അക്ഷരക്കൂട്ടം: ഞാൻ എഴുതുന്നു...✍️
അക്ഷരക്കൂട്ടം ഓൺലൈൻ

01 ജനുവരി 2025

ഞാൻ എഴുതുന്നു...✍️

ഞാൻ എഴുതുന്നു...✍️

വായന എന്തുകൊണ്ടാണ് ഇത്രമാത്രം മനുഷ്യനെ സ്വാധീനിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?


അക്ഷരക്കൂട്ടം വായനയ്ക്ക് പ്രാധാന്യം നൽകുന്നു.


വിവിധ മേഖലകളിലായി വ്യത്യസ്തതയും, തനിമയും ഉൾകൊള്ളുന്ന നിരവധി എഴുത്തുകൾ ഇവിടെ കാണാം.


മിക്ക എഴുത്തുകളും അറിയാവുന്നതും, നമ്മൾ ചിന്തിച്ചിട്ടുള്ളതുമായ സംഭവങ്ങളെ കുറിച്ച് പറയുന്നു.


വായിക്കാനും എഴുതാനും ചിന്തിക്കാനും സമയം കണ്ടെത്തുന്നവർ മനസ്സുകൊണ്ട് വിശാലമായ ലോകം സൃഷ്ടിക്കുന്നു.


വായനക്കായി എഴുത്തുകൾ കടമെടുത്ത് തുടങ്ങിയ ഒരു ബ്ലോഗ് ആണിത്.


ഓരോ എഴുത്തും വായനയിലൂടെ നൽകിയ അനുഭവം മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുവാൻ, സൂക്ഷിക്കാനുള്ള ഇടം എന്ന ആശയത്തിലൂന്നിയ ചിന്ത വർഷങ്ങൾക്ക് ശേഷം ബ്ലോഗ് ആയി ചിട്ടപ്പെടുത്തി.


2016 ൽ തുടങ്ങി 2021ൽ ആദ്യമായി എഴുത്തുകൾ എല്ലാവർക്കും തുറന്ന് വായിക്കുവാൻ സജ്ജീകരിക്കുന്നത് വരെ വ്യക്തിപരമായ പഠന പിന്തുണ സാമഗ്രികൾ മാത്രമായിരുന്നു ഇവിടുത്തെ സമ്പാദ്യം.


അതിനുശേഷം നിരവധി മേഖലകൾ ഉൾക്കൊള്ളിച്ച് വായനയുടെ വിശാലമായ ലോകത്തേക്ക് ഒരു മാർഗദർശനം നൽകാൻ പര്യാപ്തമായ എഴുത്തുകൾ പലയിടങ്ങളിൽ നിന്നായി ശേഖരിച്ചുകൊണ്ടിരിക്കുന്നു.


തീർത്തും മലയാളം ഭാഷയിൽ പ്രവർത്തിക്കുന്ന ഈ അക്ഷരകൂട്ടത്തിൽ ലളിതവും സുന്ദരവുമായ മലയാളം സൂചനകളും ക്രമീകരണങ്ങളും തന്നെയാണ് ഒരുക്കിയിരിക്കുന്നത്.


അക്ഷരക്കൂട്ടം തുടങ്ങാൻ തീരുമാനിക്കുമ്പോൾ മലയാളത്തിൽ എഴുത്തുകൾ പങ്കുവയ്ക്കുന്ന കൂട്ടായ്മകൾ വിരളമായിരുന്നു.


ബ്ലോഗ് ആയതുകൊണ്ട് ഈ ലോകത്തെക്കുറിച്ച് അറിയാനും അറിയിക്കാനും എഴുത്തുകാരൻ മാത്രമേ എക്കാലവും ഉണ്ടാവൂ എന്നതും, കാലങ്ങൾ കഴിയുമ്പോഴും അതിനു മാറ്റം സംഭവിക്കാൻ ഇടയില്ലെന്നും ഞാൻ വിശ്വസിക്കുന്നു.


അക്ഷരങ്ങൾ അവശ്യമുള്ളവന് അതിൻ്റെ മൂല്യം മനസ്സിലാക്കാൻ ഒരു അലങ്കാരത്തിൻ്റെയും ആവശ്യമില്ല.


പ്രശസ്തിയും പ്രതാപവും ആഗ്രഹിച്ചല്ലല്ലോ യഥാർത്ഥ എഴുത്തുകാർ എഴുതുന്നത്.



➕➕➕➕

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗