അക്ഷരക്കൂട്ടം: ഒരു ചേരിയെ മാറ്റി മറിച്ച 12 വയസുകാരൻ 1️⃣2️⃣
അക്ഷരക്കൂട്ടം ഓൺലൈൻ

25 ഓഗസ്റ്റ് 2025

ഒരു ചേരിയെ മാറ്റി മറിച്ച 12 വയസുകാരൻ 1️⃣2️⃣

ഒരു ചേരിയെ മാറ്റി മറിച്ച 12 വയസുകാരൻ🕯️



മൊബൈലിൽ അടിമപ്പെട്ടുപോകുന്ന നമ്മുടെ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം ആനന്ദ് കൃഷ്ണ എന്ന കൊച്ചു മിടുക്കന്റെ കഥ.


കുട്ടികൾ വീഡിയോ ഗെയിമുകളിലും ട്യൂഷൻ ക്ലാസ്സുകളിലും ഒതുങ്ങിക്കൂടുന്ന പ്രായത്തിൽ, ആനന്ദ് കൃഷ്ണ എന്ന ല്കനൗ സ്വദേശിയായ 12 വയസുകാരൻ തന്റെ സായാഹ്നങ്ങൾ ചിലവഴിക്കുന്നത് ചേരികളിലെ കുട്ടികൾക്ക് അറിവ് പകർന്നു നൽകാനാണ്. 

അവാർഡുകൾക്ക് വേണ്ടിയോ പ്രശംസയ്ക്ക് വേണ്ടിയോ അല്ല, ഓരോ കുട്ടിക്കും വളരാൻ ഒരവസരം ലഭിക്കണം എന്ന അവന്റെ ഉറച്ച വിശ്വാസമാണ് ഈ "ബാൽ ചൗപാൽ" സംരംഭത്തിന് പിന്നിൽ. 

ഇംഗ്ലീഷ്, കണക്ക്, കമ്പ്യൂട്ടർ പഠനത്തിനപ്പുറം ജീവിത പാഠങ്ങളും അവൻ പഠിപ്പിക്കുന്നു. 

"ഹം ഹോംഗേ കാമ്യാബ്" എന്ന ഗാനം മുതൽ ദേശീയഗാനം വരെ, കഥകൾ മുതൽ കളിയായുള്ള പഠനരീതികൾ വരെ – ആനന്ദ് പഠനത്തെ രസകരവും അർത്ഥപൂർണ്ണവുമാക്കുന്നു.


ഒരു വിനോദയാത്ര പോകുന്ന വഴി തെരുവുവിളക്കുകളുടെ നേർത്ത വെളിച്ചത്തിൽ ഇരുന്ന് പഠിക്കുന്ന കുട്ടികളെ കണ്ട ആ നിമിഷം മുതൽ അവന്റെ ജീവിതം മാറിമറിഞ്ഞു. 

ആനന്ദിന്റെ നിശ്ചയദാർഢ്യം നൂറുകണക്കിന് കുട്ടികളെ സ്കൂളുകളിൽ ചേർക്കാൻ പ്രേരിപ്പിക്കുകയും, പതിനായിരക്കണക്കിന് കുട്ടികൾക്ക് പ്രതീക്ഷയുടെ വെളിച്ചം നൽകുകയും ചെയ്തു.


ചോട്ടാ മാസ്റ്റർജി നമ്മെ ഓർമ്മിപ്പിക്കുന്നു, നമ്മുടെ ലക്ഷ്യം വലുതാണെങ്കിൽ, പ്രായം വെറുമൊരു സംഖ്യ മാത്രമാണ്!💫 


അവന്റെ കഥ വെറുമൊരു അദ്ധ്യാപന കഥയല്ല, മറിച്ച് ഇരുൾമൂടിയ വഴികളിൽ വെളിച്ചം പകരുന്ന ഒരു ദീപശിഖയുടെ കഥയാണ്. 

ഈ തലമുറയ്ക്ക് വേണ്ട യഥാർത്ഥ പ്രചോദനം!


🟤🟤🟤🟤🟤🟤🟤🟤

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗