അക്ഷരക്കൂട്ടം: മെക്കാളെ മിനുട്സ് 1835
അക്ഷരക്കൂട്ടം ഓൺലൈൻ

13 ജൂൺ 2022

മെക്കാളെ മിനുട്സ് 1835




             1835 ൽ ​​​തോ​​​മ​​​സ് ബാ​​​ബി​​​ങ്ട​​​ണ്‍ മെക്കാ​​​ളെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മി​​​റ്റി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് മെക്കാളെയു​​​ടെ മി​​​നു​​​ട്സ് എ​​​ന്ന പേ​​​രി​​​ൽ അറി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​ത് പി​​​ന്നീ​​​ട് ആ​​​ധു​​​നി​​​ക ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ന​​​യ​​രേ​​​ഖ​​​യാ​​​യി​​​ത്തീ​​​ർ​​​ന്നു.


​ ‘​​ഭ​​​ര​​​ണ​​​ക​​​ർ​​​ത്ത​​​ക്ക​​​ളാ​​​യ ന​​​മ്മ​​​ളും നാട്ടു​​​കാ​​​രാ​​​യ ഇ​​​ന്ത്യ​​​ക്കാ​​​രും ത​​​മ്മി​​​ൽ ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഒ​​​രു വ​​​ർ​​​ഗ​​​ത്തെ ര​​​ക്ത​​​ത്തി​​​ലും വ​​​ർ​​​ണ​​​ത്തി​​​ലും ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണെ​​​ങ്കി​​​ലും അ​​​ഭി​​​രു​​​ചി​​​യി​​​ലും വീ​​​ക്ഷ​​​ണ​​​ത്തി​​​ലും സ​​​ദാ​​​ചാ​​​ര ബോ​​​ധ​​​ത്തി​​​ലും ഇം​​​ഗ്ലീ​​​ഷു​​​കാ​​​രാ​​​യ ഒ​​​രു വ​​​ർ​​​ഗ​​​ത്തെ സൃ​​​ഷ്ടി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തെ​​​ല്ലാം ചെ​​​യ്യേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു’


 എ​​​ന്നാ​​​യി​​​രു​​​ന്നു മെ​​​ക്കാ​​​ളെ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന.​


                 ഇ​​​ങ്ങ​​​നെ ഇം​​​ഗ്ലീ​​​ഷു​​​കാ​​​രു​​​ടെ ജീ​​​വി​​​ത രീ​​​തി​​​യോ​​​ട് താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള ഒ​​​രു ജ​​​ന​​​ത​​​യെ സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം.​ ഇം​​​ഗ്ലീ​​​ഷ് വി​​​ദ്യാ​​​ഭ്യാ​​​സം ല​​​ഭി​​​ച്ച​​​തോ​​​ടെ ധാ​​രാ​​ളം​​പേ​​ർ ജ​​​നാ​​​ധി​​​പ​​​ത്യം, സ്വാ​​​ത​​​ന്ത്ര്യം, യു​​​ക്തി​​​ചി​​​ന്ത, തു​​​ല്യ​​​നീ​​​തി, ശാ​​​സ്ത്ര​​​ബോ​​​ധം, സോ​​​ഷ്യ​​​ലി​​​സം, പൗരാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ​​​വാ​​ന്മാ​​​രാ​​​യി​​ത്തീ​​ർ​​ന്നു. ​അ​​​വ​​​ർ ഇ​​​ന്ത്യ​​​യി​​​ൽ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന സാ​​​മൂ​​​ഹി​​​ക അ​​​നാ​​​ചാ​​​രങ്ങ​​​ളെ​​​യും അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളെ​​​യും പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നും ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം, ഭാ​​​ഷ, ക​​​ല, സാഹി​​​ത്യം എ​​​ന്നി​​​വ​​​യെ ന​​​വീ​​​ക​​​രി​​​ക്കാ​​​നു​​​മാണ് ഈ ​​​അ​​​വ​​​സ​​​ര​​​ത്തെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടുത്തി​​​യ​​​ത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗