AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

15 ഏപ്രിൽ 2026

കൊയ്തൊഴിഞ്ഞ വിഷു🎉

കൊയ്തൊഴിഞ്ഞ വിഷു



കൊയ്ത്തുകഴിഞ്ഞ പാടത്തൊരുവട്ടം കൂടി,

വിഷുക്കിളി പാടി വിരുന്നൊരുക്കുന്നു.


വിഷുവന്നു കണിയും കൈനീട്ടവുമായ്,

കുറ്റിത്താളുകൾക്കിടയിൽ വിണ്ടുകീറും ത്വക്കുമായി.


വെന്തുരുകും ചൂടിനെ പേറുന്ന മണ്ണും,

പകൽ ബാക്കിവച്ച മഞ്ഞക്കണിക്കൊന്നയും.

 

വലിച്ചെറിയപ്പെട്ട വിഷുക്കൊന്നകുലപോലെ,

പുതു വർഷം മണ്ണിൽ വീണലിഞ്ഞുചേരുന്നു.


പുതുമണം കാത്തിരിക്കും വിള്ളലുകൾ,

വീണ്ടും ആരോടെന്നറിയാതെ ഇടറുന്നു.


വയലുകൾതൻ നെടുവീർപ്പുകൾ കേൾക്കാം,

കാതോർത്തുകൊൾക വിടരുന്ന നാളെകൾ.


വേറിട്ടു പോകുന്ന മണ്ണും മനുഷ്യനും,

മായാത്ത ബിംബമായ് കണികണ്ട കിനാക്കളും.


-Pms 🤘🏻

1 അഭിപ്രായം:

അഭിപ്രായം രേഖപ്പെടുത്തുക 🤗