അക്ഷരക്കൂട്ടം: പത്തരമാറ്റുള്ള പത്തിലപ്പെരുമ 🌿
അക്ഷരക്കൂട്ടം ഓൺലൈൻ

13 ജൂലൈ 2021

പത്തരമാറ്റുള്ള പത്തിലപ്പെരുമ 🌿

 പത്തരമാറ്റുള്ള പത്തിലപ്പെരുമ



കർക്കടകത്തിൽ പത്തിലയുടെ പെരുമ കേൾക്കാത്തവർ ചുരുക്കമാണ്. പത്തില കഞ്ഞി, പത്തില തോരൻ എന്നിവയുടെ ഔഷധഗുണം കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. കുട്ടികളുടെ ആരോഗ്യത്തിന് ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. പോഷകങ്ങൾ ലഭിക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷി വർധിക്കാനും അവ സഹായിക്കും.


ചേമ്പ്



തകര



തഴുതാമ



മത്തൻ



പയർ



ചേന



താള്



പച്ചച്ചീര



കോവൽ



കുടിത്തൂവ 



എന്നിവയാണ് പത്തിലകൾ.



ദേശവ്യത്യാസമനുസരിച്ച് പത്തിലകൾ വ്യത്യാസപ്പെട്ടിരിക്കും. ചിലയിടങ്ങളിൽ


കുമ്പളം



ചൊറിയണം

(കുടിത്തൂവ)


മുള്ളൻചീര



നെയ്യുണ്ണി



കൂവളത്തില



വട്ടത്തകര

(തകര)


കടുമുടുങ്ങ

(മണിത്തക്കാളി)


എന്നിവയും ഉപയോഗിക്കുന്നുണ്ട്. കടുത്ത വേനലിൽനിന്ന് മഴക്കാലത്തേക്കുള്ള കാലാവസ്ഥാമാ റ്റമായതിനാൽ കർക്കടകത്തിൽ ശരീരബലം കുറയുമെന്നാണ് പഴമക്കാർ പറയുന്നത്. മഴക്കാലത്ത് വ്യായാമക്കുറവും ജലജന്യ രോഗങ്ങൾ പടരാനുള്ള സാധ്യതയുമുള്ളതിനാൽ ആരോഗ്യകരമായ ഭക്ഷണം മരുന്നായി കഴിക്കണമെന്നാണ്. ധാതുക്കളും നാരുകളും വിറ്റാമിനും അടങ്ങിയ പത്തിലകൾ കഴിക്കുന്നത് ദഹനപ്രക്രിയക്കും നല്ലതാണ്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗