AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

05 ജനുവരി 2025

ഞാൻ എഴുതുന്നു... ✍️



ഭൂമിയിലെ മനുഷ്യരുടെ ജീവിതം തികച്ചും ക്ഷണികമാണ്.

വർഷങ്ങളുടെ പാരമ്പര്യവും അന്തസ്സും കണക്കുകളും നിരത്തി അവയെ തലമുറകളുടെയും, ജോലി, വിദ്യാഭ്യാസം എന്നിങ്ങനെ അതിർ വരമ്പുകൾ തീർത്ത് ദീർഘിപ്പിക്കുന്നത് മനുഷ്യമനസ്സുകളിലാണ്.


ഇതിനിടയിൽ ആഹാരവും ജലവും പോലെത്തന്നെ അറിവുകൾ അത്യാവശ്യമാണ്. അറിവ് നേടാൻ പ്രകൃതിയുടെ പാഠങ്ങളും, അനുഭവങ്ങളും മാത്രം നിലനിന്നിരുന്ന ജീവിത സാഹചര്യങ്ങളിൽ നിന്ന് ഇന്ന് മനുഷ്യ ജീവിതം വളരെ മുന്നേറിയിരിക്കുന്നു.


 ത്വരിതപ്പെടുത്തലുകൾക്ക് ആക്കം കൂട്ടുന്നത് അറിവാണ്. ആദ്യം തുടരെയുള്ള അന്വേഷണങ്ങളിലൂടെയുള്ള കണ്ടെത്തലുകളും, ഇപ്പോൾ ഒരു ക്ലിക്കിൽ വിരൽത്തുമ്പിൽ ലഭ്യമാകുന്ന അറിവുകളും അതിന് ഉദാഹരണമാണ്.


പ്രയത്നമില്ലാതെ കിട്ടുന്ന അറിവ് മിക്കപ്പോഴും സാധാരണക്കാരന് അനാവശ്യവും, വിവേകത്തോടെ ലോകം വീക്ഷിക്കുന്നവർക്ക് അനിവാര്യവുമാവുന്നത് അറിവിൻ്റെ സ്വാംശീകരണവും അതോടൊപ്പം വിസ്ഥാപനവും സാധ്യമാകുബോഴാണ്.


➕➕➕➕➕

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗