പ്രകൃതിയിലെഅമൂല്യ സസ്യങ്ങൾ
ഞെരിഞ്ഞിൽ
നിങ്ങൾക് അറിയാമോ
നമുക്കു പ്രകൃതി തന്നെ തരുന്ന ധാരാളം മരുന്നുകളുണ്ട്.
പലപ്പോഴും ഇവ കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്.
പണ്ടു കാലത്ത് തലമുറകള്‍ കൈമാറി വന്നിരുന്ന ഈ മരുന്നുകള്‍ ഇപ്പോഴും നാച്വറല്‍ മെഡിസിനില്‍ ഉപയോഗിച്ചു വരുന്നുമുണ്ട്.
ഇതുപോലെ സിദ്ധ, ആയുര്‍വേദ, യൂനാനി മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് ഞെരിഞ്ഞില്‍.
പൊതുവെ ഇതിനെ ഗോഖ്ര എന്നാണ് അറിയപ്പെടുന്നത്.
നമുക്ക് ഉണ്ടാവുന്ന പല ആരോഗ്യ പ്രശ്ന്ങ്ങൾക്കും പരിഹാരം മാത്രം അല്ല നല്ലൊരു ടോണിക്ക് കൂടി ആണ് ഞെരിഞ്ഞിൽ.
പംങ്ചര്‍ വൈന്‍ എന്ന പേരിലും ഞെരിഞ്ഞിൽ അറിയപ്പെടുന്നു.
ഇതിന്റെ വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ പല പുരുഷ പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നായി ഇത് ഉപയോഗിയ്ക്കാമെന്നതു തന്നെയാണ്.
ഈ ചെടി നമുക്കു മുഴുവനുമായും ഉപയോഗിയ്ക്കാം എന്നത് ആണ്.
ഞെരിഞ്ഞിൽ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, കാല്‍സ്യം, ഫ്‌ളേവനോയ്ഡുകള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
നമുക്കു നോക്കാം ഏതെല്ലാം വിധത്തിൽ ഞെരിഞ്ഞിൽ ഉപയോഗിക്കാമെന്ന്.
പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് വർധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്.
അതുപോലെ തന്നെ ഹൃദയാരോഗ്യത്തിന്, ഉദ്ധാരണക്കുറവ്, പോളി സിസ്റ്റിക് ഓവറി, രക്തത്തിലെ ഗ്ലൂക്കോസ്, തലച്ചോറിന്റെ ആരോഗ്യത്തിന്, ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള, ഗോള്‍ ബ്ലാഡര്‍ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞിൽ.
ഒരു പിടി ഞെരിഞ്ഞിൽ ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് എത്രവലിയ കിഡ്നി സ്റ്റോണിനെയും മൂത്രസംബദ്ധമായ പ്രേശ്നങ്ങളെയും അലിയിച്ചു കളയും എന്നാണ് ആയുർവ്വേദം പറയുന്നത്.
അതു കൊണ്ട് തന്നെ ഞെരിഞ്ഞിൽ ശീലമാക്കാം.
രോഗങ്ങളോട് ഗുഡ്ബൈ പറയാം
➗➗➗➗➗➗➗➗➗➗➗
മധുര ഞെരിഞ്ഞിൽ
=================
ശാസ്ത്രീയ നാമം: Tribulus terrestrisLinnaeus
രസാദി ഗുണങ്ങൾ
===============
രസം : മധുരം
ഗുണം : ലഘു
വീര്യം : ശീതം
വിപാകം : മധുരം
ഔഷധയോഗ്യ ഭാഗം
================
ഫലം, സമൂലം.
പര്യായങ്ങൾ
==========
ചെറിയ ഞെരിഞ്ഞിൽ, ഗോക്ഷുരഃ (സം.)
തരങ്ങൾ
=======
ഔഷധസസ്യമായ ഞെരിഞ്ഞിൽ രണ്ടു തരമുണ്ട്;
1)ചെറിയ ഞെരിഞ്ഞിൽ (മധുര ഞെരിഞ്ഞിൽ) ശാസ്ത്രനാമം Tribulus terrestris
2)വലിയ ഞെരിഞ്ഞിൽ (കാട്ടു ഞെരിഞ്ഞിൽ) ശാസ്ത്രനാമം Pedalium murex
വിവരണം
========
ചെറിയ ഞെരിഞ്ഞിൽ എന്നും പേരുള്ള
മധുര ഞെരിഞ്ഞിലിന്റെ കായ സാധാരണയായി ഉപയോഗിക്കുന്നു.
ദക്ഷിണയൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക, ഉത്തര ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സാധാരണയായി വളരുന്നു.
ഉഷ്ണ മേഖലാ പ്രദേശത്ത് ഇവ വളരാറുണ്ട്.
Puncture Vine, Caltrop, Yellow Vine, Goathead തുടങ്ങിയ ആംഗലേയ നാമങ്ങളിൽ അറിയുന്നു.
ആയുർവേദ വിധി പ്രകാരം ചെടി മുഴുവനായും ഉപയോഗിക്കാം.
ഔഷധ ഗുണങ്ങൾ.
===============
ഒറ്റയ്ക്കോ മറ്റൌഷധങ്ങളുമായി ചേർത്തോ താഴെ കാണിച്ചിരിക്കുന്ന അസുഖങ്ങളിൽ ഉപയോഗിക്കുന്നു.
മൂത്രത്തിൽ കല്ലുണ്ടാകുന്ന രോഗത്തിന് ഞെരിഞ്ഞിലു കൊണ്ട് കഷായം വച്ച് അതിൽ നെയ്യും ചേർത്ത് യഥാവിധി കാച്ചി സേവിച്ചാൽ ഫലപ്രദമാണ്.
മൂത്രക്കല്ല് കൊണ്ടുണ്ടാക്കുന്ന മൂത്രതടസ്സം നിമിത്തം മൂത്രനാളിയിൽ വേദനയുണ്ടായാൽ.
ഒന്നര ഗ്ലാസ്സ് വെള്ളത്തിൽ50ഗ്രാം
ഞെരിഞ്ഞിൽ ചതച്ചിട്ട് കഷായം വച്ച് അറുപത് മി.ലി വറ്റിച്ച് മുപ്പത് മി.ലി വീതം രാവിലെയും വൈകിട്ടും കുടിക്കുക.
ഇപ്രകാരം പതിവായി കഴിച്ചാൽ മൂത്രക്കല്ല് പൂർണ്ണമായും അലിഞ്ഞ് പോകുന്നതാണ്.
വാതം
ക്ഷയം
മൂത്രാശയ രോഗങ്ങൾ
അസ്ഥിസ്രാവം
സികതാമേഹ (Phosphaturia)
ഗർഭാശയ രോഗങ്ങൾ
പ്രസവരക്ഷയിൽ
മൂത്രത്തിൽ ആൽബുമിൻ കാണുന്ന വൃക്ക രോഗങ്ങൾ (Brights disease)
(കടപ്പാട്)

.jpeg)

.jpeg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗