത് ഏറെ ഗുണകരമാണ്.

12 മേയ് 2021

ഞെരിഞ്ഞിൽ 🌿

പ്രകൃതിയിലെഅമൂല്യ സസ്യങ്ങൾ


ഞെരിഞ്ഞിൽ


നിങ്ങൾക് അറിയാമോ

നമുക്കു പ്രകൃതി തന്നെ തരുന്ന ധാരാളം മരുന്നുകളുണ്ട്.

പലപ്പോഴും ഇവ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.

പണ്ടു കാലത്ത് തലമുറകള്‍ കൈമാറി വന്നിരുന്ന ഈ മരുന്നുകള്‍ ഇപ്പോഴും നാച്വറല്‍ മെഡിസിനില്‍ ഉപയോഗിച്ചു വരുന്നുമുണ്ട്.

ഇതുപോലെ സിദ്ധ, ആയുര്‍വേദ, യൂനാനി മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞില്‍.

പൊതുവെ ഇതിനെ ഗോഖ്ര    എന്നാണ് അറിയപ്പെടുന്നത്.


നമുക്ക് ഉണ്ടാവുന്ന പല ആരോഗ്യ പ്രശ്ന്ങ്ങൾക്കും പരിഹാരം മാത്രം അല്ല നല്ലൊരു ടോണിക്ക് കൂടി ആണ് ഞെരിഞ്ഞിൽ.

പംങ്ചര്‍ വൈന്‍ എന്ന പേരിലും ഞെരിഞ്ഞിൽ അറിയപ്പെടുന്നു.

ഇതിന്റെ  വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ  പല പുരുഷ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നായി ഇത് ഉപയോഗിയ്ക്കാമെന്നതു തന്നെയാണ്.

ഈ ചെടി നമുക്കു മുഴുവനുമായും ഉപയോഗിയ്ക്കാം എന്നത് ആണ്.


ഞെരിഞ്ഞിൽ    കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, കാല്‍സ്യം, ഫ്‌ളേവനോയ്ഡുകള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.


നമുക്കു നോക്കാം ഏതെല്ലാം വിധത്തിൽ ഞെരിഞ്ഞിൽ ഉപയോഗിക്കാമെന്ന്.


പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് വർധിപ്പിക്കാനും  സഹായിക്കുന്ന ഒന്നാണ് ഇത്. 

അതുപോലെ തന്നെ ഹൃദയാരോഗ്യത്തിന്, ഉദ്ധാരണക്കുറവ്, പോളി സിസ്റ്റിക് ഓവറി, രക്തത്തിലെ ഗ്ലൂക്കോസ്, തലച്ചോറിന്റെ ആരോഗ്യത്തിന്, ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള, ഗോള്‍ ബ്ലാഡര്‍ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞിൽ.


ഒരു പിടി ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് എത്രവലിയ കിഡ്നി സ്റ്റോണിനെയും മൂത്രസംബദ്ധമായ പ്രേശ്നങ്ങളെയും    അലിയിച്ചു കളയും  എന്നാണ് ആയുർവ്വേദം പറയുന്നത്.

അതു കൊണ്ട് തന്നെ ഞെരിഞ്ഞിൽ ശീലമാക്കാം.

 രോഗങ്ങളോട് ഗുഡ്ബൈ പറയാം


➗➗➗➗➗➗➗➗➗➗➗


മധുര ഞെരിഞ്ഞിൽ

=================


ശാസ്ത്രീയ നാമം: Tribulus terrestrisLinnaeus


രസാദി ഗുണങ്ങൾ 

===============

രസം : മധുരം

ഗുണം : ലഘു

വീര്യം : ശീതം

വിപാകം : മധുരം 


ഔഷധയോഗ്യ ഭാഗം

================

ഫലം, സമൂലം. 


പര്യായങ്ങൾ

==========

ചെറിയ ഞെരിഞ്ഞിൽ, ഗോക്ഷുരഃ (സം.)


തരങ്ങൾ

=======

ഔഷധസസ്യമായ ഞെരിഞ്ഞിൽ രണ്ടു തരമുണ്ട്;


1)ചെറിയ ഞെരിഞ്ഞിൽ (മധുര ഞെരിഞ്ഞിൽ) ശാസ്ത്രനാമം Tribulus terrestris


2)വലിയ ഞെരിഞ്ഞിൽ (കാട്ടു ഞെരിഞ്ഞിൽ) ശാസ്ത്രനാമം Pedalium murex


രണ്ടിന്റെയും ഗുണങ്ങൾ സമാനമെന്ന് അഷ്ടാംഗഹൃദയം, കാട്ടു ഞെരിഞ്ഞിലിന് ഗുണം അധികമെന്ന് രാജനിഘണ്ടു.


വിവരണം 

========


ചെറിയ ഞെരിഞ്ഞിൽ എന്നും പേരുള്ള 

മധുര ഞെരിഞ്ഞിലിന്റെ കായ സാധാരണയായി ഉപയോഗിക്കുന്നു. 


ദക്ഷിണയൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക, ഉത്തര ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സാധാരണയായി വളരുന്നു. 


ഉഷ്ണ മേഖലാ പ്രദേശത്ത് ഇവ വളരാറുണ്ട്.


Puncture Vine, Caltrop, Yellow Vine, Goathead തുടങ്ങിയ ആംഗലേയ നാമങ്ങളിൽ അറിയുന്നു. 


ആയുർവേദ വിധി പ്രകാരം ചെടി മുഴുവനായും ഉപയോഗിക്കാം.


ഔഷധ ഗുണങ്ങൾ.

===============


ഒറ്റയ്ക്കോ മറ്റൌഷധങ്ങളുമായി ചേർത്തോ താഴെ കാണിച്ചിരിക്കുന്ന അസുഖങ്ങളിൽ ഉപയോഗിക്കുന്നു. 


മൂത്രത്തിൽ കല്ലുണ്ടാകുന്ന രോഗത്തിന് ഞെരിഞ്ഞിലു കൊണ്ട് കഷായം വച്ച് അതിൽ നെയ്യും ചേർത്ത് യഥാവിധി കാച്ചി സേവിച്ചാൽ ഫലപ്രദമാണ്. 


മൂത്രക്കല്ല് കൊണ്ടുണ്ടാക്കുന്ന മൂത്രതടസ്സം നിമിത്തം മൂത്രനാളിയിൽ വേദനയുണ്ടായാൽ. 


ഒന്നര ഗ്ലാസ്സ് വെള്ളത്തിൽ50ഗ്രാം

ഞെരിഞ്ഞിൽ ചതച്ചിട്ട് കഷായം വച്ച് അറുപത് മി.ലി വറ്റിച്ച് മുപ്പത് മി.ലി വീതം രാവിലെയും വൈകിട്ടും കുടിക്കുക. 


ഇപ്രകാരം പതിവായി കഴിച്ചാൽ മൂത്രക്കല്ല് പൂർണ്ണമായും അലിഞ്ഞ് പോകുന്നതാണ്.


വാതം

ക്ഷയം

മൂത്രാശയ രോഗങ്ങൾ

അസ്ഥിസ്രാവം

സികതാമേഹ (Phosphaturia)

ഗർഭാശയ രോഗങ്ങൾ

പ്രസവരക്ഷയിൽ

മൂത്രത്തിൽ ആൽബുമിൻ കാണുന്ന വൃക്ക രോഗങ്ങൾ (Brights disease)


(കടപ്പാട്)