അക്ഷരക്കൂട്ടം: കോകിലാക്ഷ 🟦
അക്ഷരക്കൂട്ടം ഓൺലൈൻ

14 നവംബർ 2024

കോകിലാക്ഷ 🟦

കോകിലാക്ഷ🟦



(Hygrophila)

കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്‌ വയൽച്ചുള്ളി അഥവാ നീർച്ചുള്ളി.

ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി തുടർച്ചയായി ജലധാരയുള്ള മണ്ണിലാണ് സാധാരണ മുളയ്ക്കാറുള്ളതു. 

കാരച്ചുള്ളി എന്നും പേരുണ്ട്. 

സംസ്കൃതത്തിൽ ഇതിനു കോകിലാക്ഷ, ഗോകുലകാന്ത, കാമഞ്ചി, കുലേഖര എന്നും തമിഴിൽ നിർമലി എന്നും പേരുണ്ട്, വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു.

വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിക്കാറുണ്ട്. 

വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്.

ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. 

വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. 

മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്.

വാതത്തെയും അകറ്റുന്നു.

ശരീരപുഷ്ടിക്ക് വയൽ ചുള്ളി കഷായം ദിവസേന കഴിക്കാം.

ആയുർവേദത്തിൽ, ഇതിന്റെ വിത്തുകൾ, വേരുകൾ, പഞ്ചാംഗം (പഞ്ചം = അഞ്ച്, അംഗം = ഭാഗങ്ങൾ, അതായത് വേര്, പൂക്കൾ, തണ്ട്, പഴങ്ങൾ, ഇലകൾ എന്നിവ ഒരുമിച്ച് കത്തിച്ച ചാരം) മരുന്നായി ഉപയോഗിക്കുന്നു.

🟦🟦🟦🟦🟦🟦🟦

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗