AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

10 ഒക്‌ടോബർ 2025

പാലക്കാട് 🪩

 🪩🪩🪩

🪩🪩

🪩

പാലക്കാട്


'കേരളത്തിന്റെ നെല്ലറ' എന്നറിയപ്പെടുന്ന പാലക്കാട്, നെൽവയലുകൾക്ക് പ്രസിദ്ധമാണ്. കേരളത്തിലെ പതിനാലു ജില്ലകളില്‍ തീര ദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്. 32 മുതല്‍ 40 കീലോമീറ്റര്‍ വിസ്തൃതിയുളള പാലക്കാട് ചുരമാണ് കേരളത്തിന്റെ കവാടം. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിദ്യാഭ്യാസപരമായും വിനോദ സഞ്ചാരപരമായും കൂടാതെ വികസന പ്രവര്ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും വിപുലവും വിസ്തൃതവുമായ സമീപനമാണ് ജില്ല കാഴ്ചവയ്ക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ധാരാളം കരിമ്പനകള്‍ ഉളളതിനാല്‍ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു


"ചരിത്രം"

മലബാര്‍ മാന്വലിന്റെ കര്‍ത്താവായ വില്യം ലോഗന്റെ അഭിപ്രായ പ്രകാരം കാഞ്ചിയിലെ പല്ലവ വംശം രണ്ട് അഥവാ മൂന്നാം നൂറ്റാണ്ടില്‍ മലബാര്‍ ആക്രമിക്കപ്പെടുകയും അവരുടെ തലസ്ഥാനങ്ങളില്‍ ഒന്നായ ‘പാലക്കാടാ ‘ ആയിരിക്കാം ഇന്നത്തെ പാലക്കാട് എന്ന് അനുമാനിക്കുന്നു. തെക്കേ ഇന്ത്യയിലെ പല നാട്ടു രാജ വംശങ്ങളും മലബാര്‍ ആക്രമിച്ചിട്ടുളളതാണ്. വളരെ കാലം മലബാര്‍ പെരുമാക്കൾ മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ആ കാലഘട്ടത്തില്‍ ഓരോ പ്രദേശം പ്രബലരായ നാട്ടുരാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. പെരുമാക്കള്‍ മാരുടെ ഭരണത്തിനു ശേഷം മലബാര്‍ പ്രദേശം വളളുവനാട്ടിലെ വളളുവക്കോനാതിരി, വേങ്ങുനാട്ടിലെ കൊല്ലക്കോട് രാജാവ്, പാലക്കാടിലെ ശേഖരിവര്‍മ്മ രാജാവ് എന്നീ നാട്ടുരാജാക്കന്‍മാരുടെ കീഴില്‍ ആയിതീര്‍ന്നു.


1757 ല്‍ കോഴിക്കോടിലെ സാമൂതിരി രാജാവ് പാലക്കാട് ആക്രമിച്ചപ്പോള്‍ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരാലിയുടെ സഹായം ആവശ്യപ്പെടുകയും ഹൈദരാലിയുടെ സഹായം ലഭ്യമായതിനാല്‍ സാമൂതിരിയ്ക്ക് മലബാറില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. സാമൂതിരിയുടെ കൈവശത്തിലിരുന്ന പാലക്കാടിലെ പ്രദേശമടക്കമുളള എല്ലാ പ്രദേശങ്ങളും പീന്നീട് ഹൈദരാലി കീഴ്പ്പെടുത്തി. തന്‍മൂലം പാലക്കാട് രാജാവ് കൈവശം വച്ചിരുന്ന എല്ലാ പ്രദേശങ്ങളും അദ്ദേഹത്തിന് നഷ്ടപ്പെടുകയും ഹൈദരാലിയുടെയും മകന്‍ ടിപ്പു സുല്‍ത്താന്റെയും കൈവശം എത്തിച്ചേരുകയും ചെയ്തു. ടിപ്പുവും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുളള മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം 1872 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്റെ കൈവശത്തിലിരുന്ന മലബാര്‍ പ്രദേശം മുഴുവന്‍ ബ്രിട്ടീഷുക്കാര്‍ക്ക് വിട്ടുകൊടുകുകയും മലബാര്‍ പ്രദേശം മദിരാശി പ്രെസഡന്‍സിയ്ക്ക് കീഴില്‍ കൂട്ടി ചേര്‍ക്കുകയും ചെയ്തു.


1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിനെ തുടര്‍ന്നും 1956 ല്‍ ഐക്യകേരളം നിലവില്‍ വരുകയും ചെയ്തതിനെ തുടര്‍ന്ന് മദിരാശി പ്രെസഡന്‍സിയ്ക്ക് കീഴില്‍ ഉണ്ടായിരുന്ന മലബാര്‍ പ്രദേശം ഭാഷാടിസ്ഥാനത്തില്‍ കേരളത്തോട് ചേര്‍ക്കപ്പെടു.


പാലക്കാട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍ എന്നീ പ്രദേശങ്ങള്‍ ഒന്നിചു ചേര്‍ത്തി പാലക്കാട് ജില്ല രൂപീകൃതമായത് 1957 ജനുവരി 1-ാം തീയതിയാണ്.

🪩

🪩🪩

🪩🪩🪩

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗