കവുങ്ങ് കൃഷി 🏝️
പലരും ചോദിച്ച ഒരു കൃഷി ആണ് ഇത്, അറിയുന്ന കാര്യങ്ങൾ അനുഭവത്തിൽ നിന്നും പറഞ്ഞു തരാം, ഒരിക്കലും മാർക്കറ്റ് കുറയാത്ത ഒരു നാണ്യ വിള ആണ് കവുങ്ങ്.
കവുങ്ങ് തൈകൾ പലരും പല രീതിയിൽ ആണ് നടുന്നത്. അകലം. 8×8, 9×9, 10×10, അടി അകലത്തിൽ വേണം കുറഞ്ഞത് നടേണ്ടത്.
ഇന്റർ മംഗളയ്ക്ക് 10×10 അടി അകലം വേണം.
കുഴിയുടെ വലിപ്പം 2x2x2 (വീതി, നീളം, ആഴം) സാധാരണ നടുന്ന രീതി.
അടിവളമായി വേപ്പിൻ പിണ്ണാക്, എല്ലുപ്പൊടി, ചാണകപ്പൊടി കൊടുക്കണം (പന്നി, പട്ടി, കുറുക്കൻ ഉള്ള സ്ഥലങ്ങളിൽ എല്ലുപ്പൊടി ഇടരുത് അതൊക്കെ മാന്തി കുളം ആക്കും 😄)
വർഷത്തിൽ ഒരു തവണ 250 gm കുമ്മായം വച്ചു കൊടുക്കണം.
ഇടയ്ക്കു ചാണക സ്ളറി/fish അമിനോ ആസിഡ് ഇതൊക്കെ കൊടുക്കുന്നത് നല്ലതാണ്.
വർഷത്തിൽ രണ്ടു തവണ വളം കൊടുക്കണം (ജൈവ വളം മഴയ്ക്ക് മുൻപ്, രാസവളം മഴ കഴിയാറാകുമ്പോൾ)
നല്ല ഇനങ്ങൾ (ഉയരത്തിൽ പോകുന്നത് കായിക്കാൻ 5 വർഷം എടുക്കും)
കാസർഗോഡ്ൻ കവുങ്ങ്
മോഹിത് നഗർ കവുങ്ങ്. ഇത് രണ്ടും ആണ് നല്ല ഇനങ്ങൾ, നല്ല വിളവും ഉണ്ട്.
കുള്ളൻ കവുങ്ങ്. ഇന്റർ സെ മംഗള (3 വർഷം കൊണ്ട് കായ്ക്കും) കർണാടകത്തിൽ കാണുന്ന അത്ര വിളവൊന്നും ഇതിനു കേരളത്തിൽ പ്രതീക്ഷിക്കണ്ട.
വേനലിൽ നല്ലപോലെ വെള്ളം നനക്കാൻ പറ്റുന്നവർ മാത്രം കവുങ്ങ് കൃഷി ചെയുക.
കവുങ്ങിന്റെ ഇടയിൽ ആദ്യത്തെ 3 വർഷം വാഴകൾ, കപ്പ തുടങ്ങിയവ നട്ടാൽ നല്ല വരുമാനം കിട്ടും (അതിനു 9/10 ഗാപ്പിൽ നടാം)
വടക്കൻ കേരളത്തിലെ കൃഷി രീതി ആണ് മുകളിൽ പറഞ്ഞത്
NB. കവുങ്ങ് തൈകൾ നടാൻ പറ്റിയ സമയം ജൂൺ to നവംബർ.
🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️🏝️

