അക്ഷരക്കൂട്ടം: എൻ്റെ കണ്ടെത്തലുകൾ🐉
അക്ഷരക്കൂട്ടം ഓൺലൈൻ
എൻ്റെ കണ്ടെത്തലുകൾ🐉 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എൻ്റെ കണ്ടെത്തലുകൾ🐉 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

24 ജൂൺ 2025

പൂച്ചക്കുട്ടി 🐈🐾

പൂച്ചക്കുട്ടി

 വീട്ടിലുണ്ടൊരു പൂച്ചക്കുട്ടി

പാലുകുടിക്കും പൂച്ചക്കുട്ടി


മ്യാവൂ മ്യാവൂ പൂച്ചക്കുട്ടി

ചിന്നുവെന്നൊരു പൂച്ചക്കുട്ടി


കൂടെ കളിക്കും പൂച്ചക്കുട്ടി

ഓടി നടക്കും പൂച്ചക്കുട്ടി


ഞാൻ വരുന്ന നേരം 

ഓടിവരുന്നൊരു പൂച്ചക്കുട്ടി


ഞാൻ തോടുന്ന നേരം

അരുമയുള്ളൊരു പൂച്ചക്കുട്ടി


എലിയെ പിടിക്കും പൂച്ചക്കുട്ടി

പകലുറങ്ങും പൂച്ചക്കുട്ടി


എൻ്റെ സ്വന്തം പൂച്ചക്കുട്ടി

(പവിശങ്കർ.എസ്)


🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️🎗️

പൂച്ചക്കുട്ടി

പാട്ട് കേൾക്കൂ 🔘

വീട്ടിലുണ്ടൊരു പൂച്ചക്കുട്ടി

പാലുകുടിക്കും പൂച്ചക്കുട്ടി

മ്യാവൂ മ്യാവൂ പൂച്ചക്കുട്ടി

ചിന്നുവെന്നൊരു പൂച്ചക്കുട്ടി


എന്റെ സ്വന്തം പൂച്ചക്കുട്ടി

കൂടെ കളിക്കും പൂച്ചക്കുട്ടി

പുഞ്ചിരിയോടെ ഓടിവരുന്ന

അനുപമമായൊരു പൂച്ചക്കുട്ടി


ഓടി നടക്കും പൂച്ചക്കുട്ടി

ഞാൻ വരുന്ന നേരം ഓടിവരുന്ന

ഞാൻ തോടുന്ന നേരം അരുമയുള്ള

ഒരു സന്തോഷം പകരുന്ന പൂച്ചക്കുട്ടി


എന്റെ സ്വന്തം പൂച്ചക്കുട്ടി

കൂടെ കളിക്കും പൂച്ചക്കുട്ടി

പുഞ്ചിരിയോടെ ഓടിവരുന്ന

അനുപമമായൊരു പൂച്ചക്കുട്ടി


എലിയെ പിടിക്കും പൂച്ചക്കുട്ടി

പകലുറങ്ങും പൂച്ചക്കുട്ടി

എന്നെ കാണുമ്പോൾ മൃദുവായ

ഒരീച്ചയായി മാറും പൂച്ചക്കുട്ടി


എന്റെ സ്വന്തം പൂച്ചക്കുട്ടി

കൂടെ കളിക്കും പൂച്ചക്കുട്ടി

പുഞ്ചിരിയോടെ ഓടിവരുന്ന

അനുപമമായൊരു പൂച്ചക്കുട്ടി


💠💠💠

10 ജനുവരി 2025

ഇനി നാം എങ്ങോട്ട് ? 😇

 ഇനി നാം എങ്ങോട്ട്?


ഇനി നാം എങ്ങോട്ട് ? 2014 - 15 വർഷം തുഞ്ചത്തെഴുത്തച്ഛൻ കോളേജ് മാഗസിൽ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയ എൻ്റെ എഴുത്ത്. സിഗ്മണ്ട് ഫ്രോയിഡ് എന്ന മഹനായ മന:ശാസ്ത്രജ്ഞൻ്റെ കണ്ടെത്തലുകളിൽ  ആകൃഷ്ടനായ എനിക്ക് ഇതുപോലൊരു മലയാളീകരിച്ച മന:ശാസ്ത്ര വിവരണം മാഗസിനിലൂടെ  പങ്കുവയ്ക്കണമെന്ന് തോന്നി...






14 ഒക്‌ടോബർ 2024

വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ ? പരീക്ഷണം 2

 ലക്ഷ്യം

വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ എന്ന് കണ്ടെത്തുന്നതിന്.

സാമഗ്രികൾ

സുതാര്യമായ പ്ലാസ്റ്റിക് കണ്ടെയ്നർ, 4cm സ്‌ട്രോ രണ്ടെണ്ണം, ബലൂൺ, m സീൽ, 20cm മേസൺ പൈപ്പ് രണ്ടെണ്ണം, ഗ്ലാസ്, ജലം.

ഊഹം

1. പ്ലാസ്റ്റിക് കണ്ടെയ്നറിന് അകത്ത് വായു നിറക്കുമ്പോൾ ബലൂൺ വീർക്കുന്നു.

2. ഗ്ലാസിലെ ജലം വായു പുറത്തേക്ക് വലിക്കാതെ പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് പ്രവേശിക്കുകയില്ല.

പ്രവർത്തന രീതി

പ്ലാസ്റ്റിക് കണ്ടെയ്നറിൻ്റെ അടപ്പിൽ  1cm അകലത്തിൽ രണ്ട് ദ്വാരങ്ങൾ ഇടുക. സ്ട്രോ ദ്വാരങ്ങളിലേക്ക് 2cm കടത്തി വച്ച് m സീൽ ഉപയോഗിച്ച് ഉറപ്പിക്കുക. കുപ്പിയുടെ ഉള്ളിൽ വരത്തക്കവിധം ഒരു സ്‌ട്രോയിൽ ബലൂൺ ഉറപ്പിക്കുക ശേഷം പ്ലാസ്റ്റിക് കണ്ടെയ്നർ അടയ്ക്കുക. അടപ്പിന് മുകളിലായി സ്‌ട്രോകളിൽ മേസൺ പൈപ്പ് ഉറപ്പിക്കുക.

1. ബലൂൺ ഉറപ്പിക്കാത്ത മേസൺ പൈപ്പിലൂടെ  വായു അകത്തേക്ക് ഊതുകയും പുറത്തേക്ക് വലിക്കുകയും ചെയ്യുന്നു.

2. ബലൂൺ ഘടിപ്പിച്ച പൈപ്പിലൂടെ വായു അകത്തേക്ക് ഊതുമ്പോൾ രണ്ടാമത്തെ പൈപ്പിൻ്റെ അഗ്രം വെള്ളം നിറച്ച ഗ്ലാസിലേക്ക് ഇറക്കിവയ്ക്കുന്നു. സാവധാനം ബലൂൺ ഘടിപ്പിച്ച പൈപ്പിലൂടെ വായു പുറത്തേക്ക് പോകാൻ അനുവദിക്കുന്നു.


നിരീക്ഷണം

 ഒന്നാം ഘട്ടത്തിൽ ബലൂൺ ഘടിപ്പിക്കാത്ത പൈപ്പിലൂടെ വായു അകത്തേക്ക് ഊതുമ്പോൾ തടസ്സം നേരിടുകയും വലിക്കുമ്പോൾ ബലൂൺ വികസിക്കുകയും ചെയ്യുന്നു. ബലൂണിലേക്ക് വായു അകത്തേക്ക് പ്രവഹിക്കാതെ പൈപ്പ് വിരൽകൊണ്ട് തടസ്സം സൃഷ്ടിക്കുമ്പോൾ, വായു അകത്തേക്ക് വലിക്കാൻ സാധിക്കുന്നില്ല.


രണ്ടാം ഘട്ടത്തിൽ ബലൂൺ ഘടിപ്പിച്ച പൈപ്പിലൂടെ വായു അകത്തേക്ക് ഊതുമ്പോൾ ബലൂൺ വികസിക്കുന്നു, പുറത്തേക്ക് വായു പോകുന്ന പൈപ്പ് അടയ്ക്കുമ്പോൾ ബലൂൺ വികസിപ്പിക്കാനാവാതെ ബുദ്ധിമുട്ടുന്നു. രണ്ടാമത്തെ പൈപ്പ് ജലത്തിലേക്ക് താഴ്ത്തുമ്പോൾ ബലൂൺ വികസിക്കുന്ന സമയത്ത് ജലത്തിൽ വായു കുമിളകൾ രൂപപ്പെടുകയും ബലൂണിലെ വായു സ്വതന്ത്രമാക്കുമ്പോൾ ഗ്ലാസിലെ ജലം പൈപ്പിലൂടെ പ്ലാസ്റ്റിക് കണ്ടെയ്നറിൽ നിറയുന്നു.


നിഗമനം

ബലൂൺ ഘടിപ്പിക്കാത്ത പൈപ്പിലൂടെ ഊതുമ്പോൾ പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് വായു അകത്തേക്ക് പ്രവേശിക്കാതെ ബലൂൺ തടസ്സം നിൽക്കുന്നു, വായു പുറത്തേക്ക് വലിക്കുമ്പോൾ ബലൂൺ വികസിച്ച് വലിക്കുന്ന വായുവിന് തുല്യമായ അളവിൽ വായു അകത്തേക്ക് കയറി തുല്യത കൈവരിക്കുന്നു. ബലൂൺ ഘടിപ്പിച്ച പൈപ്പിലൂടെ വായു അകത്തേക്ക് ഊതുമ്പോൾ രണ്ടാമത്തെ പൈപ്പിലൂടെ വായു പുറത്തേക്ക് പോകുന്ന സാഹചര്യത്തിൽ കുമിളകൾ രൂപപ്പെടുകയും ബലൂണിലുള്ള വായു പുറത്തേക്ക് പോകുമ്പോൾ തുല്യ അളവിൽ ജലം പൈപ്പിലൂടെ കണ്ടെയ്നറിലേക്ക് നിറയുകയും ചെയ്യുന്നത് വായുവിന് സ്ഥിതിചെയാൻ സ്ഥലം ആവശ്യമുള്ളതുകൊണ്ടാണ്.


Pavisankar.MS

****

വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ ? പരീക്ഷണം 1

ലക്ഷ്യം 

വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ എന്ന് കണ്ടെത്തുന്നതിന്.


സാമഗ്രികൾ 

സുതാര്യമായ രണ്ട് പ്ലാസ്റ്റിക് കുപ്പികൾ, 15 cm മേസൺ പൈപ്പ്, m സീൽ, ജലം. 


ഊഹം

1. ജലം വിതാനം പാലിക്കുന്നു.

2. കുപ്പികളിൽ നിന്ന് ദ്രാവകവും വാതകവും ഒരുപോലെ കൈമാറ്റം ചെയ്യപ്പെടുന്നു.


പ്രവർത്തന രീതി

രണ്ട് പ്ലാസ്റ്റിക് കുപ്പികളുടെയും പകുതിയിൽ താഴെ തുല്യമായി വരത്തക്കവിധം ദ്വാരങ്ങളിടുന്നു. ദ്വാരത്തിലൂടെ മേസൺ പൈപ്പിന്റെ അഗ്രം അല്പം കടത്തി വച്ച് വായു കടക്കാത്ത വിധം m സീൽ ഉപയോഗിച്ച് ഒട്ടിക്കുന്നു. 

1. രണ്ട് കുപ്പികളുടെയും അടപ്പുകൾ അടച്ചതിന് ശേഷം ഒരു കുപ്പിയുടെ അടപ്പ് തുറന്ന് ജലം അതിലേക്ക് നിറക്കുന്നു.

2. രണ്ട് കുപ്പികളിലെയും അടപ്പ് തുറക്കുന്നു. 


നിരീക്ഷണം

ഒന്നാം ഘട്ടത്തിൽ പൈപ്പിലൂടെ ജലത്തിന് പ്രവേശിക്കാൻ സാധ്യതകൾ ഏറെ ഉണ്ടായിട്ടും രണ്ടാമത്തെ കുപ്പി ശൂന്യമായി തന്നെ സ്ഥിതിചെയ്യുന്നു. രണ്ടാം ഘട്ടത്തിൽ ശൂന്യമായ കുപ്പിയിലേക്ക് ജലം ഒഴുകി എത്തുകയും ജലം വിതാനം പാലിക്കുകയും ചെയ്യുന്നു. 


നിഗമനം

 ശൂന്യമായ കുപ്പിയുടെ അടപ്പ് തുറന്ന് അതിൽ നിറഞ്ഞ് നിൽക്കുന്ന വായു പുറത്തേക്ക് പോകുമ്പോൾ മാത്രമാണ് ജലത്തിന് പ്രവേശിക്കാനാവുന്നത്. ആയതിനാൽ വായുവിനു സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ് എന്ന നിഗമനത്തിൽ എത്തിചേരാൻ സാധിക്കുന്നു.

Pavisankar.MS

****