വായനദിനം ജൂൺ 19
പി എന്‍ പണിക്കര്‍
1909
ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ചു. മുഴുവന്‍ പേര് പുതുവായില്‍ നാരായണപ്പണിക്കര്‍.
1926
തന്റെ ജന്മനാട്ടില്‍ സനാതനധര്‍മ്മം വായനശാല സ്ഥാപിച്ചു.
1945
അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ വച്ച് തിരുവിതാംകൂര ഗ്രന്ഥശാലാ സംഘ രൂപീകരണയോഗം നടത്തി.
1946
ഗ്രന്ഥശാലകള്‍ക്ക് ഇരുന്നൂറ്റി അന്‍പതുരൂപ പ്രവര്‍ത്തന ഗ്രാന്റ് ലഭിച്ചു തുടങ്ങി.
1977
ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്തു.
1995
പി എന്‍ പണിക്കര്‍ അന്തരിച്ചു.
അദ്ദേഹത്തിന്റെ ചരമ ദിനമായ ജൂണ്‍ പത്തൊന്‍പത് വായനാദിനമായി ആചരിക്കുന്നു . ഗ്രന്ഥശാലാസംഘത്തിന്റെ നായകനും കാന്‍ഫെഡിന്റെ സ്ഥാപകനും ആയിരുന്ന പി എന്‍ പണിക്കരുടെ സ്വപ്നമായിരുന്നു കേരള നിയമസഭ അംഗീകരിച്ച കേരളപബ്ലിക് ലൈബ്രറീസ് ആക്ട് .
പുസ്തകങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു വലിയ മനുഷ്യന്‍െറ ചരമദിനത്തിന്‍െറ ഓര്‍മ്മയ്ക്കായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനദിനമായി ആഘോഷിക്കുന്നത്. പി.എന്‍ പണിക്കര്‍ എന്ന പുതുവായില്‍ നാരായണ പണിക്കര്‍ കേരളത്തിന് നല്‍കിയ സംഭാവനയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം. അതുകൊണ്ടാണ് ആ മഹാന്‍െറ ഓര്‍മ്മയ്ക്കായി കേരളം ഈ വായനവാരം കൊണ്ടാടുന്നത്. മലയാളിയെ അക്ഷരത്തിന്‍െറയും വായനയുടെയും മുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി.എന്‍ പണിക്കര്‍ പിറന്നത് 1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു. പിതാവ് ഗോവിന്ദപ്പിള്ളയും മാതാവ് ജാനകിയമ്മയും. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് അദ്ദേഹം നാട്ടില്‍ കേരളത്തിലെ ആദ്യ ഗ്രനഥശാലയായ ‘സനാതന ധര്‍മ്മ’ വായനശാല തുടങ്ങി. വായിക്കാനായി അന്നത്തെ തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനായി നിരന്തര യാത്രകള്‍ ചെയ്യുകയും ചെയ്തു. കുട്ടികളോട് ‘വായിച്ച് വളരാന്‍’ അദ്ദേഹം സ്നേഹപൂര്‍വം ആഹ്വാനം ചെയ്തു.
1945 സെപ്തംബറില്‍ പി. എന്‍ പണിക്കര്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. കേരളത്തിലെ വായനശാലകളുടെ ആദ്യ കൂട്ടായ്മ കൂടിയായിരുന്നു. 1958 ല്‍ അദ്ദേഹം കേരള ഗ്രന്ഥശാലാസംഘം ഉണ്ടാക്കി. 1970 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പി. എന്‍ പണിക്കര്‍ വായനയുടെ പ്രാധാന്യം ജനത്തെ ഉണര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സാംസ്കാരിക കാല്‍നട ജാഥ നടത്തി. വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ആ ജാഥയുടെ മുദ്രാവാക്ക്യം. വായനയുടെ ലോകം സാദ്ധ്യമാകണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ആ മഹാന്‍ വളരെയോറെ ആഗ്രഹിച്ചിരുന്നു. ആ കഠിന പ്രയത്നത്തിന്‍െറ ഫലമാണ് ഇന്ന് കേരളത്തിലുള്ള വായനശാലകള്‍. പുസ്തകങ്ങള്‍ വായിക്കുക എന്ന ശീലം ഈ വായനചരണ വാരത്തില്‍ ആരംഭിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ മുതിര്‍ന്നവരും തയ്യാറാകണം. ഒപ്പം മുതിര്‍ന്നവരും പുസ്തകങ്ങള്‍ വായിക്കണം. അങ്ങനെ വായനയുടെ പൂക്കാലം മലയാളത്തില്‍ മടങ്ങിവരട്ടെ.
🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡
വായനദിന ക്വിസ്
ചോദ്യങ്ങളും ഉത്തരങ്ങളും
1. പി. എൻ. പണിക്കറുടെ പൂർണ്ണനാമം എന്താണ്?
✅ പുതുവായിൽ നാരായണപ്പണിക്കർ
2. പി. എൻ. പണിക്കർ ജനിച്ച വർഷം ഏത്?
✅ 1909
3. പി. എൻ. പണിക്കർ അന്തരിച്ച ദിവസം ഏത്?
✅ ജൂൺ 19, 1995
4. വായനാദിനം ആദ്യമായി ആചരിച്ചത് ഏത് വർഷമാണ്?
✅ 1996
5. വായന ഒരു വ്യക്തിയുടെ ഏത് കഴിവ് വർധിപ്പിക്കുന്നു?
✅ ഭാഷാകഴിവ്
6. ഒരു പുസ്തകത്തിന്റെ പേര് എഴുതിയിരിക്കുന്ന മുൻഭാഗത്തെ എന്ത് വിളിക്കുന്നു?
✅ മുഖചിത്രം (കവർ പേജ്)
7. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനത്തെ എന്ത് വിളിക്കുന്നു?
✅ പ്രസാധകർ
8. പുസ്തകങ്ങൾ വായിക്കാൻ നിശ്ശബ്ദമായ അന്തരീക്ഷം നൽകുന്ന സ്ഥലം ഏത്?
✅ ഗ്രന്ഥശാല
9. ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പുസ്തകം ഏത്?
✅ ബൈബിൾ
10. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേള ഏത് നഗരത്തിലാണ് നടക്കുന്നത്?
✅ Kolkata
11. പുസ്തകത്തിന്റെ ഉള്ളടക്കം സംക്ഷിപ്തമായി നൽകുന്ന ഭാഗം ഏത്?
✅ ആമുഖം
12. ഒരു പുസ്തകത്തിലെ ചിത്രങ്ങൾ വരയ്ക്കുന്നയാളെ എന്ത് വിളിക്കുന്നു?
✅ ചിത്രകാരൻ
13. മലയാളത്തിലെ ആദ്യ ജ്ഞാനപീഠ ജേതാവ് ആര്?
✅ ജി. ശങ്കരക്കുറുപ്പ്
14. "ബാല്യകാലസഖി" എഴുതിയത് ആര്?
✅ വൈക്കം മുഹമ്മദ് ബഷീർ
15. "പാത്തുമ്മായുടെ ആട്" എഴുതിയത് ആര്?
✅ വൈക്കം മുഹമ്മദ് ബഷീർ
16. "എന്റെ ഗുരുനാഥൻ" എഴുതിയത് ആര്?
✅ വള്ളത്തോൾ നാരായണ മേനോൻ
17. ജ്ഞാനപീഠ പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
✅ സാഹിത്യം
18. കുട്ടികൾക്ക് ഏറ്റവും നല്ല സുഹൃത്ത് എന്ന് അറിയപ്പെടുന്നത് എന്താണ്?
✅ പുസ്തകം
19. വായന മനസ്സിന് നൽകുന്ന പ്രധാന ഗുണം എന്താണ്?
✅ ചിന്താശേഷി വർധിപ്പിക്കുന്നു
20. ഇന്ത്യയിലെ ദേശീയ പുസ്തക ട്രസ്റ്റ് അറിയപ്പെടുന്നത് ഏത് പേരിലാണ്?
✅ National Book Trust
21. "മയില്പ്പീലി" ആരുടെ കൃതിയാണ്?
✅ ഒ.എൻ.വി. കുറുപ്പ്
22. വായനയിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ സമ്പത്ത് എന്താണ്?
✅ അറിവ്
23. പുസ്തകത്തിന്റെ അവസാന ഭാഗത്തെ കുറിപ്പുകൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
✅ അനുബന്ധം
24. ഒരു പുസ്തകം ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് മാറ്റുന്നതിനെ എന്ത് വിളിക്കുന്നു?
✅ വിവർത്തനം
25. കുട്ടികൾക്കായുള്ള സാഹിത്യത്തെ എന്ത് വിളിക്കുന്നു?
✅ ബാലസാഹിത്യം
26. മലയാളത്തിലെ പ്രശസ്ത ബാലകവി ആര്?
✅ കുഞ്ഞുണ്ണി മാഷ്
27. "ഒരുമനയൂർ കഥകൾ" ആരുടെ രചനയാണ്?
✅ സിപ്പി പള്ളിപ്പുറം
28. പുസ്തകത്തിന്റെ വില രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം ഏത്?
✅ പുറംചട്ട
29. ഗ്രന്ഥശാലയിൽ നിന്ന് പുസ്തകം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനെ എന്ത് പറയുന്നു?
✅ കടം വാങ്ങൽ
30. പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കുന്ന രീതിയെ എന്ത് വിളിക്കുന്നു?
✅ കാറ്റലോഗ്
31. ഇന്ത്യയുടെ ദേശീയഗാനം എഴുതിയത് ആര്?
✅ രവീന്ദ്രനാഥ ടാഗോർ
32. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ സാഹിത്യകാരൻ ആര്?
✅ രവീന്ദ്രനാഥ ടാഗോർ
33. "ഗീതാഞ്ജലി" എഴുതിയത് ആര്?
✅ രവീന്ദ്രനാഥ ടാഗോർ
34. ദിനപത്രങ്ങൾ വായിക്കുന്ന ശീലം എന്തിന് സഹായിക്കുന്നു?
✅ സമകാലിക അറിവ് നേടാൻ
35. വായനയിലൂടെ വർധിക്കുന്ന മറ്റൊരു കഴിവ് ഏത്?
✅ പദസമ്പത്ത്
36. ഗ്രന്ഥശാലയിലെ പുസ്തകങ്ങളെ ക്രമീകരിക്കുന്ന വ്യക്തിയെ എന്ത് വിളിക്കുന്നു?
✅ ലൈബ്രേറിയൻ
37. ലോക സാക്ഷരതാദിനം ഏത് ദിവസമാണ്?
✅ സെപ്റ്റംബർ 8
38. സാക്ഷരതയുടെ അർത്ഥം എന്താണ്?
✅ വായിക്കാനും എഴുതാനും അറിയുക
39. "ഖസാക്കിന്റെ ഇതിഹാസം" എഴുതിയത് ആര്?
✅ ഒ.വി. വിജയൻ
40. "രണ്ടാമൂഴം" എഴുതിയത് ആര്?
✅ എം. ടി. വാസുദേവൻ നായർ
41. പുസ്തകശേഖരത്തെ ഇംഗ്ലീഷിൽ എന്ത് വിളിക്കുന്നു?
✅ Library
42. രചയിതാവിന്റെ ജീവിതവിവരം നൽകുന്ന ഭാഗം ഏത്?
✅ ജീവചരിത്രം
43. കുട്ടികളുടെ വായനാശീലം വളർത്താൻ ഏറ്റവും നല്ല മാർഗം ഏത്?
✅ ദിവസവും വായിക്കാൻ പ്രോത്സാഹിപ്പിക്കുക
44. ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പിനെ എന്ത് വിളിക്കുന്നു?
✅ എഡിഷൻ
45. വായനയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഇലക്ട്രോണിക് ഉപകരണം ഏത്?
✅ ഇ-റീഡർ
46. കേരളത്തിലെ പ്രശസ്ത സാഹിത്യോത്സവം ഏത്?
✅ Kerala Literature Festival
47. സാഹിത്യ അക്കാദമി അവാർഡ് ഏത് മേഖലയിലാണ് നൽകുന്നത്?
✅ സാഹിത്യം
48. "നാലുകെട്ട്" എഴുതിയത് ആര്?
✅ എം. ടി. വാസുദേവൻ നായർ
49. വായന ഒരു വ്യക്തിയിൽ വളർത്തുന്ന പ്രധാന മൂല്യം എന്താണ്?
✅ വിവേകം
50. വായനാദിനത്തിന്റെ പ്രധാന സന്ദേശം എന്താണ്?
✅ വായനാശീലം വളർത്തുക, അറിവ് നേടുക.
🔵🔵🔵🔵🔵🔵🔵🔵🔵🔵


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗