അക്ഷരക്കൂട്ടം: ചാന്ദ്രദിനം Page 3 🎑
അക്ഷരക്കൂട്ടം ഓൺലൈൻ

20 ജൂലൈ 2025

ചാന്ദ്രദിനം Page 3 🎑

ആദ്യ ചാന്ദ്രസന്ദര്‍ശനം


നമുക്കെല്ലാം അറിയാവുന്നതുപോലെ, ഭൂമിയുടെ പ്രകൃത്യാ ഉള്ള ഏക ഉപഗ്രഹമാണ് ചന്ദ്രന്‍.


ഭൂമിക്കു വെളിയില്‍ മനുഷ്യന്റെ പാദസ്പര്‍ശമേറ്റ ഏക ആകാശഗോളവും ചന്ദ്രനാണ്.


'ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ചെറിയൊരു കാല്‍വയ്പ്പും എന്നാല്‍ മാനവരാശിക്ക് വലിയൊരു കുതിച്ചുചാട്ടവു'മായ ആ മഹാസംഭവം - മനുഷ്യന്റെ ആദ്യ ചാന്ദ്രസന്ദര്‍ശനം നടന്നത് 1969 ജൂലൈ 21നാണ്.


ചന്ദ്രോല്പത്തിയുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങളുണ്ട്.


ഗ്രഹരൂപീകരണ വേളയില്‍ ഭൂമിയില്‍നിന്ന് അടര്‍ന്നുപോയതാണെന്നും ഭൂമി ആകര്‍ഷിച്ച് പിടിച്ചെടുത്തതാണെന്നുമുള്ള സിദ്ധാന്തങ്ങള്‍ക്കു പുറമെ ഒരിക്കല്‍ രണ്ടു ചന്ദ്രന്മാരുണ്ടായിരുന്നുവെന്നും അവ കൂടിച്ചേര്‍ന്നാണ് ഇപ്പോഴുള്ള ചന്ദ്രനായതെന്നുമുള്ള പുതിയൊരു സിദ്ധാന്തവും നിലനില്‍ക്കുന്നുണ്ട്.


ചാന്ദ്രയാന്‍ ദൗത്യം ഈ മേഖലയിലുള്ള ഭാരതത്തിന്റെ ഉറച്ച കാല്‍വയ്പാണ്.


ചന്ദ്രനിലെ ജലസാന്നിധ്യം കുറച്ചുനാള്‍ മുമ്പുവരെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.


ഏകദേശം 460 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചന്ദ്രന്‍ രൂപം കൊണ്ടതെന്നു കരുതുന്നു.


3,475 കിലോമീറ്റര്‍ വ്യാസവും 10,917 കിലോമീറ്റര്‍ ചുറ്റളവുമുള്ള ഈ ദ്രവ്യപിണ്ഡം ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമാണ്.


ചന്ദ്രന്‍, ഭൂമിയേപ്പോലെ തന്നെ ഒരു പൂര്‍ണഗോളമല്ല.


മധ്യരേഖാ വ്യാസവും, ധ്രുവരേഖാവ്യാസവും തമ്മില്‍ നാല് കിലോമീറ്ററിന്റെ വ്യത്യാസമുണ്ട്.



ചന്ദ്രനെക്കുറിച്ചുള്ള ചില കൗതുക വിശേഷങ്ങളിതാ...


(Continue Page 4)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗