AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

തിരുവനന്തപുരം 🟢 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിരുവനന്തപുരം 🟢 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

02 ഒക്‌ടോബർ 2025

തിരുവനന്തപുരം 🟢

 🟢🟢🟢

🟢🟢

🟢

തിരുവനന്തപുരം

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രത്നകണ്ഠാഭരണമായ കേരളത്തിന്റെ തലസ്ഥാന നഗരി-തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഭൂപ്രദേശം എന്ന് ലോക സഞ്ചാരികള്‍ പ്രശംസിച്ച നാട്. പരശുരാമന്‍ എന്ന സന്യാസി തന്റെ മഴു എറിഞ്ഞത് കടലില്‍ നിന്നും (വരുണ ഭഗവാനിൽ നിന്നും) വീണ്ടെടുത്ത ഭൂപ്രദേശം, കന്യാകുമാരി മുതല്‍ ഗോകര്ണ്ണം വരെയുള്ള ഒരു സുരഭില സുന്ദര കേരളം ഗോകർണ്ണത്തില്‍ ശിവനും, കന്യാകുമാരി അമ്മയും പരസ്പരം നോക്കി പരിപാലിക്കുന്നിടം കേരളം പ്രയാതത് വരനും നീതിമാനുമായ മഹാബലി ചക്രവർത്തിയുടെ കാലത്തിനു മുൻമ്പ്‌ ഉരുവം കൊണ്ട കേരളം എന്തിനെയും സ്വീകരിക്കുവാനും സ്വാംശീകരിക്കുവാനും അംഗീകരിക്കുവാനുമുള്ള നമ്മുടെ ശീലം ലോക സഞ്ചാരികളെയും വാണിഭ സംഘങ്ങളെയും ആകർഷിച്ച നാട്. അതിനാലാണ് കൊളംമ്പസ്, വാസ്കോഡ ഗാമ, മാർക്കോ പോളോ, ഫാഹിയാന്‍ തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ലോക സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകർഷിച്ചത്. 


ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഒത്തിരി സമസ്യകളുടെ സംഗമ ഭൂമി മലയാളവും ചേർന്നടങ്ങുന്ന മനോഹരമായ ഭൂപ്രദേശം

തിരുവനന്തപുരം ട്രിവാന്ഡ്രം എന്ന് ഇംഗ്ലീഷുക്കാരാല്‍ പുനര്‍ നാമകരണം ചെയ്ത ദേശം, തെക്കന്‍ ജില്ല, കേരളത്തിന്റെ ഭരണ സിരാ കേന്ദ്രം, കേരളത്തിന്റെ തലസ്ഥാന നഗരം തിരുവനന്തന്‍ വാഴുന്നിടം ശ്രീമഹാവിഷ്ണു ആയിരം നാവുള്ള അനന്തന്റെ പുറത്ത് പള്ളിയുറങ്ങുന്നിടം സഹസ്രകോടിയുടെ അടിയിലും സാമ്രാജ്യങ്ങളെ ഭക്തിയുടെ ആനന്ദ ശ്ര്യംഗാരത്തിലും ആറാടിക്കുന്ന തിരുവനന്തപുരം മാര്താജ് ണ്ഡവര്മ്മശ മഹാരാജാവ് 1745-ല്‍ നിര്മ്മിച്ച മഹാക്ഷേത്രം ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും പത്മനാഭ ദാസരായി രാജ്യത്തെയും ജനങ്ങളെയും സേവിക്കുവാന്‍ സന്നദ്ധരാവുകയും രാജഭരണ നിര്വ്വനഹണം നടത്തുകയും ചെയ്തു. തൃപ്പടിദാനം നടത്തി പത്മനാഭ ദാസരായി ഭരണം തുടരുകയും ചെയ്ത തിരുവിതാംകൂര്‍ രാജാക്കന്മാനരുടെ വിളനിലം. ഒ.എന്‍.വി യുടെയും ഓണക്കൂറിന്റെയും പോറ്റമ്മയായ തിരുവനന്തപുരം. കോവളം മുതല്‍ വര്ക്കെല വരെ നീണ്ടുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തിന്റെ തിലകക്കുറിയായി ചാര്‍ത്തുന്നു. പത്മനാഭ സ്വാമി ക്ഷേത്രം ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടെയാണ്.

ജില്ലയിൽ പ്രധാനമായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 13 വിനോദസഞ്ചാര കേന്ദ്രങ്ങൾ. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, കാഴ്ചബംഗ്ലാവും മൃഗശാലയും, കോവളം, നേപ്പിയർ മ്യൂസിയം, ശംഖുമുഖം ബീച്ച്, വേളി ടൂറിസ്റ്റ് ഹോം, പൂവാർ, പുഞ്ചക്കരി, അഗസ്ത്യാർകൂടം, പൊന്മുടി, മീൻമുട്ടി വെള്ളച്ചാട്ടം, ചിറ്റിപ്പാറ, നെയ്യാർ ഡാം, വർക്കല ബീച്ച് തുടങ്ങിയവയൊക്കെയാണ് തിരുവനന്തപുരത്ത് എത്തുന്ന വിനോദസഞ്ചാരികൾ പ്രധാനമായും കാണേണ്ടത്.

🟢

🟢🟢

🟢🟢🟢