അക്ഷരക്കൂട്ടം: നല്ല മകൾ എന്ന അലങ്കാരം 👧
അക്ഷരക്കൂട്ടം ഓൺലൈൻ
നല്ല മകൾ എന്ന അലങ്കാരം 👧 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നല്ല മകൾ എന്ന അലങ്കാരം 👧 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

08 ഓഗസ്റ്റ് 2025

നല്ല മകൾ എന്ന അലങ്കാരം 👧

 നല്ല മകൾ എന്ന അലങ്കാരം

അവൾക്കു പ്രായം ഒൻപത്.


 അമ്മ മരിച്ചു.


അച്ഛനു തീരാത്ത ജോലിത്തിരക്ക്.


 ചെറിയ സഹോദരങ്ങളുടെ എല്ലാ കാര്യങ്ങളും അവൾതന്നെ നോക്കണം.


 ആ ചെറു പ്രായത്തിൽ അവൾ വീട്ടിലെ  'അമ്മ'യായി.


ഇന്ത്യയിൽ ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും കൂടുംബങ്ങളിൽ കാണുന്ന ഒരു സാമുഹിക പ്രതിഭാസമാണിത്.


സാമൂഹിക ശാസ്ത്രജ്‌ഞർ ഇതിനെ എൽഡസ്‌റ്റ് സിസ്‌റ്റർ സിൻഡ്രോം എന്നു വിളിക്കും.


 മഡഗാസ്‌കറിൽ 2024ൽ നടത്തിയ രാജ്യാന്തര സാമൂഹികശാസ്ത്ര പഠനം മുത്തക്കളായ പെൺകുട്ടികളുടെ യഥാർഥ ജീവിതാവസ്ഥയെ വെളിപ്പെടുത്തുന്നുന്നതാണ്.


പഠനം നടത്തിയ 600 കുടുംബങ്ങളിൽ 72 ശതമാനത്തിലും മൂത്തമകൾക്കു 10-12 വയസ്സ് മുതൽ അമ്മമാരുടെ ചുമതലകൾ ഏറ്റെടുക്കേണ്ടിവന്നു എന്നാണു കണ്ടെത്തിയത്.


വീട്ടുജോലിക്കായി ദിനംപ്രതി 4 മുതൽ 6 : മണിക്കൂർ വരെ ചെലവാക്കേണ്ടിവരുന്നത് അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നു.


65% പേർക്കു പഠനത്തിൽ ശ്രദ്ധ കുറഞ്ഞു.


 47% പേർ മാനസികമായി തളർന്നു.


38% പേർ : സ്വന്തം മോഹങ്ങളെക്കാൾ കുടുംബം എന്ന ചുമതലയാണു വലുതെന്നു കരുതിയവരാണ്.


ചിലർ തുറന്നു പറഞ്ഞു;

 'എൻ്റെ അമ്മ എന്നെപ്പോലെയല്ല, എനിക്കു വിശ്രമം ഉണ്ടായിട്ടില്ല.'


പെൺകുട്ടികളുടെ വളർച്ചയെ മാനസികവും ശാരീരികവുമായി ബാധിക്കുന്നതായുള്ള ആഖ്യാനമാണിത്.


ഇന്ത്യയിൽ 5-14 വയസ്സുള്ള പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ 40% അധികം വീട്ടുപണി ചെയ്യുന്നു.


മൂത്ത പെൺകുട്ടിയാണതിൽ ഈ ചുമതല ഇരട്ടിയാകുന്നു എന്ന് Indian journal of gender studies-ലെ ഒരു പഠനത്തിൽ പറയുന്നു.


ഓസ്ട്രിയൻ മനഃശാസ്ത്രജ്‌ഞൻ ആൽഫ്രഡ് ആഡ്‌ലറുടെ സിദ്ധാന്തത്തിന്റെ കാണാപ്പുറങ്ങളിലേക്കാണു നാമെത്തുന്നത്.


ആദ്യം ജനിക്കുന്നവർ കൂടുതൽ ഉത്തരവാദിത്തമുള്ളവരാകും എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്.


എന്നാൽ ഇതു നേതൃഗുണമായി മാറാതെ, പ്രായപൂർത്തിയാകാത്ത അകാല ചുമതലയായി മാറുന്നുവെന്നാണു പുതിയ കണ്ടത്തൽ.


 മൂത്തവളെന്ന പേരിൽ അവളെ കുടുംബത്തിനുള്ളിൽ വെറും ജനനക്രമം കൊണ്ടുള്ള ജീവനക്കാരിയാക്കുന്നു.


ആദ്യമക്കളായ പെൺകുട്ടികൾക്ക് ആത്മവിശ്വാസവും നേതൃഗുണങ്ങളും വളരെയധികം ലഭിച്ചേക്കാം.


 പക്ഷേ, അതിന്റെ വില അവരവരുടെ ബാല്യകാല സ്വാതന്ത്ര്യമാണെങ്കിൽ, നീതീകരിക്കാനാവില്ല.


ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്ന മൂത്ത പെൺകുട്ടിയെ നല്ല കൂട്ടി എന്നു പുകഴ്ത്തിയതുകൊണ്ടായില്ല.


 അവളുടെ ഭാവി സ്വന്തമായി നിർമിക്കാൻ അവസരവും വിശ്രമവും നൽകണം.


സ്ത്രീശാക്തീകരണത്തിൽ കേരളം മുന്നിൽ നിൽക്കുന്നുവെന്ന് ആവർത്തിച്ചുപറയുമ്പോഴും വീട്ടുപണിയിൽ ഇവിടെയും പ്രകടമാകുന്ന വിവേചനത്തെ നമുക്കു കണ്ടില്ലെന്നു നടിക്കാനാകില്ല.

Malayalam Manorama 

👧👧👧👧👧👧👧👧👧👧👧👧👧👧