9×10=91
9 x 1 = 09
9 x 2 = 18
9 x 3 = 27
9 x 4 = 36
9 x 5 = 45
9 x 6 = 54
9 x 7 = 63
9 x 8 = 72
9 x 9 = 81
9 x 10 = 91
അവസാനത്തെ വരി വായിച്ച വിദ്യാർത്ഥികൾ പരിഹാസത്തോടെ അദ്ദേഹത്തെ നോക്കി ചിരിച്ച് ബഹളം വച്ചു. പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്കുവരെ
9 × 10 ന്റെ ഉത്തരം 90 ആണെന്ന് അറിയാമെന്നിരിക്കെ പ്രതിഭാശാലിയായ ഐൻസ്റ്റൈൻ ഈ നിസ്സാരമായ ഗുണനക്രീയ തെറ്റിച്ചിരിക്കുന്നു.
ബഹളം അടങ്ങാൻ ഐൻസ്റ്റൈൻ ക്ഷമയോടെ കാത്തുനിന്നു.
എന്നിട്ട് അവരോട് പറഞ്ഞു.
തന്നിട്ടുള്ള പത്ത് ചോദ്യങ്ങളിൽ ഒമ്പതെണ്ണത്തിന്റെയും, അതായത് ഭൂരിഭാഗത്തിൻെറയും ഉത്തരം ഞാനെഴുതിയത് ശരിയായിരുന്നുവെങ്കിലും ആരും അതിനെന്നെ അനുമോദിച്ചില്ല.
എന്നാൽ ഒരു ചെറിയ തെറ്റ് വരുത്തിയപ്പോൾ നിങ്ങളെല്ലാവരും ആർത്തു ചിരിച്ചു.
ഇതിനൊരു വലിയ അർത്ഥമുണ്ട്.
ഒരാൾ തൊടുന്നതെല്ലാം പൊന്നാക്കിയാലും എപ്പോഴെങ്കിലും ഒരു ചെറിയ തെറ്റു വരുത്തിയാൽ ആളുകൾ അത് മാത്രമേ മനസ്സിൽ പതിപ്പിച്ചു വയ്ക്കൂ. എന്നിട്ട് മറ്റു നേട്ടങ്ങളെയെല്ലാം മറന്ന് ഈ ചെറിയ തെറ്റിനെ നോക്കി പരിഹസിച്ചുകൊണ്ടേയിരിക്കും.
നമ്മുടെ തെറ്റുകൾ മാത്രം ഓർത്തു വയ്ക്കുന്നവരാണ് മിക്ക മനുഷ്യരും.
അതുകൊണ്ട് ഇത്തരം വിമർശനങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ അനുവദിക്കരുത്!!
(കടപ്പാട്)


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗