1809മാർച്ച് 12നാണ് വൈകുണ്ഠസ്വാമി ജനിച്ചത്.
കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി.മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹിക പരിഷ്‌കർത്താവ്.
വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരി കിണർ (മണിക്കിണർ, സ്വാമിക്കിണർ )നിർമിച്ചത് ഇദ്ദേഹം ആണ്. തൈക്കാട് അയ്യ ആണ് ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ. നിഷൽ താങ്കൽ എന്നാണ് സ്വാമി നിർമിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്.
1836ൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന സമത്വ സമാജം നിർമിച്ചത് ഇദ്ദേഹം ആണ്.
മുടി ചൂടും പെരുമാൾ (മുത്തുകുട്ടി )എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഇദ്ദേഹം ആണ്.
തിരുവിതാം കൂറിലെ ഭരണത്തെ നീച ഭരണം എന്നും ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്റെ ഭരണം എന്നും വെളുത്ത പിശാച് എന്നും വിശേഷിപ്പിച്ചു ഇദ്ദേഹം. സ്വാതി തിരുനാളിന്റെ കാലത്ത് ഇദ്ദേഹത്ത അറസ്റ്റ് ചെയ്തു പാർപ്പിച്ചത് ശിങ്കാരിത്തോപ്പിൽ ആണ്.
ചിട്ടയായി ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ തുവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചു.
തീ ജ്വാല വഹിക്കുന്ന താമര ചിഹ്നമുള്ള അയ്യാവശി എന്ന മതം സ്ഥാപിച്ചു ഇദ്ദേഹം.
നിശാ പാഠശാലകൾ നിർമിച്ചു വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കി.
വിഷ്ണുവിന്റെ അവതാരമാണ് താനെന്നു സ്വയം വിശേഷിപ്പിച്ചതും വൈകുണ്ഠ സ്വാമികൾ ആണ്.
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, എന്നിങ്ങനെ പ്രസ്താവിച്ചു.
പന്തിഭോജനം നടത്തി അയിത്തത്തെ വെല്ലുവിളിച്ച നവോഥാന നായകൻ.
വൈകുണ്ഠ സ്വാമി ധർമ പ്രചാരണ സഭ (VSDP)ഇദ്ദേഹത്തിന്റെ സംഘടന ആണ്.
വേലചെയ്താൽ കൂലികിട്ടണം എന്ന് മുദ്രാവാക്യം മുഷാക്കി.
അകിലതിരുട്ട്, അരുൾ നൂൽ എന്നിവ ഇദ്ദേഹത്തിന്റ കൃതികൾ ആണ്.
1851ജൂൺ 3ന് വൈകുണ്ഠ സ്വാമി അന്തരിച്ചു.
ക്വിസ്
1. വൈകുണ്ഠ സ്വാമികൾ ജനിച്ചത്?
ans : 1809 മാർച്ച് 12(സ്വാമിത്തോപ്പ് നാഗർകോവിൽ)
2. വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ?
ans : പൊന്നു നാടാർ, വെയിലാൾ.
3. മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്?
ans : വൈകുണ്ഠ സ്വാമി.
4. വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.
5. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?
ans : തൈക്കാട് അയ്യ.
6. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?
ans : നിഴൽ താങ്കൽ.
7. വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്?
ans : അത്തളവിളൈ (കന്യാകുമാരി).
8. വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത്?
ans : അയ്യാ വൈകുണ്ഠ സ്വാമികൾ.
9. നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യം നടപ്പിലാക്കിയത്?
ans : വൈകുണ്ഠ സ്വാമികൾ.
10. ‘വിഷ്ണുവിന്റെ അവതാരമാണ് താനെന്ന്’ സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
ans : അയ്യാ വൈകുണ്ഠ സ്വാമികൾ.
11. സമപാന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?
ans : വൈകുണ്ഠ സ്വാമികൾ.
12. കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ ആരാണ്?
ans : വൈകുണ്ഠ സ്വാമികൾ.
13. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്?
ans : വൈകുണ്ഠ സ്വാമികൾ.
14. ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.
15. സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?
ans : ശിങ്കാരത്തോപ്പ്.
16. 5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്?
ans : സീടർ.
17. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?
ans : വി.എസ്.ഡി.പി(വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ).
18. വൈകുണ്ഠ സ്വാമികളുടെ കൃതികൾ?
ans : അകലത്തിരുട്ട്, അരുൾനുൽ.
19. വൈകുണ്ഠ സ്വാമി അന്തരിച്ചത്?
ans : 1851 ജൂൺ 3.
അയ്യാവഴി
1. അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.
2. അയ്യാവഴിയുടെ ചിഹ്നം?
ans : തീജ്വാല വഹിക്കുന്ന താമര.
3. അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്?
ans : ദച്ചനം (തിരിച്ചന്തൂർ).
4. അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്?
ans : പതികൾ.
5. മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്?
ans : വൈകുണ്ഠ സ്വാമികൾ.
6. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
ans : വൈകുണ്ഠ സ്വാമികൾ.
ആഹ്വാനങ്ങൾ
1. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ?
ans : അയ്യാ വൈകുണ്ഠ സ്വാമികൾ.
2. കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.
3. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്?
ans : വൈകുണ്ഠ സ്വാമികൾ.
വിശേഷണങ്ങൾ
1. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?
ans : വൈകുണ്ഠസ്വാമികൾ.
2. ബ്രിട്ടീഷ് ഭരണത്തെ 'വെള്ള നീചന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.
3. ബ്രിട്ടീഷ് ആധിപത്യത്തെ 'വെളുത്ത പിശാച്' എന്ന് വിശേഷിപ്പിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.
തൈക്കാട് അയ്യ (1814-1909)
1. തൈക്കാട് അയ്യാ ജനിച്ച വർഷം?
ans : 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം).
2. പന്തിഭോജനം ആരംഭിച്ച സാമൂഹിക പരിഷ്ണകർത്താവ്?
ans : തൈക്കാട് അയ്യ.
3. അയ്യാവിന്റെ പത്നിയുടെ പേര്?
ans : കമലമ്മാൾ.
4. തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യന്മാർ?
ans : ശീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി.
5. തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ?
ans : സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി.
6. തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?
ans : സ്വാതി തിരുനാൾ.
7. ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്?
ans : തൈക്കാട് അയ്യാ ഗുരുവിന്റെ.
8. 'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ് പ്രശസ്തമായത്?
ans : ശ്രീനാരായണ ഗുരു.
9. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത്?
ans : മഗ്ഗ്രിഗർ.
10. തൈക്കാട് അയ്യ സമാധിയായ വർഷം?
ans : 1909 ജൂലൈ 20.
11. തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം?
ans : 1984.
12. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂർത്തി?
ans : ശിവൻ.
13. മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം?
ans : ശൈവപ്രകാശ സഭ (ചാല).
14. തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തത്?
ans : മനോൻമണിയം സുന്ദരൻപിള്ള.
15. തൈക്കാട് അയ്യ ചെന്നൈയിലെ അഷ്ടപ്രധാസഭയിലാണ് പ്രഭാഷണങ്ങൾ നടത്തിയിരുന്നത്.
സമത്വസമാജം
1. സമത്വസമാജം സ്ഥാപിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.
2. സമത്വസമാജം സ്ഥാപിച്ചവർഷം?
ans : 1836.
3. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?
ans : സമത്വസമാജം.
അറിയപ്പെട്ടിരുന്ന പേരുകൾ
1. തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്?
ans : സുബ്ബരായൻ.
2. ശിവരാജയോഗ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : തൈക്കാട് അയ്യ.
3. 'ഗുരുവിന്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ?
ans : തൈക്കാട് അയ്യ.
4. ‘ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്?
ans : തൈക്കാട് അയ്യ.
5. അയ്യാവിന്റെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്?
ans : സൂപണ്ട് അയ്യ.
6. തൈക്കാട് അയ്യയുടെ സ്മരണാർത്ഥം അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച സ്ഥലം?
ans : തിരുവനതപുരം (1943).
*രാമായണം പാട്ട്, രാമായണം, ബാലകണ്ഠം, പഴനി വൈഭവം, ബ്രഹ്മോത്തരകാണ്ഡം, ഉജ്ജയിനി മഹാകാളി പഞ്ചരത്നം, ഹനുമാൻ പാമലൈ, എന്റെ കാശിയാത്ര.
ans : തൈക്കാട് അയ്യ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗