AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

(35) മഹത്വം 🧠

മഹത്വം

ഒരിക്കൽ ഒരു മകൻ തന്റെ വയോവൃദ്ധനായ അച്ഛനെയും കൂട്ടി ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കുവാൻ പോയി. അച്ഛൻ ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണത്തിന്റെ ശകലങ്ങൾ അദ്ദേഹത്തിന്റെ ദേഹത്തും വസ്ത്രംങ്ങളിലും വിഴുന്നുണ്ടായിരുന്നു. ഭക്ഷണശാലയിലെ മറ്റ് ആളുകൾക്ക് അത് അലോസരമായി തോന്നി. അവർ ആ അച്ഛനെയും മകനെയും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പക്ഷെ മകനാവട്ടെ അച്ഛൻ ഭക്ഷണം കഴിക്കുന്നത് നോക്കി നിശബ്ദാനായി ഇരിക്കുക ആയിരുന്നു.

      അച്ഛൻ ഭക്ഷണം കഴിച്ചു കഴിഞ്ഞു അദ്ദേഹത്തിന്റെ കൈ പിടിച്ചു വാഷ് റൂമിലേക്ക് കൊണ്ട് പോയി. അതിനു ശേഷം അച്ഛന്റെ കൈ കഴുകി ദേഹത്തു പറ്റിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചു കളഞ്ഞു, വസ്ത്രം നേരെ ആക്കി മുടി ചീകി ഒതുക്കി കണ്ണട നേരെ ആക്കി പുറത്തിറങ്ങി 

             അവർ പുറത്തിറങ്ങുമ്പോൾ അവിടെ ഉണ്ടായിരുന്ന മുഴുവൻ ആളുകളും അവരെ തന്നെ നോക്കുക ആയിരുന്നു. ആ മകന്റെ മഹത്വം മനസ്സിലക്കുവാൻ ബോധമുള്ള ആരും അവിടെ ഇല്ലായിരുന്നു.

       ബില്ലിലെ തുക വെയ്റ്റർക്ക് നൽകി ആ അച്ഛനും മകനും പുറത്തേക്കു പോകാൻ ഒരുങ്ങി. അവരിറങ്ങിയതും അവിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു പ്രായമായ ഒരാൾ ആ മകനോട് ചോദിച്ചു, നിങ്ങൾ എന്തെങ്കിലും ഇവിടെ വച്ചിട്ടാണോ പോകുന്നത്.

മകൻ പറഞ്ഞു, ഇല്ല സർ, ഞങ്ങൾ ഒന്നും അവിടെ വച്ചിട്ടില്ല.

അദ്ദേഹം പറഞ്ഞു, ഇല്ല നിങ്ങൾ ഓരോ മക്കൾക്കും വലിയൊരു പാഠവും ഓരോ അച്ഛനും വലിയൊരു പ്രതീക്ഷയും വച്ചിട്ടാണ് പോകുന്നത്. നമ്മളെ എല്ലാം സംരക്ഷിച്ചവരെ നമ്മൾ നാളെ തിരികെ സംരക്ഷിക്കുമ്പോഴാണ്  നമ്മിലെ നന്മയും മഹത്വവും വെളിവാകുന്നത്.

(കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗