ഇന്ന് ദേശീയ പതാകയുടെ ഡിസൈനര്‍ പിംഗളി വെങ്കയ്യയുടെ ജന്മവാര്‍ഷികദിനം.
1876 ഓഗസ്റ്റ് 2 ന് മച്ചിലിപട്ടണത്തിന് (ആന്ധ്രാപ്രദേശ്) സമീപമാണ് അദ്ദേഹത്തിന്റെ ജനനം.
ദേശീയ പതാകയുടെ ഡിസൈനര്‍ എന്ന വിശേഷണമുണ്ടായിട്ടും അത്യന്തം ദാരിദ്ര്യം നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
അധ്യാപകന്‍, ഗ്രന്ഥകാരന്‍, കൃഷിക്കാരന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂര്‍ണമായിരുന്നു.
വെങ്കയ്യ ഒരിക്കലും തന്റെ പ്രശസ്തി മുതലാക്കിയിരുന്നില്ല.
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പ്രയാസകരമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.
ചിട്ടിനഗറില്‍ അദ്ദേഹം താമസിച്ചിരുന്ന കുടില്‍ പട്ടാളത്തിലെ അദ്ദേഹത്തിന്റെ സേവനത്തിനുള്ള അംഗീകാരമായി ലഭിച്ച ഭൂമിയിലായിരുന്നു.
വെങ്കയ്യയുടെ മകന്‍ ചലപതി റാവു ചികിത്സ കിട്ടാതെ വലഞ്ഞു മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ആന്ധ്രാപ്രദേശില്‍ വളര്‍ന്ന അദ്ദേഹം 19-ാം വയസില്‍ സായുധ സേനയില്‍ എത്തി.
ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന അദ്ദേഹം ദക്ഷിണാഫ്രിക്കയിലെ ബോയര്‍ യുദ്ധത്തില്‍ പങ്കെടുത്തു.
അവിടെ വച്ചാണ് അദ്ദേഹം മഹാത്മാഗാന്ധിയെ കാണുന്നത്.
1906-ല്‍ ദാദാഭായി നവറോജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ വെങ്കയ്യ പങ്കെടുത്തു.
കോണ്‍ഗ്രസ് യോഗങ്ങളില്‍ ബ്രിട്ടീഷ് പതാക ഉയര്‍ത്തുന്ന ആശയത്തോട് എതിര്‍പ്പുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായി ഒരു പതാക രൂപകല്‍പന ചെയ്യാന്‍ വെങ്കയ്യ തീരുമാനിച്ചു.
ഇന്ത്യന്‍ സംസ്‌കാരം, പൈതൃകം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രാധാന്യവും ബന്ധവുമുള്ള പതാകകളുടെ 25-ലധികം ഡ്രാഫ്റ്റുകള്‍ ഉണ്ടായിരുന്നു.
വെങ്കയ്യ ഗാന്ധിക്ക് സമര്‍പ്പിച്ച ഡ്രാഫ്റ്റില്‍ രണ്ട് വര്‍ണ്ണങ്ങളുടെ ബാന്‍ഡുകളായിരുന്നു ഉണ്ടായിരുന്നത്.
ഇന്ത്യയിലെ രണ്ട് പ്രധാന സമുദായങ്ങളെ പ്രതീകപ്പെടുത്തുന്നതിന് ചുവപ്പും പച്ചയും ആണ് അദ്ദേഹം നല്‍കതിയത്.
എന്നാല്‍, രാജ്യത്തിന്റെ പുരോഗതിയെ പ്രതിനിധീകരിക്കുന്നതിന് ഒരു കറങ്ങുന്ന ചക്രത്തിനൊപ്പം സമുദായങ്ങള്‍ക്കിടയിലുള്ള സമാധാനത്തെയും സൗഹാര്‍ദ്ദത്തെയും പ്രതിനിധീകരിക്കുന്നതിന് ഒരു വെളുത്ത നിറത്തിലുള്ള ബാന്‍ഡ് ചേര്‍ക്കണം എന്നും ഗാന്ധി നിര്‍ദ്ദേശിച്ചു.
1921 മുതല്‍ എല്ലാ കോണ്‍ഗ്രസ് യോഗങ്ങളിലും വെങ്കയ്യയുടെ പതാക അനൗപചാരികമായി ഉപയോഗിച്ചിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഇരുപത് ദിവസം മുമ്പ്, 1947 ജൂലൈ 22 ന് നടന്ന ഭരണഘടനാ അസംബ്ലിയുടെ യോഗത്തിലാണ് ദേശീയ പതാക അതിന്റെ ഇന്നത്തെ രൂപത്തിലാകുന്നത്.
1947 ഓഗസ്റ്റ് 15 ന് ഇത് രാജ്യത്തിന്റെ ഔദ്യോഗിക പതാകയായി.
തിരശ്ചീന ചതുരാകൃതിയിലുള്ള ത്രിവര്‍ണ്ണ പതാകയില്‍ അശോക ചക്രത്തോടുകൂടിയ കുങ്കുമം, വെള്ള, പച്ച എന്നിവയാണ് അടങ്ങിയിരിക്കുന്നുത്.
ഇതിന്റെ നടുവിലായി നേവി ബ്ലൂ നിറത്തിലുള്ള 24 ആരക്കോലുകള്‍ അടങ്ങിയ അശോകചക്രവും ഉണ്ട്.
1963 ല്‍ ആണ് വെങ്കയ്യ മരിക്കുന്നത്.
അന്ത്യകാലത്ത് അദ്ദേഹത്തെ സമൂഹം ഏറെക്കുറെ മറന്നിരുന്നു.
2009-ല്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.
കൂടാതെ, ആകാശവാണിയുടെ വിജയവാഡ സ്റ്റേഷന് 2014-ല്‍ അദ്ദേഹത്തിന്റെ പേര് നല്‍കി.
കഴിഞ്ഞ വര്‍ഷം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി അദ്ദേഹത്തിന്റെ പേര് ഭാരതരത്‌നയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നു.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗