മധുരസ്മൃതികൾ
പുഞ്ചിരി തൂകും
പൂവിൻ അധരത്തിൽ,
അഞ്ചിതമായൊരു
കഞ്ചുകകാന്തി—
ഇതാർ ചമച്ചു?
മോഹസുന്ദര
സ്വപ്നങ്ങളെല്ലാം
പലവർണ്ണത്താൽ
പൊതിഞ്ഞ മിഠായിക്കൂടുകൾ.
പൊതിയഴിച്ചോരൊന്നായി
നുണയുന്നോരാനന്ദം
മധുരമായി സ്മൃതികളിൽ ചേരും;
ആനന്ദാമൃതാനുഭൂതിയാൽ
കാറ്റിലലിയും സംഗീതം പോലെ.
-PMS 🤘🏻
🧡💛💚🩵💙💜🤎🖤❤️🩶🤍🩷

"വിരിയട്ടെ പൂക്കളും... വിരിയട്ടെ മനസ്സുകളും. 🌸🤍"
മറുപടിഇല്ലാതാക്കൂ