ഫ്രൂട്ട്സ് തൈകളുടെ വളപ്രയോഗം 🍇
ഫ്രൂട്ട്സ് തൈകൾക്കു വർഷത്തിൽ രണ്ടു തവണ ആണ് വളം ചെയേണ്ടത്..
ഒന്നാമത്തേത്
ജൂൺ, ജൂലൈ മാസത്തിൽ (ആ സമയം ജൈവ വളങ്ങൾ ആണ് കൊടുക്കേണ്ടത്, ചാണകപ്പൊടി, എല്ലുപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇതൊക്കെ മിക്സ് ചെയ്താണ് കൊടുക്കേണ്ടത്.
ചാണകപ്പൊടി ഒരു കുട്ട എങ്കിലും കുറഞ്ഞത് കൊടുക്കണം ബാക്കിയൊക്കെ ഒരു കിലോ വീതം) ചെടിയുടെ ചുവടു വൃത്തിയാക്കി ചെറിയ തടം പോലെ എടുത്തു വളം അതിൽ ഇട്ടു മുകളിലേക്കു കുറച്ചു മണ്ണ് തട്ടി ഇടുക ഇങ്ങനെ ആണ് വളം കൊടുകേണ്ടത് ആദ്യത്തെ.
രണ്ടാമത്തേത്
കൊടുക്കേണ്ടത് തുലാമഴ കിട്ടാൻ തുടങ്ങുമ്പോൾ ആണ് അതായതു ഈ സമയത്തു (സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ) ഈ സമയത്തു കൊടുക്കേണ്ടത് രാസവളം ആണ്, NPK എന്ന രാസവളം ആണ് കൊടുക്കേണ്ടത്.
(രാസവളം വേണ്ട എന്നുള്ളവർക്കു അതിനു പകരം ജൈവ വളം use ചെയാം.
ഫ്രൂട്ട്സ് തൈകൾക്കു അവയുടെ ശരിയായ വളർച്ച കിട്ടണം എങ്കിൽ നിയന്ത്രിത അളവിൽ രാസവളം കൊടുക്കണം (പച്ചക്കറി കൃഷിയുടെ കാര്യത്തിൽ അതും ആവശ്യമില്ല, രാസ കീടനാശിനികൾ ഒന്നിലും ഉപയോഗിക്കരുത് അത് നമുക്ക് ദോഷമേ ചെയൂ.
NPK വളം വള കടകളിൽ വാങ്ങാൻ കിട്ടും ഒരു ചെടിക്കു 200 gm വച്ചു കൊടുക്കാം.
മുകളിൽ പറഞ്ഞത് ഒരു വർഷം കഴിഞ്ഞ ചെടികൾക്ക് ഉപയോഗിക്കേണ്ട അളവാണ്.
രണ്ടു വർഷം മുതലുള്ള ചെടികൾക്ക് അളവു കൂട്ടാം.
വർഷത്തിൽ ഒരു തവണ ഫ്രൂട്ട്സ് ചെടികൾക്ക് കുമ്മായം കൊടുക്കണം.
(200 gm വീതം) ഒരു തവണ micro ന്യൂട്രിയന്റ്സ് കൊടുക്കണം.
കായ പിടിക്കുന്ന ചെടികൾക്ക് 500 gm പൊട്ടാഷ് കൊടുക്കണം.
50 gm ബോറാക്സ് കൊടുക്കണം (ഒന്നും ഒരുമിച്ചു കൊടുക്കരുത്)
ഇടക്ക് ഇടയ്ക്കു പച്ച ചാണകം കടലപിണക്ക് ഇവയൊക്കെ പുളിപ്പിച്ചു അതിന്റെ സ്ളറി നേർപ്പിച്ചു ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.
(കടപ്പാട്)

